വെള്ളിയാഴ്ച ലളിതാ സഹസ്രനാമം ജപിച്ചാൽ എല്ലാ സൗഭാഗ്യവും ലഭിക്കും
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )
ജ്യോതിഷി പ്രഭാസീന സി പി
വെള്ളിയാഴ്ചകളില്‍ ലളിതാ സഹസ്രനാമം കൊണ്ടു ദേവിയെ പൂജിക്കുന്നവർ എല്ലാ ആഗ്രഹങ്ങളും സാധിച്ച് സര്‍വ്വ സൗഭാഗ്യങ്ങളും അനുഭവിച്ച് പുത്രപൗത്രമാരും ഒന്നിച്ചു ജീവിച്ച് ഒടുവില്‍ ദേവീ സായൂജ്യം നേടും.
നിഷ്ക്കാമരായി ലളിതാ സഹസ്രനാമം ജപിക്കുന്നവർക്ക് എല്ലാ ബന്ധനങ്ങളില്‍ നിന്നും മോചനം ലഭിക്കും. ഇത് ധനാര്‍ത്ഥിക്ക് ധനവും വിദ്യാര്‍ത്ഥിക്ക് വിദ്യയും യശസ്സ് ആഗ്രഹിക്കുന്ന വ്യക്തിക്ക് യശസ്സും സമ്മാനിക്കും.
ശ്രീവിദ്യാ മന്ത്രാര്‍ച്ചനയും ശ്രീചക്രപൂജയും സഹസ്രനാമ പാരായണവും ചെയ്യാന്‍ കഴിയുന്നത് ജന്മാന്തരങ്ങളിലെ പുണ്യത്തിന്റെ ഫലമായിട്ടാണ്. ലളിതാ സഹസ്രനാമം ജപിക്കാതെ ദേവിയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്നത് കണ്ണില്ലാതെ രൂപം കാണാന്‍ ശ്രമിക്കുന്നതു പോലെയാണ്. അതിനാൽ ദേവീഭക്തന്‍ ശുദ്ധമനസ്സോടെ ഇതു നിത്യവും പാരായണം ചെയ്യണം.
ശ്രീ ബ്രഹ്മാണ്ഡ പുരാണത്തിലെ ലളിതോപാഖ്യാനത്തില്‍ മുപ്പത്തിയാറാം അദ്ധ്യായത്തിൽ ഹയഗ്രീവ, അഗസ്ത്യ സംവാദത്തിലാണ് ലളിതാസഹസ്രനാമ സ്തോത്രം എന്ന ദിവ്യമായ പരാശക്തി സ്തുതിയുള്ളത്. പ്രഭാതത്തില്‍ കുളിച്ച് ശുദ്ധമായി പൂജാമുറിയിൽ ശ്രീചക്രത്തെ ശ്രീവിദ്യാ മന്ത്രം 108 ഉരുവിട്ട് അര്‍ച്ചിക്കുക. അതിനു ശേഷം ലളിതാ സഹസ്രനാമം ജപിക്കുക. എന്നും ജപിക്കുന്ന ഭക്തർക്ക് ശ്രീ ലളിതാ ദേവി എല്ലാ അഭീഷ്ടങ്ങളും പ്രദാനം ചെയ്യും. എന്നും ജപിക്കാൻ പറ്റാത്തവര്‍ പുണ്യദിനങ്ങളിലെങ്കിലും ചൊല്ലണം. നവമി ചതുര്‍ദ്ദശി, അമാവാസി, പൗർണ്ണമി,
സ്വന്തം ജന്മനാൾ, ജീവിതപങ്കാളിയുടെയും മക്കളുടെയും ജന്മനാൾ, സംക്രാന്തി, വിഷു, വെള്ളിയാഴ്ച എന്നിവ വിശേഷ ദിനങ്ങളായി പരിഗണിക്കാം.
പൗർണ്ണമിയില്‍ ചന്ദ്രബിംബത്തില്‍ ശ്രീ ലളിതാദേവിയെ സങ്കല്‍പ്പിച്ച് പഞ്ചോപചാരങ്ങളോടെ പൂജിച്ചു സഹസ്രനാമം ചൊല്ലിയാല്‍ സര്‍വ്വ രോഗങ്ങളും ശമിക്കും, ദീര്‍ഘായുസ്സുണ്ടാവും. കുടത്തില്‍ ജലം നിറച്ച് ആ പൂര്‍ണ്ണകുംഭത്തെ സഹസ്രനാമം കൊണ്ടു പൂജിച്ച് ഒരാളെ അഭിഷേകം ചെയ്‌താല്‍ എല്ലാ ഗ്രഹപീഡകളും ശമിക്കും. അമൃതസമുദ്ര മദ്ധ്യത്തില്‍ ലളിതാ ദേവി സ്ഥിതി ചെയ്യുന്നതായി സങ്കല്‍പ്പിച്ച് സഹസ്രനാമം ജപിച്ചാല്‍ വിഷബാധ ശമിക്കും. ലളിതാ സഹസ്രനാമം ജപിച്ച വെണ്ണ കൊടുത്താല്‍ മക്കളില്ലാത്തവർക്ക് സന്തതിയുണ്ടാകും. ആറുമാസം ലളിതാ സഹസ്രനാമം ചോല്ലുന്ന ഭവനത്തില്‍ ലക്ഷ്മീ കടാക്ഷമുണ്ടാകും. ഒരു മാസം തുടര്‍ച്ചയായി മൂന്നു തവണ ചോല്ലിയാൽ സരസ്വതി പ്രീതി ലഭിക്കും.
ഓം ലളിതാംബികായൈ നമഃ
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ലളിതാ സഹസ്രനാമം കേൾക്കാം:
ജ്യോതിഷി പ്രഭാസീന സി പി
+91 9961 442256, 989511 2028
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി
കണ്ണൂർ, Email : prabhaseenacp@gmail.com)
Pic Design: Prasanth Balakrishnan
Mobile: +91 7907280255
email: dr.pbkonline@gmail.com
Story Summary: Significance of Lalitha Sahasranamam chanting
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved