Friday, 22 Nov 2024

ദാമ്പത്യ പ്രശ്നങ്ങളും അനൈക്യവും മാറ്റാൻ ശ്രീകൃഷ്ണ മന്ത്രങ്ങൾ

മീനാക്ഷി
ദാമ്പത്യ പ്രശ്നങ്ങളും കുടുംബകലഹം ഉൾപ്പെടെയുള്ള അനൈക്യവും പരിഹരിക്കാനും ശ്രീകൃഷ്ണ ഉപാസന ഉത്തമമാണ്. കേസുകൾ, ദുഃഖ ദുരിതങ്ങൾ എന്നിവയാൽ മന:സംഘർഷം നേരിടുന്നവർക്ക് അതിൽ നിന്നും മുക്തി നേടുന്നതിനും ശ്രീകൃഷ്ണ ഭഗവനെയും സുദർശന മൂർത്തിയെയും ഭജിക്കുന്നത് നല്ലതാണ്. ഇതിന് വേണ്ടി
അത്ഭുതകരമായ ഫലസിദ്ധി സമ്മാനിക്കുന്ന ശ്രീകൃഷ്ണ ദ്വാദശനാമാവലി, മഹാസുദർശന മാലാമന്ത്രം എന്നിവ
ഇവിടെ പരിചയപ്പെടുത്തുന്നു.

ശ്രീകൃഷ്ണ ദ്വാദശനാമാവലി

ഓം ശ്രീകൃഷ്ണായ നമഃ
ഓം കേശവായ നമഃ
ഓം മധുപായ നമഃ
ഓം കേശിഘ്‌നേ നമഃ
ഓം ശ്രീധരായ നമഃ
ഓം ഹൃഷീകേശായ നമഃ
ഓം അച്യുതായ നമഃ
ഓം മധുസൂദനായ നമഃ
ഓം ഓംങ്കാരായ നമഃ
ഓം സത്യാത്മനേ നമഃ
ഓം ഷഡാധാരായ നമഃ
ഓം ജ്ഞാനായ നമഃ

ഈ 12 മന്ത്രങ്ങളും ദിവസവും 21 തവണ വീതം 21, 41 ദിവസം ജപിക്കുന്ന ദമ്പതികൾക്കിടയിലെ കലഹം മാറി പരസ്പരസ്‌നേഹവും ഐക്യവും വർദ്ധിക്കും വർദ്ധിക്കും. ഇത് ജപിച്ചാൽ എത്ര ശക്തമായ കലഹത്തിനും പരിഹാരം ലഭിക്കും. ദീപാവലി, തിരുവോണം, തിങ്കളാഴ്ച, വ്യാഴാഴ്ച എന്നിവ മന്ത്രം സ്വീകരിക്കുന്നതിന് ഉത്തമം. ശത്രുദോഷം, ദൃഷ്ടിദോഷം എന്നിവ മാറുന്നതിനും ഐശ്വര്യത്തിനും ഇത് ജപിക്കാം. തുടർച്ചയായി ജപിക്കുക. എല്ലാവിധ വിഷമങ്ങളും മാറും. പെട്ടെന്ന് തന്നെ ശ്രീകൃഷ്ണ ഭഗവാന്റെ അനുഗ്രഹം ലഭിക്കും.

മഹാസുദർശന മാലാമന്ത്രം

ഓം ക്ലീം കൃഷ്ണായ
ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ
പരമാത്മനേ
പര കര്‍മ്മ മന്ത്ര യന്ത്ര
ഔഷധ അസ്ത്ര ശസ്ത്രാണി
സംഹര സംഹര
മൃത്യോര്‍ മോചയ: മോചയ:
ഓം നമോ ഭഗവതേ
മഹാസുദര്‍ശനായ ദീപ്‌ത്രേ
ജ്വാലാ പരീതായ
സര്‍വ ദിക് ക്ഷോഭണകരായ
ഹും ഫട് ബ്രഹ്മണേ
പരം ജ്യോതിഷേ സ്വാഹ

വിഷ്ണു ഭഗവാന്റെ കയ്യിൽ സദാചുറ്റിക്കൊണ്ടിരിക്കുന്ന സുദർശനമൂർത്തി തൻ്റെ ഭക്തരുടെ എല്ലാ ദോഷങ്ങളും ദുരിതങ്ങളും അകറ്റി ഭാഗ്യം സമ്മാനിക്കും. സുദർശന മൂർത്തിയെ ഉപാസിക്കുന്ന അതിശക്തമായ സുദർശന മാലാ മന്ത്രം പതിവായി ജപിച്ചാൽ ദാമ്പത്യ ക്ലേശങ്ങൾ ബാധിക്കില്ല. വിവാഹതടസം നീങ്ങും. ശത്രുദോഷദുരിതം, രോഗദുരിതം, വാസ്തുദോഷം, ഗൃഹദോഷം, സ്ഥലദോഷം, കുടുംബകലഹം, അലസത, ദാരിദ്യം, കാര്യതടസം എന്നിവ മാറാനും ഉദ്യോഗവിജയം, വിദ്യാവിജയം, ധനാഭിവൃദ്ധി, ആരോഗ്യം എന്നിവയ്ക്കും സുദർശന മാലാമന്ത്രജപം അത്ഭുത ഫലമേകും. ഗോചരാലും ജാതകത്തിലും പ്രശ്നത്തിലും കാണുന്ന വ്യാഴ, ബുധ ഗ്രഹദോഷങ്ങൾ മാറ്റാനും മഹാസുദർശന മാലാ മന്ത്രജപം ഉത്തമമാണ്. ദിവസവും കുറഞ്ഞത് എട്ട് തവണയെങ്കിലും ജപിക്കണം. 36, 108 ഉരു അത്യുത്തമം വ്യാഴ ഗ്രഹത്തിന്റെ രാശിമാറ്റം ഗുണകരമല്ലാത്തവർ രാവിലെയും വൈകിട്ടും ജപിച്ചാൽ എല്ലാ വ്യാഴദോഷവും നീങ്ങുന്നത് ഭക്തരുടെ അനുഭവം.
എല്ലാ ദിവസവും ജപിക്കാൻ കഴിഞ്ഞില്ലെങ്കിൽ വ്യാഴാഴ്ച ദിവസങ്ങളിലെങ്കിലും ജപിക്കുക. ദോഷാധിക്യമുള്ളവർ
12,28,36,54 തുടങ്ങി യഥാശക്തി ജപിക്കാം. ആരെങ്കിലും നമുക്കെതിരായി എന്തെങ്കിലും പൂജകളോ നേർച്ചകളോ പ്രാർത്ഥനകളോ ചെയ്താൽ ദുരിതം ഒഴിയാനും ഈ ജപം പരിഹാരമാണ്. നന്മ ചെയ്യുന്നവർക്ക് എതിരായി പ്രവർത്തിക്കുന്നവരെ നശിപ്പിച്ച് ഭക്തരെ സംരക്ഷിക്കുന്ന മഹാസുദർശന മാലാമന്ത്രത്തിൽ ഹരിയും ഹരനും ഒന്നിച്ച് വസിക്കുന്നു. അതിനാൽ ഈ മന്ത്രജപത്തിലൂടെ വിഷ്ണുവിനെയും പരമശിവനെയും വണങ്ങി ആരാധന നടത്തുന്നവരുടെ എല്ലാ ആഗ്രഹവും നടക്കും. കേൾക്കാം പ്രശസ്ത ഗായകൻ മണക്കാട് ഗോപൻ ആലപിച്ച , 36
തവണ ആവർത്തിക്കുന്ന മഹാസുദർശന മാലാ മന്ത്രം:


Story Summary: Significance of Sree Krishna Dwadesha Namavali and Maha Sudarshana Mala Mantra

error: Content is protected !!
Exit mobile version