ശ്രീഭദ്ര : ആറ്റുകാൽ അമ്മയ്ക്ക് മണക്കാട് ഗോപൻ്റെ പുതിയ സമർപ്പണം
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : Neramonline.com )
ദേവീ ഭക്തർ മനസ്സിൽ കുടിയിരുത്തിയ ഒരുപിടി ആറ്റുകാലമ്മ സ്‌തുതിഗീതങ്ങൾ ഒരുക്കിയ ഗായകൻ മണക്കാട് ഗോപൻ്റെ ഇത്തവണത്തെ ഗനോപഹാരമാണ് ആറ്റുകാൽ ശ്രീഭദ്ര. ഓരോ ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനും ദേവീഗീതങ്ങൾ കാസറ്റുകളിലും സീഡികളിലും യൂട്യൂബിലുമായി പാടി പ്രസിദ്ധീകരിക്കുന്ന ആറ്റുകാലമ്മയുടെ ഉപാസകനായ മണക്കാട് ഗോപൻ ഈ ദേവീസപര്യ തുടങ്ങിയിട്ട് മൂന്ന് പതിറ്റാണ്ടായി.
അനന്തപുരിയുടെ ‘ജൂനിയർ എസ് പി ബാലസുബ്രഹ്മണ്യ’മെന്ന് അറിയപ്പെടുന്ന ഈ ഗായകൻ 30 വർഷം മുമ്പാണ് ആറ്റുകാലമ്മയുടെ മാഹാത്മ്യം പാടിത്തുടങ്ങിയത് . ‘ആറ്റുകാൽ ശ്രീഭദ്ര’ എന്ന പേരിൽ തന്റെ ഏറ്റവും പുതിയ ഭക്തിഗാനം കഴിഞ്ഞ ദിവസം ഗോപൻ സ്വന്തം യൂട്യൂബ് ചാനലിലാണ് റിലീസ് ചെയ്തത്. ദേവരാജൻ മാസ്റ്ററുടെ രാജശ്രീ ഓർക്കസ്ട്രയിലൂടെ പ്രൊഫഷണൽ ഗാനരംഗത്തെത്തിയ ഗോപൻ കെ.ജി മാർക്കോസ്, ഉണ്ണിമേനോൻ തുടങ്ങി പ്രശസ്‌ത ഗായകർക്കൊപ്പം തൻ്റെ സംഗീത യാത്രയിൽ വേദികൾ പങ്കിട്ടു. ഗാനമേള വേദികളിൽ മണക്കാട് ഗോപൻ തമിഴ് ഗാനങ്ങൾ പാടുമ്പോൾ എസ്‌പിബിയുടെ ശബ്ദത്തോടുള്ള സാമ്യത ജനം തിരിച്ചറിഞ്ഞു. അങ്ങനെയാണ് ഗോപന് ജൂനിയർ എസ്‌പിബി എന്ന വിളിപ്പേര് ചാർത്തിക്കിട്ടിയത്.
ആറ്റുകാൽ അമ്മയുടെ ഗാനങ്ങൾ ഗോപൻ പാടി തുടങ്ങിയത് 1996 ലാണ്. തുടർന്ന് എല്ലാ വർഷവും കാസ്സറ്റായി ഗാനങ്ങൾ പുറത്തിറങ്ങി. 2002 മുതൽ സിഡി കൂടി റിലീസ് ചെയ്തു. 2000 ത്തിൽ പുറത്തിറങ്ങിയ ആറ്റുകാൽ ഐശ്വര്യപൂജ ദേവി അനുഗ്രഹിച്ചു നൽകിയ ഗാനങ്ങളാണ്. അതിന്റെ പ്രധാന ആകർഷണം മഞ്ജു വെള്ളായണിയുടെ ഭക്തിരസം തുളുമ്പുന്ന വരികളായിരുന്നു. വിശേഷിച്ച് കൈതപ്പൂവുകൾ കനകമൊരുക്കും
കിള്ളിപ്പുഴയോരം എന്ന് തുടങ്ങുന്ന ഗാനം. 2018 ന് ശേഷം യൂട്യൂബിൽ മാത്രമായി ഗാനങ്ങളുടെ
റിലീസ്. തുടർച്ചയായി ഗോപന്റെ ഇരുപത്തിയെട്ടാം വർഷത്തെ ആറ്റുകാൽ പൊങ്കാല ഗാനമാണ് മാർച്ച് 11 ന് ചൊവ്വാഴ്ച റിലീസ് ചെയ്ത ആറ്റുകാൽ ശ്രീഭദ്ര. ഇത് എഴുതിയത് ജയപ്രകാശ് സിങ്കപ്പൂർ ആണ്. ഗോപൻ തന്നെ സംഗീതം ചെയ്ത് ആലപിച്ചു, വിനയൻ വിനോദാണ് ഓർക്കസ്ട്രേഷൻ. സുനീഷ് എസ് ആനന്ദാണ് ഗാനം മനോഹരമായി റെക്കോർഡ് ചെയ്ത് മിക്സ് ചെയ്തത്. ഗോപൻ്റെ കൂടെ മകൾ ഗൗരി ഡി , നവമി, നിവേദിത ദിനിൽ എന്നിവരും പാടിയിട്ടിട്ടുണ്ട്. എഡിറ്റിങ്: അരുൺ കൈലാസ്, ആവിഷ്കാരം :പ്രദീപ് ജി. ഡിസൈൻ :ലിയോ ജയൻ.
ഗുസ്‌തിക്കാരൻ കേരളഗാമയായി അറിയപ്പെട്ട അന്തരിച്ച മണക്കാട് നാരായണപിള്ളയുടെ മകനാണ് മണക്കാട് ഗോപൻ. ദീപയാണ് ഭാര്യ. ഗൗതം, ഗൗരി എന്നിവരാണ് മക്കൾ. ഗായിക കൂടിയായ ഗൗരിയും ഗോപനൊപ്പം പാടിയിട്ടുണ്ട്. കേൾക്കാം ശ്രീഭദ്ര:
https://www.youtube.com/watch?v=zkGlbjpyOCs
Sree Bhadra : The musical dedication to Attukal Amma by singer Manacaud Gopan
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved