തൃക്കാർത്തിക നാൾ ഇത് ജപിച്ചു തുടങ്ങൂ കുടുംബ പ്രശ്നങ്ങൾ പരിഹരിക്കാം
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ലക്ഷ്മി പൂജയ്ക്ക് സുപ്രധാനമായ വൃശ്ചികത്തിലെ തൃക്കാർത്തിക നാൾ മുതൽ ശ്രീ ലളിതാപഞ്ചവിംശതി ജപിച്ചു തുടങ്ങുന്നത് എല്ലാവിധ കുടുംബ പ്രശ്നങ്ങളും പരിഹരിക്കുമെന്ന് വിശ്വസിക്കുന്നു. കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്കിന് മുന്നിലിരുന്നാണ് ജപം നടത്തേണ്ടത്. ശ്രീ ലളിതാ സഹസ്രനാമത്തിന്റെ ധ്യാനം ജപിച്ച ശേഷം ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നത് നല്ലതാണ്. ശ്രീലളിതാപഞ്ചവിംശതി സ്‌തോത്രമോ നമാവലിയോ ജപിക്കാം.
ഈ ജപത്തിന് ലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ച ശ്രേഷ്ഠമാണ്. ഇതിൽ തന്നെ മലയാളമാസത്തിൽ ആദ്യം വരുന്ന മുപ്പെട്ട് വെള്ളി അതിവിശേഷമാണ്. ദേവിയെ ശ്രീ ലളിതാ ത്രിപുരസുന്ദരീ ഭാവത്തിൽ ഭജിക്കുന്നതിന് ഏറ്റവും നല്ലത് ലളിതാസഹസ്രനാമമാണ്. തിരക്കുകൾ കാരണം അത് പൂർണ്ണമായി ജപിക്കാനാകാത്തവർക്ക്
ലളിതാ സഹസ്രനാമ ധ്യാനത്തിന് ശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്. കുങ്കുമം, ചന്ദനം, ഭസ്മം ഇവ മൂന്നും ചേര്‍ത്ത് ജപവേളയിൽ തൊടുന്നത് നല്ലതാണ്. ഇത് ത്രിപുരസുന്ദരീ പ്രതീകമാണ്.
ശ്രീലളിതാപഞ്ചവിംശതിയിലെ 25 ദേവീ നാമങ്ങൾ ജപിക്കുന്നതിന് പ്രത്യേക നിഷ്ഠകളില്ല. ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ള ഈ നാമങ്ങൾ കൊണ്ട് ദേവിയെ സ്തുതിച്ചാൽ മഹത്തായ യശസും സൗഭാഗ്യവും അഷ്ടസിദ്ധികളും ഉണ്ടാകും.
ജഗദംബികയായ ശ്രീ ലളിതാദേവിയുടെ നാമങ്ങൾ ഓരോന്നും ആദ്യപദമാക്കി രചിച്ച 25 ശ്ലോകങ്ങളാണ് ശ്രീലളിതാപഞ്ചവിംശതി സ്‌തോത്രം. കാമ്യമന്ത്രങ്ങളായി ലളിതാ സഹസ്രനാമത്തെയും ലളിതാ ത്രിശതിയെയും പോലെ ഈ നാമാവലിയുടെയും സ്‌തോത്രത്തിന്റെയും ശ്ലോകങ്ങളുടെയും ജപം ഇഷ്ട കാര്യസാദ്ധ്യത്തിന് ഏറെ സഹായിക്കും. ഇത് ജപിക്കുമ്പോൾ മനസ് കൊണ്ട് പുഷ്പാർച്ചന ചെയ്യാം. പൂജയ്ക്കും ഉപയോഗിക്കാറുണ്ട്. സ്‌തോത്രവും നാമാവലിയും നിത്യ ജപത്തിനും നല്ലതാണ്.
ശ്രീലളിതാ പഞ്ചവിംശതി നാമാവലി
ഓം സിംഹാസനേശ്യൈ നമഃ
ഓം ലളിതായൈ നമഃ
ഓം മഹാരാജ്ഞ്യൈ നമഃ
ഓം വരാങ്കുശായൈ നമഃ
ഓം ചാപന്യൈ നമഃ
ഓം ത്രിപുരായൈ നമഃ
ഓം മഹാത്രിപുരസുന്ദര്യൈ നമഃ
ഓം സുന്ദര്യൈ നമഃ
ഓം ചക്രനാഥായൈ നമഃ
ഓം സാമ്രാജ്ഞ്യൈ നമഃ
ഓം ചക്രിണ്യൈ നമഃ
ഓം ചക്രേശ്വര്യൈ നമഃ
ഓം മഹാദേവ്യൈ നമഃ
ഓം കാമേശ്യൈ നമഃ
ഓം പരമേശ്വര്യൈ നമഃ
ഓം കാമരാജപ്രിയായൈ നമഃ
ഓം കാമകോടികായൈ നമഃ
ഓം ചക്രവർത്തിന്യൈ നമഃ
ഓം കുലനാഥായൈ നമഃ
ഓം ആമ്നായനാഥായൈ നമഃ
ഓം സർവാമ്നായനിവാസിന്യൈ നമഃ
ഓം ശൃംഗാരനായികായൈ നമഃ
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094470 20655
Story Summary: Sree Lalitha Panchavimshathi
Recitation the powerful remedy for solving family Problems and for Luck and Better life
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2024 Neramonline.com. All rights reserved