Friday, 10 Jan 2025

ഹനുമദ് ജയന്തി തിങ്കളാഴ്ച ; ഈ സ്‌തോത്രം ജപിച്ചാൽ അതിവേഗം അനുഗ്രഹം

സരസ്വതി ജെ കുറുപ്പ്

ശ്രീരാമഭക്തിയുടെ കൊടുമുടിയാണ് ശ്രീഹനുമാന്‍ സ്വാമി. ശ്രീരാമദേവനോട് പ്രദര്‍ശിപ്പിച്ച ഭക്തിയിൽ സന്തോഷവതിയായ സീതാദേവിയാണ് ശ്രീ ഹനുമാനെ ചിരഞ്ജീവിയായിരിക്കാന്‍ അനുഗ്രഹിച്ചത്. രാമനാമം ഉയരുന്നിടത്തെല്ലാം എന്നും എപ്പോഴും ഹനുമാന്‍ സന്നിഹിതനാകുമെന്നാണ് വിശ്വാസം. അതുകൊണ്ട്
തന്നെ ശ്രീരാമനാമം ജപിക്കുന്നവർക്കെല്ലാം ഹനുമാൻ സ്വാമിയുടെ അനുഗ്രഹം അതിവേഗം ലഭിക്കും. ഹനുമദ്
പ്രീതി ലഭിക്കുന്നതിനുള്ള ഏറ്റവും എളുപ്പവഴി മനസ്സ് ശുദ്ധമാക്കി നിരന്തരം ശ്രീരാമജയം, ശ്രീരാമജയം എന്ന് പ്രാർത്ഥിക്കുകയാണ്. എത്ര കൂടുതൽ ശ്രീരാമജയം ജപിക്കുന്നുവോ അത്രവേഗം ഫലസിദ്ധി ലഭിക്കും. തന്നെ വിളിച്ച് പ്രാർത്ഥിക്കുന്നതിലും ഹനുമാൻ ഭഗവാന് ഇഷ്ടം ശ്രീരാമനാമ ജപമാണ്. കഴിയുമെങ്കിൽ ഹനുമദ് ക്ഷേത്ര സന്നിധിയിൽ നിന്ന് തന്നെ ശ്രീരാമജയം ജപിക്കുക.

നിഷ്ഠയോടെ ഹനുമാന്‍ സ്വാമിയെ ഉപാസിച്ചാല്‍ ദുരിതമോചനം ഉറപ്പാണ്. എല്ലാ ദു:ഖങ്ങളും വേദനകളും അകന്നുപോകും. മാനസികമായ വിഷമങ്ങള്‍ മാത്രമല്ല ശാരീരിക ക്ലേശങ്ങളും ഒഴിയും. മന്ത്രജപം, നാമജപം, രാമായണപാരായണം എന്നിവയിലൂടെ ആഞ്ജനേയ സ്വാമിയെ പ്രീതിപ്പെടുത്താം. അഞ്ജനയുടെ പുത്രനായത് കൊണ്ടാണ് ഹനുമാന്‍ സ്വാമി ആഞ്ജനേയനായത്.

പുത്ര ലാഭത്തിന് തപസ്സു ചെയ്ത അഞ്ജനയ്ക്കും വാനര രാജൻ കേസരിക്കും ശ്രീപരമേശ്വന്‍ സമ്മാനിച്ച വരമാണ് ഹനുമാൻ സ്വാമി. മനസ്സിൽ കളങ്കമില്ലാതെ വിളിച്ചാൽ ഭക്തരുടെ സങ്കടങ്ങളെല്ലാം പരിഹരിക്കുന്ന വായുപുത്രന്‍ പിറന്ന പുണ്യദിനമാണ് ഹനുമദ് ജയന്തി. തെന്നിന്ത്യയില്‍ ഈ ദിവസം മാര്‍ഗ്ഗശീര്‍ഷമാസത്തിലെ അതായത് നമ്മുടെ ധനുമാസത്തിലെ അമാവാസി വരുന്ന മൂലം നക്ഷത്ര ദിവസമാണ്. ഇത്തവണ കേരളത്തിലും തമിഴ് നാട്ടിലും മറ്റും ഹനുമദ് ജയന്തി ഡിസംബർ 30 തിങ്കളാഴ്ച ആണ്. വടക്കേ ഇന്ത്യ ഹനുമദ് ജയന്തി കൊണ്ടാടുന്നത് ചൈത്ര മാസത്തിലെ പൗര്‍ണ്ണമിക്കാണ്. കേരളത്തിലും പല സ്ഥലങ്ങളിലും ചിത്രാ പൗർണ്ണമിക്ക് ഹനുമദ് ജയന്തി
ആഘോഷിക്കുന്നുണ്ട്. ഇത് മീനം അല്ലെങ്കിൽ മേടമാസത്തിൽ വരും. ശ്രീരാമജയന്തി കഴിഞ്ഞു വരുന്ന ഈ പൗര്‍ണ്ണമി 2025 ഏപ്രിൽ 12 നാണ്.

കരുത്തിന്റെയും ബുദ്ധിയുടെയും അചഞ്ചലമായ ഭക്തിയുടെയും പ്രതീകമായ ഹനുമാൻ സ്വാമിയെ ഭജിക്കാൻ ചൊവ്വ, വെള്ളി, ശനി, പൗർണ്ണമി, ധനുവിലെ മൂലം നക്ഷത്രം, ചിത്രാ പൗർണ്ണമി എന്നിവ ശ്രേഷ്ഠമാണ്.
യത്ര യത്ര രഘുനാഥ കീർത്തനം, മനോജവം മാരുത തുല്യ വേഗം, അതുലിത ബലധാമം തുടങ്ങിയ പ്രസിദ്ധ ശ്ശോകങ്ങളടങ്ങിയ ശ്രീ ഹനുമത് സ്‌തോത്രം ജപിച്ച് സങ്കടം പറഞ്ഞ് ഹനുമാൻസ്വാമിയെ ഭജിച്ചാൽ വായു വേഗത്തിൽ ഫലം ലഭിക്കും. അസാദ്ധ്യമായ കാര്യങ്ങൾ പോലും നടക്കും. എല്ലാ ഐശ്വര്യങ്ങളും ധനസമൃദ്ധിയും വന്നുചേരും. ശത്രുക്കളെ നശിപ്പിക്കും, ജീവിത ദു:ഖങ്ങളിൽ നിന്ന് മോചനം കിട്ടും. സർവൈശ്വര്യൈവും
സംതൃപതിയും ജന്മസാഫല്യവും പ്രദാനം ചെയ്യും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിക്കുന്ന
ശ്രീ ഹനുമത് സ്‌തോത്രം കേൾക്കാം :

Story Summary: Sree Rama Jayam, The Most Powerful Mantra for pleasing Lord Hanuman Swami

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version