Friday, 20 Sep 2024

ഗുരുപൂർണ്ണിമ, മിഥുനത്തിലെ പൗർണ്ണമി വ്രതം; ഈ ആഴ്ചത്തെ നക്ഷത്രഫലം

( 2024 ജൂലായ് 21 – 27 )

ജ്യോതിഷരത്നം വേണു മഹാദേവ്
2024 ജൂലായ് 21 ന് ഉത്രാടം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷം ഗുരുപൂർണ്ണിമയാണ്. ആഷാഢ മാസത്തിലെ പൗർണ്ണമിയാണ് ഗുരുപൂർണ്ണിമ. ജൂലൈ 21 ഞായറാഴ്ചയാണ് ഗുരുപൂർണ്ണിമ. വേദവ്യാസ മുനിയുടെ ജന്മദിനമാണിത്. കർക്കടകത്തിലെ പൗർണ്ണമി വ്രതവും ഈ ഞായറാഴ്ചയാണ്. പ്രത്യക്ഷ ദൈവങ്ങളായ മാതാപിതാക്കൾ കഴിഞ്ഞാൽ ആദ്യം ഗുരുവും പിന്നീട് ദൈവവും എന്നാണ് വിശ്വാസം. ഗുരുമുഖത്തു നിന്നാണ് ഈശ്വരശക്തിയുടെ പോലും ആവിർഭാവം. അതിനാൽ ഗുരു ഈശ്വരതുല്യനാകുന്നു. ഏത് വിദ്യ അഭ്യസിക്കാനും ഗുരുവിന്റെ അനുഗ്രഹം വേണം. ഗുരുകടാക്ഷം ലഭിച്ചാൽ ലക്ഷക്കണക്കിന് ദോഷങ്ങൾ പോലും ബാധിക്കാതെ പോകും. ഇത് നേടുന്നതിന് ഏറ്റവും ഉത്തമമായ ദിനമാണ് ആഷാഢമാസത്തിലെ പൗർണ്ണമി ദിനമായ ഗുരുപൂർണ്ണിമ. ദേവീകടാക്ഷത്തിനും ഐശ്വര്യ വർദ്ധനവിനും ദാരിദ്ര്യ ദു:ഖനാശത്തിനും പൗർണ്ണമി വ്രതം അനുഷ്ഠിക്കാനും ഈ ദിവസം നല്ലതാണ്. ജൂലൈ 27 ന് മേടക്കൂറിൽ അശ്വതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
കുടുംബവുമായി ബന്ധപ്പെട്ട ഏത് തീരുമാനവും മറ്റുള്ള അംഗങ്ങളുമായി ആലോചിച്ച് എടുക്കണം. പ്രണയം
സഫലമാകും. ജോലിയിൽ ആഗ്രഹിക്കുന്ന ഉയർച്ച ലഭിക്കാനുള്ള സാധ്യത കാണുന്നു. മറ്റുള്ളവരുടെ മതിപ്പ്
നേടാൻ വളരെയധികം പണം ചെലവഴിക്കുന്നത് ദോഷം ചെയ്‌തേക്കാം. വേണ്ടത്ര ആലോചിക്കാതെയുള്ള ഒരു
വ്യാപാര ഇടപാട് നഷ്ടക്കച്ചവടമാകും. വിദ്യാർത്ഥികൾ‌ പരീക്ഷയിൽ നല്ല വിജയം കൈവരിക്കും. യാത്ര പോകും. ദിവസവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2)
ആത്മവിശ്വാസം വർദ്ധിക്കും. വളരെക്കാലമായി പണം എവിടെയെങ്കിലും കുടുങ്ങിയിരുന്നെങ്കിൽ ഒടുവിൽ അത് ലഭിക്കും. സാമ്പത്തിക നേട്ടങ്ങൾക്ക് സാധ്യത കാണുന്നു. കുടുംബജീവിതത്തിൽ സമാധാനം ലഭിക്കും. ദേഷ്യവും
അമിത സംസാരവും നിയന്ത്രിക്കണം. വീടിന് കേടുപാട് വരുത്തുന്ന ഒന്നും ചെയ്യരുത്. ജോലിക്കാര്യത്തിൽ സമയം നല്ലതായിരിക്കും. വിദ്യാർത്ഥികൾ കഠിനാദ്ധ്വാനത്തിലൂടെ നേട്ടമുണ്ടാക്കും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
പ്രധാനപ്പെട്ട ചില പദ്ധതികൾ നടപ്പിലാക്കും. അത് നല്ല സാമ്പത്തിക ലാഭം സമ്മാനിക്കും. ആരോഗ്യം കുറച്ച്
മെച്ചപ്പെടും. വിശ്വസിച്ച് പങ്കിട്ട ഒരു രഹസ്യം ഉപയോഗിച്ച് ഒരാൾ നിങ്ങളെ വഞ്ചിക്കാൻ സാധ്യതയുണ്ട്. പ്രണയ
വിവാഹത്തിന് കുടുംബത്തിന്റെ അംഗീകാരം ലഭിക്കാൻ വളരെയധികം മാനസിക സമ്മർദ്ദം നേരിടേണ്ടി വരും.
ജോലിസ്ഥലത്തെ പ്രശ്നങ്ങൾ പരിഹരിക്കാൻ തുടക്കം മുതൽ തന്നെ ബുദ്ധിയും സ്വാധീനവും ഉപയോഗിക്കണം.
നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം)
ആരോഗ്യം ഏറെ മികച്ചതായിരിക്കും. പ്രിയപ്പെട്ടവരുമായി സമയം ആസ്വദിക്കാൻ ശ്രമിക്കുക. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളവർക്ക് ബന്ധുക്കളുടെ എല്ലാ പിന്തുണയും ലഭിക്കും. എല്ലാ വിപരീത സാഹചര്യങ്ങളെയും നേരിടാൻ പ്രാപ്തമാകും. ദാമ്പത്യ ബന്ധത്തിൽ തെറ്റിദ്ധാരണകൾ ഉണ്ടെങ്കിൽ അത് പരിഹരിക്കാൻ കഴിയും. ജോലിയിലെ
മികവിൻ്റെ പേരിൽ മേലുദ്യോഗസ്ഥരുടെ പ്രശംസ നേടും. അഹംഭാവം പാടില്ല. വിദ്യാർത്ഥികൾ നേട്ടങ്ങളുണ്ടാക്കും. ശനിയാഴ്ചകളിൽ നീരാജനം സമർപ്പിച്ച് പ്രാർത്ഥിക്കണം

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
മാതാപിതാക്കളുടെ ചികിത്സയ്ക്ക് കൂടുതൽ പണം ചെലവാകുന്നത് ഒഴിവാക്കാൻ കഴിയും. അറിവും മികച്ച
പെരുമാറ്റവും ചുറ്റുമുള്ള ആളുകളെ ആകർഷിക്കും. ദാമ്പത്യ ബന്ധം മുമ്പത്തേതിനേക്കാൾ ഊഷ്മളമാകും. എന്നാലും പങ്കാളിയുമായി ഏറെ സമയം ചെലവിടാൻ കഴിയില്ല. വർഷങ്ങളായി പ്രവർത്തിച്ചു കൊണ്ടിരിക്കുന്ന ബിസിനസ്സിൽ മികച്ച അംഗീകാരം നേടാൻ സാധിക്കും. വിദേശത്ത് പഠിക്കാനുള്ള ആഗ്രഹം സഫലമാകും.
നിത്യവും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
നല്ല വാർത്തകൾ കേൾക്കും. ആരോഗ്യം മെച്ചപ്പെടും. പണം ലാഭിക്കാൻ നടത്തുന്ന ശ്രമങ്ങളിൽ നല്ല വിജയം വരിക്കും. ചില കുടുംബ പ്രശ്നങ്ങൾ ഉത്കണ്ഠകൾ ഉണ്ടാക്കും. പ്രതികൂലമായ സാഹചര്യങ്ങൾ എന്നെന്നും നിലനിൽക്കില്ലെന്ന് തിരിച്ചറിയണം. പങ്കാളിയുമായി ചില തർക്കങ്ങളുണ്ടാകാൻ സാധ്യത വളരെ കൂടുതലാണ്. ബിസിനസുകാർക്ക് വെല്ലുവിളികൾ നേരിടേണ്ടതായി വരും. പ്രത്യേക വസ്ത്രങ്ങൾ ധരിക്കുന്നതിൻ്റെ പേരിൽ കലഹിക്കും. ദിവസവും ലളിതാ സഹസ്രനാമം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1,2,3)
മികച്ച ഭക്ഷണവും ജീവിതശൈലിയും പരിപാലിക്കും. മാനസിക സമ്മർദ്ദങ്ങൾ ഒഴിവാകും. സൃഷ്ടിപരമായ കഴിവുകൾ വർദ്ധിക്കും. അതിൽ നിന്ന് നല്ല ലാഭം നേടും. പുതിയ ആശയങ്ങൾ ചിന്തിക്കാനും നടപ്പാക്കാനും കഴിയും. കൂടുതൽ സാമ്പത്തിക ആനുകൂല്യം ലഭിക്കും. ഭൂമിയുമായോ സ്വത്തുമായോ ബന്ധപ്പെട്ട് എന്തെങ്കിലും തർക്കമുണ്ടെങ്കിൽ അത് അനുകൂലമായി വരും. പങ്കാളിക്കൊപ്പം യാത്ര പോകും. മികച്ച തീരുമാനങ്ങൾ എടുക്കുന്നത് ജീവിതത്തിൽ ഒന്നാന്തരം മാറ്റങ്ങൾക്ക് സഹായിക്കും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
സന്ധി വേദന, നടുവേദന എന്നിവ മൂലം ബുദ്ധിമുട്ടുന്ന പ്രായമായ ആളുകൾക്ക് നല്ല ചികിത്സയുടെ ഫലമായി ആശ്വാസം ലഭിക്കും. വീടിന്റെ അറ്റകുറ്റ പണികൾക്ക് പണം ചിലവഴിക്കും. ചങ്ങാതിമാർ‌ സന്തോഷിപ്പിക്കും.
പ്രണയ/ ദാമ്പത്യ ബന്ധം ശക്തമായിരിക്കും. സന്തോഷം അനുഭവപ്പെടും. തൊഴിൽപരമായി മികച്ച സമയമാണ്. ബിസിനസ്സിൽ ഈ സമയത്ത് നല്ല ഫലങ്ങൾ ലഭിക്കും. ഒരു ബഹുരാഷ്ട്ര കമ്പനിയിൽ മികച്ച ജോലി ലഭിക്കാൻ
യോഗമുണ്ട്. ഓം ശരവണ ഭവഃ നിത്യവും ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2)
കൂടുതൽ‌ വൈകാരികമായി പ്രതികരിക്കും. അതിനാൽ, അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ ശ്രമിക്കണം. പല
ഉറവിടങ്ങളിൽ നിന്നും പണം സമ്പാദിക്കും. ആവശ്യമായി വന്നാൽ ബന്ധുക്കളെ സാമ്പത്തികമായി സഹായിക്കും.
കുടുംബത്തിൽ ഒരു മംഗളകരമായ കാര്യം തീരുമാനിക്കും. ഓഫീസിൽ, പുതിയ പ്രോജക്റ്റ് ലഭിക്കും പ്രണയ ജീവിതം മികച്ചതായിരിക്കും. ദാമ്പത്യ ജീവിതത്തിൽ പങ്കാളിയുടെ മതിപ്പ് നേടും. ഉന്നത വിദ്യാഭ്യാസത്തിനുള്ള തടസ്സം മാറും. എല്ലാ വെല്ലുവിളികളും സമർത്ഥമായി തരണം ചെയ്യും. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
അനാവശ്യമായ യാത്രകൾ ഒഴിവാക്കണം. പ്രത്യേകിച്ച് രാത്രിയിൽ. സാമ്പത്തികമായ ബാധ്യതകൾ ഒന്നും തന്നെ
ഏറ്റെടുക്കരുത്. നിക്ഷേപങ്ങൾ നടത്തുന്നതിന് മുമ്പ്, അതിൻ്റെ എല്ലാ വശങ്ങളും വിശദമായി പരിശോധിക്കുക. അമിതജോലി കുടുംബത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കും. ആത്മാർത്ഥമായി സ്നേഹിക്കുന്നുവരെപ്പറ്റി വേണ്ടാത്ത കാര്യങ്ങൾ കേൾക്കും. എത്ര ശ്രമിച്ചാലും ശത്രുക്കൾക്ക് ഉപദ്രവിക്കാനാകില്ല. കഠിനാധ്വാനത്തിന്റെ, പ്രവർത്തന ശേഷിയുടെ ബലത്തിൽ നിലയും വിലയും വർദ്ധിക്കും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ജീവിതത്തിൽ പണത്തിന്റെ പ്രാധാന്യം എന്താണെന്ന് മനസിലാക്കാൻ കഴിയും. അതിനാൽ സാമ്പത്തികമായ കാര്യങ്ങളിൽ നല്ല ശ്രദ്ധ പുലർത്തുക. ബന്ധുക്കളുടെ അടുത്തേക്കുള്ള സന്ദർശനം തിരക്കേറിയ ജീവിതത്തിൽ കുറച്ച് ആശ്വാസം നൽകും. മാനസിക സമ്മർദ്ദത്തിന്റെ കാരണങ്ങൾ മനസിലാക്കി അതിൽ നിന്ന് മോചനത്തിന്
ശ്രമിക്കണം. ചെറിയ കാര്യങ്ങൾക്ക് പങ്കാളിയുമായി വഴക്കിടുന്നത് ഒഴിവാക്കണം. ജോലിയിൽ കൃത്യമായി മുന്നേറുന്നതിൽ‌ ചില പ്രശ്‌നങ്ങൾ‌, തടസ്സങ്ങൾ നേരിടാം. നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version