Saturday, 15 Mar 2025

ഗുരുവായൂർ ഉത്സവബലി, ആറാട്ട് ; ഈ ആഴ്ചയിലെ  നക്ഷത്രഫലം

( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com )

(2025 മാർച്ച് 16 – 22 )
ജ്യോതിഷരത്നം വേണു മഹാദേവ്


2025 മാർച്ച് 16 ന് അത്തം നക്ഷത്രത്തിൽ തുടങ്ങുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷം ഗുരുവായൂർ ക്ഷേത്രത്തിലെ ഉത്സവമാണ്. 17 ന് തിങ്കളാഴ്ചയാണ് അവിടെ പ്രസിദ്ധമായ ഉത്സവബലി. 19 ന് ബുധനാഴ്ച ആറാട്ടോടെ ഉത്സവം സമാപിക്കും. മറ്റ് പ്രധാന വിശേഷങ്ങൾ ഒന്നുംതന്നെ ഈ ആഴ്ചയിൽ ഇല്ല. മാർച്ച് 22 ന് പൂരാടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക കാര്യങ്ങളിൽ, വളരെ ശ്രദ്ധിക്കേണ്ടതാണ്. മുൻ നിക്ഷേപത്തിൽ‌ നിന്നും പ്രയോജനം ലഭിക്കാൻ‌ സാധ്യതയുണ്ട്. സ്വജനങ്ങളുടെ അടിയന്തിര ആവശ്യങ്ങൾ‌ നിറവേറ്റുന്നതിന് ധാരാളം പണം ചെലവഴിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. സ്വഭാവത്തിൽ നല്ല ചില മാറ്റങ്ങളുണ്ടാകും. ജോലിയിൽ നേരിട്ട തടസ്സങ്ങൾ അകറ്റി അത് വിജയകരമായി പൂർത്തിയാക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് സമയം നല്ലതായിരിക്കും. ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
വലിയ ആരോഗ്യ പ്രശ്‌നങ്ങളൊന്നും നേരിടേണ്ടി വരില്ല. ശുഭചിന്തകൾ സ്വാധീനിക്കും. സമയം മികച്ചതായിരിക്കും. യാത്രകൾ സാമ്പത്തിക നഷ്ടമുണ്ടാക്കും. വിലയേറിയ വസ്തുക്കൾ നഷ്ടപ്പെടുകയോ മോഷ്ടിക്കപ്പെടുകയോ ചെയ്യാൻ സാധ്യതയുണ്ട്. അതിനാൽ ജാഗ്രത പാലിക്കുക.  വിശിഷ്ടാതിഥികളുടെ ശ്രദ്ധനേടും. ജനപ്രീതി വർദ്ധിക്കും. ഔദ്യോഗിക കാര്യങ്ങളുമായി ബന്ധപ്പെട്ട് വളരെ നല്ല സമയമായിരിക്കും. ജോലിയിൽ ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. ഓം നമോ നാരായണായ നിത്യവും ജപിക്കണം.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ശാരീരികവും മാനസികവുമായ കരുത്ത് വർദ്ധിക്കും. അലസമായി സമയം പാഴാക്കുന്നതിനുപകരം പരമാവധി പ്രയോജനപ്പെടുത്തണം. അനാവശ്യ ചെലവുകൾ സാമ്പത്തിക സ്ഥിതി വഷളാക്കും. കഴിയുന്നത്ര കുറച്ച് പണം ചെലവഴിക്കാൻ ശ്രദ്ധിക്കുക. പുതിയ വാഹനമോ വീടോ വാങ്ങുന്നതുമായി ബന്ധപ്പെട്ട് മുതിർന്നവരുമായി സംസാരിക്കും. സാമ്പത്തിക സഹായം ലഭിക്കും. ജോലി സംബന്ധമായ വീഴ്ചകൾ തിരുത്തി മുന്നേറാൻ കഴിയും. കുറുക്കു വഴികൾ തേടിയാൽ പിന്നീട് ഖേദിക്കേണ്ടി വരും. ദിവസവും 108 ഉരു ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
സാമ്പത്തിക കാര്യങ്ങളിൽ അശ്രദ്ധ കാണിക്കുന്നത് പ്രതികൂലമായി ബാധിക്കും. ചെലവുകൾ നിയന്ത്രിക്കുന്ന കാര്യത്തിൽ കുടുംബാംഗങ്ങളിൽ നിന്ന് ഉപദേശങ്ങൾ സ്വീകരിക്കേണ്ടതാണ്. ചുറ്റുമുള്ള ചിലർ ജോലിസ്ഥലത്ത് പതിവിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കണ്ട് അവരെ പ്രോത്സാഹിപ്പിക്കും. ജോലിത്തിരക്ക് കാരണം വീട്ടുകാര്യങ്ങൾക്ക് വേണ്ടത്ര സമയം ലഭിക്കില്ല. ഇത് കാരണം ധാരാളം സന്തോഷാവസരങ്ങൾ നഷ്ടപ്പെടും. ഔദ്യോഗിക സമ്മർദ്ദത്തിൽ നിന്നും ആശ്വാസം ലഭിക്കും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 ഉരു ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. വരുമാനം കൂട്ടാനും സാമ്പത്തിക സ്ഥിതി ശക്തമാക്കാനും ധാരാളം അവസരങ്ങൾ ലഭിക്കും. ഒരു കേസുണ്ടെങ്കിൽ
കോടതി വിധി അനുകൂലമാകും. കഠിനാധ്വാനത്തിന് തക്കതായ പ്രതഫലം ലഭിക്കുന്നതിന് ഏറെ ക്ഷമാപൂർവം കാത്തിരിക്കേണ്ടി വരും. ജീവിതപങ്കാളിയുടെ കൂടെ കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. ശമ്പള വർദ്ധനവിനെക്കുറിച്ചുള്ള നല്ല വാർത്ത കേൾക്കും. വലിയ ആരോഗ്യപ്രശ്‌നങ്ങളൊന്നും നേരിടേണ്ടിവരില്ല. ഓം നമഃ ശിവായ ദിവസവും 108 തവണ ഉരു ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
എല്ലാത്തരം സാമ്പത്തിക ബുദ്ധിമുട്ടുകളും മാറിക്കിട്ടും. സാമ്പത്തിക സുരക്ഷിതത്വം സുഖസൗകര്യങ്ങൾ കൂട്ടാൻ സഹായിക്കും. ആരോഗ്യം മെച്ചമാക്കാൻ സഹായിക്കുന്ന
ദിനചര്യ സ്വീകരിക്കും. കുടുംബ പ്രശ്നങ്ങൾ തീർക്കാൻ ബുദ്ധിശക്തിയും സ്വാധീനവും ഉപയോഗിക്കും. സൽപ്പേര് കളങ്കപ്പെടാൻ ഇടയാക്കുന്ന ഒന്നും തന്നെ ചെയ്യരുത്.
ജോലിസ്ഥലത്ത് നിറവേറ്റാൻ കഴിയാത്ത വാഗ്ദാനങ്ങൾ ആർക്കും നൽകരുത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ചില ജോലികൾ കൃത്യസമയത്ത് തീർക്കാൻ കഴിയില്ല. നിത്യവും നരസിംഹമൂർത്തിയെ ഭജിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
രോഗങ്ങളിൽ നിന്നും മുക്തി നേടും. പണം ശരിയായി വിനിയോഗിക്കുന്നതിനെപ്പറ്റി വീട്ടിലെ മുതിർന്നവരോട് കൂടി ആലോചിക്കും. നല്ല കുടുംബജീവിതം ആസ്വദിക്കും. മാനസിക പിരിമുറുക്കം ഒഴിവാകും. ചിരകാല സ്വപ്നം പൂവണിയും. ജോലിയുമായി ബന്ധപ്പെട്ട വിദേശയാത്ര ചെയ്യാൻ യോഗം കാണുന്നു. ബിസിനസ്സിൽ നല്ല ലാഭം നേടും. ജോലിയിൽ മുന്നേറാനുള്ള വഴികൾ ഉറപ്പാക്കാൻ കഴിയും. വിദ്യാർത്ഥികൾക്ക് കഠിനാധ്വാനം ഗുണം ചെയ്യും.
ദിവസവും 108 തവണ വീതം ഓം ശ്രീം നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ജീവിതത്തിന്റെ വിവിധ മേഖലകളിലെ ഉയർച്ച താഴ്ചകൾ അസ്വസ്ഥരാക്കും. അടുത്ത സുഹൃത്തുക്കളുമായി കുറച്ച് സമയം ചെലവഴിക്കും. ജീവിതപങ്കാളിക്കായി ധാരാളം പണം ചെലവഴിക്കും. ഒരു യാത്ര നടത്താൻ പദ്ധതിയിടും. ശമ്പളം വർദ്ധിക്കും. അശ്രദ്ധമായ പെരുമാറ്റം, സംസാരം മൂലം വൈകാരികമായി ബന്ധപ്പെട്ടിരിക്കുന്ന ഒരു വ്യക്തി അകന്നു മാറും. ഭാഗ്യത്തിന്റെ പിന്തുണ, ആഗ്രഹിക്കുന്ന പ്രമോഷൻ, മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ എന്നിവ ലഭിക്കും. ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ചെലവ് വർദ്ധിക്കും. മാനസികമായ അസ്വസ്ഥതകൾ ഉണ്ടാകും. ഇക്കാരണത്താൽ, ശരിയായ തീരുമാനങ്ങൾ എടുക്കാൻ കഴിയില്ല. വിജ്ഞാന ദാഹം പുതിയ ധാരാളം സുഹൃത്തുക്കളെ സമ്മാനിക്കും. ഒരു കുടുംബാംഗത്തിന്റെ വിവാഹം നിശ്ചയിക്കും. വീട്ടിൽ സന്തോഷകരമായൊരു അന്തരീക്ഷം സംജാതമാകും. ഔദ്യോഗിക രംഗത്ത് ഏറെ മുന്നോട്ട് പോകാൻ ധാരാളം നല്ല അവസരങ്ങൾ ലഭിക്കും. ആരോഗ്യം മെച്ചപ്പെടുത്തും. കലാ കായിക രംഗത്ത് ചില നേട്ടങ്ങൾ ഉണ്ടാകും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
സ്വയം ചികിത്സ തേടാതെ ഡോക്ടറുടെ ഉപദേശപ്രകാരം മരുന്നുകൾ കഴിക്കണം. സാമ്പത്തിക പ്രശ്‌നങ്ങൾ മാറും. ജീവിതത്തിൽ പലതരത്തിലുള്ള പുരോഗതിയുണ്ടാകും.
വിലപിടിപ്പുളള വസ്തുക്കൾ വാങ്ങാൻ കഴിയും. കുടുംബ പ്രശ്‌നങ്ങളിൽ നിന്ന് കരകയറും. പ്രശ്നങ്ങൾ ഒരു മടിയും കൂടാതെ തുറന്ന് സംസാരിക്കേണ്ടതാണ്. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. മത്സരപരീക്ഷയിൽ നല്ല വിജയം നേടാൻ കഴിയും. ഭാഗ്യത്തിന്റെ പിന്തുണ ലഭിക്കും. സമൂഹത്തിൽ അന്തസ്സ് വർദ്ധിക്കാൻ സാദ്ധ്യതയുണ്ട്. ഓം നമോ ഭഗവതേ വാസുദേവായ നിത്യവും ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
വാഹനം ഓടിക്കുമ്പോൾ തട്ടലും മുട്ടലും വരാതിരിക്കാൻ ശ്രദ്ധിക്കണം. അല്ലെങ്കിൽ കേടുപാടുകൾ കാരണം പണം നഷ്ടമാകാൻ സാദ്ധ്യതയുണ്ട്. സാമ്പത്തിക സമയം ഏറെ മികച്ചതായിരിക്കും. വൈകാരികമായ പ്രതികരണങ്ങൾ ദോഷം ചെയ്യും. പെട്ടെന്ന് കുടുംബ സംബന്ധമായ ഒരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നത് മൂലം ചില പദ്ധതികൾ തടസ്സപ്പെടാം. കോപം കുറയ്ക്കണം. ജോലിയുമായി ബന്ധപ്പെട്ട് ജീവിതത്തിൽ പുതിയ വെല്ലുവിളികളുണ്ടാകും. മനസ്സിന് സുഖവും വിദ്യാഭ്യാസത്തിൽ താല്പര്യവും കൂടും.
ഓം ഹം ഹനുമതേ നമഃ നിത്യവും 108 തവണ ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
മാനസിക സമ്മർദ്ദം ആരോഗ്യത്തെ ബാധിക്കും. ഒഴിവ് സമയത്ത് അനാവശ്യ ചിന്തകൾക്ക് പകരം, എന്തെങ്കിലും ക്രിയാത്മകമായി ചെയ്യണം. അപകടസാധ്യതയുള്ള എല്ലാ പദ്ധതികളും ഒഴിവാക്കണം. വളരെക്കാലമായി കാണാൻ
ആഗ്രഹിക്കുന്ന ഒരു ബന്ധുവിന്റെ വീട് സന്ദർശിക്കാൻ അവസരം ലഭിക്കും. ജോലിയിൽ ഒരു നല്ല മാറ്റം ലഭിക്കാൻ സാദ്ധ്യത കാണുന്നു. മംഗള കർമ്മങ്ങളിലും വിരുന്നിലും
പങ്കെടുക്കും. സമൂഹത്തിൽ നിലയും വിലയും വർദ്ധിക്കും. സാമ്പത്തിക നഷ്ടത്തിന് സാധ്യത വളരെ കൂടുതലാണ്. സർപ്പപ്രീതിക്ക് വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

  • 91 9847575559
    Summary: Weekly Star predictions based on moon sign by Venu Mahadev

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version