ആയില്യം, വൈക്കത്തഷ്ടമി; ഈ ആഴ്ചത്തെ നക്ഷത്രഫലം
(2024 നവംബർ 17 – 23)
ജ്യോതിഷരത്നം വേണു മഹാദേവ്
2024 നവംബർ 17, ന് രോഹിണി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ വൃശ്ചികത്തിലെ ആയില്യം പൂജ, വൈക്കത്തഷ്ടമി എന്നിവയാണ്. 2024 നവംബർ 22 വെള്ളിയാഴ്ചയാണ്
ആയില്യം പൂജ. സർപ്പദോഷങ്ങൾ അകറ്റുന്നതിന് പ്രാർത്ഥനയും വഴിപാടുകളും നടത്താൻ എല്ലാ ആയില്യവും ഉത്തമമാണ്. രോഗങ്ങൾ, സന്താനദുഃഖം, സർപ്പശാപദുരിതങ്ങൾ എന്നിവയ്ക്ക് നാഗാരാധനയിലൂടെ ശാന്തി ലഭിക്കും. ഒരേ ദിവസം വ്യത്യസ്തസമയങ്ങളിൽ വിവിധ ഭാവങ്ങളിൽ ഭക്തർക്ക് അനുഗ്രഹ വർഷം ചൊരിയുന്ന വൈക്കം മഹാദേവ ക്ഷേത്രത്തിലെ പ്രധാന ആഘോഷമായ വൃശ്ചികത്തിലെ വൈക്കത്തഷ്ടമി നവംബർ 23 നാണ്. നവംബർ 23-ന് പുലര്‍ച്ചെ 4:30 മുതൽ അഷ്ടമി ദര്‍ശനം നടക്കും. ക്ഷേത്രത്തിന് കിഴക്ക് ആല്‍മരച്ചുവട്ടില്‍ തപസ്സനുഷ്ഠിച്ച വ്യാഘ്രപാദ മഹര്‍ഷിക്ക് ശ്രീപരമേശ്വരന്‍ പാര്‍വതീസമ്മേതനായി ദര്‍ശനം നല്‍കിയ മുഹൂര്‍ത്തമാണ് അഷ്ടമിദര്‍ശനമായി കൊണ്ടാടുന്നത്. അന്ന് രാത്രി 11 മണിക്കാണ് ഉദയനാപുരത്തപ്പൻ്റെ വരവ്. തുടർന്ന് രാത്രി 2 മണിക്ക് വലിയ വിളക്ക് നടക്കും. അതിന് ശേഷമാണ് ഉദയനാപുരത്തപ്പൻ്റെ തിരിച്ച്
എഴുന്നള്ളത്ത്. പതിമൂന്നാം ഉത്സവദിനമായ ഞായറാഴ്ച വൈകിട്ട് ആറാട്ടോടെ ഉത്സവം സമാപിക്കും. നവംബർ 23 ന് പൂരം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വന്നു പോകും. മികച്ച നിക്ഷേപങ്ങൾ നടത്തും. വരുമാനം വർദ്ധിപ്പിക്കാൻ
നിരവധി അവസരങ്ങൾ കൈവരും. കുടുംബാംഗങ്ങളും സുഹൃത്തുക്കളോടും വലിയ പിന്തുണ നൽകും. ഉദാര സമീപനം മുതലെടുക്കാൻ ആരെയും അനുവദിക്കരുത്. പ്രണയകാര്യങ്ങളിൽ ചില നിരാശകൾ അനുഭവപ്പെടാം.
ജോലിയിൽ മുന്നോട്ടു പോകാനുള്ള ആഗ്രഹം ഔദ്യോഗിക, ജീവിതത്തിൽ അടുപ്പമുള്ള ചിലരിൽ നിന്നും അകറ്റാം. ഓം ശരവണ ഭവ: നിത്യവും 108 തവണ വീതം ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ആരോഗ്യത്തിന്റെ കാര്യത്തിൽ ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണ ലഭിക്കും. സാമ്പത്തിക ബുദ്ധിമുട്ട് മറികടക്കാൻ
കഴിയും. കുടുംബജീവിതവുമായി ബന്ധപ്പെട്ട് സമയം വളരെ നല്ലതാണ്. ജീവിത പങ്കാളിയുടെ അനാവശ്യമായ ആവശ്യങ്ങൾ നിറവേറ്റാൻ കഴിയാതെ വരുമ്പോൾ ചില പ്രശ്നങ്ങൾ ഉണ്ടാകും. ജോലിയിൽ പ്രമോഷൻ പോലുള്ള നിരവധി നല്ല അവസരങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ നല്ല വാർത്തകൾ കേൾക്കും . നിത്യവും
ഓം നമോ ഭഗവതേ വാസുദേവായ 108 തവണ ജപിക്കുക.
മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3)
ആരോഗ്യം കൂടുതൽ മെച്ചപ്പെടും. വിട്ടുമാറാത്ത ചില രോഗങ്ങളിൽ നിന്ന് ഉടൻ മുക്തി നേടാനുള്ള സാധ്യതയും കാണുന്നു. ഓഹരി വിപണിയിൽ നഷ്ടം സംഭവിക്കാം. സുപ്രധാന തീരുമാനം എടുക്കും മുമ്പ്, തീർച്ചയായും കുടുംബത്തിന്റെ അഭിപ്രായം തേടേണ്ടതാണ്. പ്രത്യേക വ്യക്തിയോടുള്ള ഇഷ്ടം മറ്റുള്ളവരോട് സംസാരിക്കുന്നത് ഒഴിവാക്കുക. ചില സഹപ്രവർത്തകർ വഞ്ചിക്കുമെന്ന തോന്നൽ ശക്തമാകും. തെറ്റുകളിൽ നിന്ന് പാഠംപഠിക്കും.
വിഷ്ണുസഹസ്രനാമം ദിവസവും ജപിക്കുന്നത് നല്ലത്.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ജോലിയുമായി ബന്ധപ്പെട്ട് ഒരു യാത്ര പോകേണ്ടിവരാം. പങ്കാളിത്ത ബിസിനസ്സുകാർ പങ്കാളിയുമായുള്ള ബന്ധം മെച്ചപ്പെടുത്തേണ്ടതുണ്ട്. വരുമാനം വർദ്ധിപ്പിക്കാനാകും. മനസ്സിൽ വച്ച് പെരുമാറുന്ന ശീലം നല്ലതല്ല. വാഹനം മാറ്റി വാങ്ങാൻ ആലോചിക്കും. സഹപ്രവർത്തകരുമായുള്ള അഭിപ്രായഭിന്നത മനോവീര്യം തകർക്കാൻ ഇടയാക്കും.
ജീവിതപങ്കാളിയുമായി അകന്നുനിൽക്കുന്നത് ബുദ്ധിമുട്ട് സൃഷ്ടിക്കും. ആഘോഷങ്ങളിൽ കൂടുതലായി താല്പര്യം കാണിക്കുന്നത് പഠനത്തെ ദോഷകരമായി ബാധിക്കും. ഓം നമഃ ശിവായ ദിവസവും 108 തവണ വീതം ജപിക്കുക.
ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1)
സാമ്പത്തിക ഭദ്രതയുണ്ടാക്കാൻ വിശ്വസ്തരുടെ ഉപദേശം ഗുണം ചെയ്യും. എല്ലാപദ്ധതികളും എപ്പോഴും
വിജയിക്കില്ല എന്നറിഞ്ഞ് ശരിയായ തീരുമാനങ്ങൾ എടുക്കേണ്ടതുണ്ട്. മറ്റുള്ളവരുടെ അനുഭവത്തിൽ നിന്ന്
കാര്യങ്ങൾ പഠിക്കണം. കുടുംബാന്തരീക്ഷം സന്തോഷം നിറഞ്ഞതായിരിക്കും. ദൂരസ്ഥലത്തേക്ക് യാത്ര പോകും.
ബിസിനസുകാർക്ക് നല്ല വാർത്തകൾ ലഭിക്കും. ലാഭവും വളർച്ചയും നേടാൻ കഴിയും. തെറ്റിദ്ധാരണകൾ മാറ്റാൻ
കഴിയും. ഓം ഘ്രൂം നമഃ പരായഗോപ്ത്രേ ജപിക്കണം.
കന്നിക്കൂറ്
( ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
കലാപരമായ കഴിവുകൾ വർദ്ധിക്കും. ആശയങ്ങൾ ശരിയായ രീതിയിൽ ഉപയോഗിച്ച് അതിൽ നിന്ന് മികച്ച സാമ്പത്തിക നേട്ടങ്ങളുണ്ടാക്കുവാൻ ബുദ്ധിപരമായി ശ്രമിക്കണം. ആരോഗ്യം നിലനിർത്താൻ കഠിനാധ്വാനം ചെയ്യും. അടുത്ത ഒരു വ്യക്തിയുമായുള്ള വാദപ്രതിവാദം കാരണം മാനസിക പിരിമുറുക്കം വർദ്ധിക്കും. വിവാഹം
നിശ്ചയിക്കും. ഔദ്യോഗിക കാര്യത്തിൽ മികച്ച പ്രതിഫലം കിട്ടും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സാമൂഹിക പ്രവർത്തനങ്ങളിൽ ശക്തമാകും. ചെറിയ അശ്രദ്ധ ദോഷകരമായി ബാധിക്കും. സാമ്പത്തിക വെല്ലുവിളികൾ വിവേകത്തോടെ കൈകാര്യം ചെയ്യണം. സ്വാധീനമുള്ള, പ്രധാനപ്പെട്ട ആളുകളുമായി പരിചയം ദൃഢമാക്കുന്നതിന് കഴിയും. പങ്കാളിയുടെ പെട്ടെന്നുള്ള സ്വഭാവമാറ്റം കാരണം മാനസികമായ പിരിമുറുക്കം ഉണ്ടാകും. ആഗ്രഹത്തിനുസരിച്ച ഫലങ്ങൾ ജോലിയിൽ നിന്നും ലഭിക്കില്ല. അടുത്ത ആളുകളിൽ നിന്ന് ചതി പറ്റാതെ നോക്കണം. ലളിതാ സഹസ്രനാമം ജപിക്കുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
വേണ്ടത്ര ആലോചയില്ലാതെ ആർക്കും വേണ്ടി പണം ചെലവാക്കരുത്. എല്ലാത്തരം നിരാശകളും ഒഴിവാക്കണം.
അല്ലാത്തപക്ഷം ആരോഗ്യത്തെ അത് ബാധിക്കും. ചില സമയത്തെ നിങ്ങളുടെ പെരുമാറ്റം ചുറ്റുമുള്ള ആളുകളെ ആശയക്കുഴപ്പത്തിലാക്കും. ബിസിനസ്സോ ജോലിയോ എന്തുമാകട്ടെ, നിങ്ങളുടെ തന്ത്രങ്ങളും പദ്ധതികളും ഏറെ വിലമതിക്കപ്പെടും. ദാമ്പത്യബന്ധം വളരെ ശക്തമാക്കാൻ കഴിയും. പ്രണയവിവാഹം നടക്കാനുള്ള കാണുന്നു.
നിത്യവും ഓം ഗം ഗണപതയേ നമഃ 108 തവണ ജപിക്കുക.
ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1 )
കുടുംബാംഗങ്ങളോടൊപ്പം സന്തോഷകരമായ ചില നിമിഷങ്ങൾ ചെലവഴിക്കാനും തിരക്കുള്ള ജീവിതത്തിൽ നിന്ന് സമയം മാറ്റിവയ്ക്കും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തികമായി സമയം വളരെ ശുഭകരമായിരിക്കും. ഊർജ്ജസ്വലവും സജീവവും ഊഷ്മളവുമായ പെരുമാറ്റം കുടുംബാംഗങ്ങൾക്ക് സന്തോഷം നൽകും. കച്ചവടത്തിൽ
വിജയിക്കാൻ കഴിയും. പ്രണയ / ദാമ്പത്യ ബന്ധത്തിൽ എന്തെങ്കിലും പ്രശ്നമുണ്ടെങ്കിൽ അതും ഇല്ലാതാകും.
ഓം നമഃ ശിവായ ദിവസവും 108 ഉരു വീതം ജപിക്കുക.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം , അവിട്ടം 1, 2 )
മാനസികമായ ചാഞ്ചാട്ടം ബുദ്ധിമുട്ട് സൃഷ്ടിക്കും. സംസാരിക്കുമ്പോൾ മനസ്സിനെ നിയന്ത്രിക്കുക. നന്നായി പെരുമാറുക. പല വഴികളിലൂടെ പണം സമ്പാദിക്കുന്നത് തുടരും. സാമ്പത്തിക ഭദ്രതയ്ക്ക് ഒരു നല്ല പദ്ധതി തയ്യാറാക്കേണ്ടതാണ്. ജീവിതപങ്കാളിയുമായി തർക്കം ഉണ്ടെങ്കിൽ അത് ഉടൻ പരിഹരിക്കണം. എല്ലാക്കാര്യവും
നാളത്തേക്ക് മാറ്റിവെക്കരുത്. മന:സംയമനം, ധൈര്യം ആവശ്യമായ സാഹചര്യങ്ങൾ ഉണ്ടാകും. എതിർപ്പുകൾ
അതിജീവിക്കും. വിദ്യാർത്ഥികൾ നേട്ടം കൈവരിക്കും. നിത്യവും ഓം ഹം ഹനുമതേ നമഃ 108 തവണ ജപിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം , പൂരുരുട്ടാതി 1, 2, 3)
വരുമാനം വർദ്ധിക്കുമെങ്കിലും, ആഴ്ചാവസാനത്തിൽ ധാരാളം പണം ചെലവഴിക്കേണ്ടി വരും. പിതാവിന്റെ പെരുമാറ്റം അസ്വസ്ഥമാക്കും. കുടുംബസമാധാനം നിലനിർത്താൻ കടുത്ത പ്രതികരണങ്ങൾ ഒഴിവാക്കണം.
പങ്കാളിക്കൊപ്പം സ്നേഹപൂർവ്വം സമയം ചെലവഴിക്കാൻ കഴിയും. ചിലർ വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടും. സഹപ്രവർത്തകരുടെയും പിന്തുണ ലഭിക്കില്ല. അതിനാൽ ജോലികൾ യഥാസമയം പൂർത്തിയാക്കാൻ കഴിയില്ല. ഓം ശ്രീം നമഃ നിത്യവും 108 തവണ ജപിക്കുക.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
പണം അമിതമായി ചെലവഴിക്കുന്നത് ഒഴിവാക്കുക. കുടുംബത്തിൽ സമാധാനം നിലനിൽക്കും. സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ടെങ്കിൽ പൂർണ്ണമായും പരിഹരിക്കും. കൂടപ്പിറപ്പുകളുടെ സഹായം നേടാൻ കഴിയും. ജീവിത
പങ്കാളിയുമായി പരസ്പരം സംസാരിക്കുന്നതിലൂടെ തെറ്റിദ്ധാരണകൾ പൂർണ്ണമായും ഇല്ലാതാകാൻ കഴിയും.
മേലുദ്യോഗസ്ഥരുടെ സഹായം നിങ്ങൾക്ക് എല്ലാ പ്രശ്‌നങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കും.
മനസ്സിൽ പ്രത്യേക തരം അസ്വസ്ഥത അനുഭവപ്പെടാം. നിത്യവും ഓം ദും ദുർഗ്ഗായൈ നമഃ 108 ഉരു ജപിക്കണം.
ജ്യോതിഷരത്നം വേണു മഹാദേവ്
91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
Copyright 2024 Neramonline.com. All rights reserved