Friday, 22 Nov 2024

രമാ ഏകാദശി, പ്രദോഷം, ധന്വന്തരി ജയന്തി, ദീപാവലി; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 ഒക്ടോബർ 27 – നവംബർ 2 )

ജ്യോതിഷരത്നം വേണു മഹാദേവ്
രമാ ഏകാദശി, പ്രദോഷ വ്രതം, ധന്വന്തരി ജയന്തി, അമാവാസി, ദീപാവലി എന്നിവയാണ് 2024 ഒക്ടോബർ 27 ന് മകം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. തിങ്കളാഴ്ചയാണ് രമാ ഏകാദശി. തുലാം മാസത്തിലെ കൃഷ്ണപക്ഷ ഏകാദശിയാണിത് അന്ന് വെളുപ്പിന് 1:15 മണിക്കും പകൽ 2:33 മണിക്കും മദ്ധ്യേയാണ് ഹരിവാസരം. ഏകാദശി നോൽക്കുന്നവർ ഈ സമയത്ത് അന്നപാനാദികൾ ഒഴിവാക്കി വിഷ്ണു നാമങ്ങളും മന്ത്രങ്ങളും ജപിക്കണം. രമാഏകാദശി എന്ന് അറിയപ്പെടുന്ന ഈ ഏകാദശി നോൽക്കുന്നത് ജീവിത വിജയത്തിനും തടസങ്ങൾ അകറ്റുന്നതിനും ഉത്തമമാണ്. ഒക്ടോബർ 29 നാണ് ശിവപ്രീതികരമായ തുലാത്തിലെ കറുത്തപക്ഷ പ്രദോഷ വ്രതാചരണവും ധന്വന്തരി ജയന്തിയും. ഈ ദിവസം ശിവ ക്ഷേത്രത്തിൽ പ്രദോഷ പൂജയിൽ പങ്കെടുത്താൽ ശിവപർവതി പ്രീതിയാൽ എല്ലാ ആഗ്രഹങ്ങളും നടക്കും. ഒക്ടോബർ 31 വ്യാഴാഴ്ചയാണ് ദീപാവലി. അതിന് വ്രതം എടുക്കുന്നവർ 30 ന് ബുധനാഴ്ച വ്രതം തുടങ്ങണം. ശ്രീകൃഷ്ണനെയും മഹാലക്ഷ്മിയെയും ശ്രീരാമനെയും ഭൂമിദേവിയെയും ഒരോരോ കൂട്ടർ ആരാധിക്കുന്ന ആഘോഷത്തിനും ആരാധനയ്ക്കും ഒരേ പ്രാധാന്യമുള്ള ദീപാവലി നരകാസുര വധവുമായി ബന്ധപ്പെട്ട് നരക ചതുർദ്ദശി എന്ന പേരിലും അറിയപ്പെടുന്നു. പിതൃപ്രീതിക്ക് ഉത്തമമായ തുലാവാവ് വെള്ളിയാഴ്ചയാണ്. ഒരിക്കൽ എടുത്ത് അന്ന് മുതൽ തന്നെ 6 ദിവസത്തെ
സ്കന്ദഷഷ്ഠി വ്രതം ആരംഭിക്കാം. നവംബർ 7 വ്യാഴാഴ്ചയാണ് സ്കന്ദഷഷ്ഠി. നവംബർ 2 ന് അനിഴം നക്ഷത്രത്തിൻ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
( അശ്വതി, ഭരണി, കാർത്തിക 1)
പുതിയ വാഹനം വാങ്ങുന്നതിനെപ്പറ്റി ആലോചിക്കും. പ്രിയപ്പെട്ട വ്യക്തികൾക്കൊപ്പം കൂടുതൽ സമയം ചെലവഴിക്കാൻ കഴിയും. മാനസികമായ പ്രശ്നങ്ങൾ പങ്കാളിയുടെ മുന്നിൽ തുറന്നു പറയും. നിർത്തിവച്ച ചില ജോലികൾ പുനരാരംഭിക്കാൻ സമയം അനുകൂലമല്ല. മനോവീര്യം കുറയുന്നത് ജോലിയെ ബാധിക്കാൻ സാധ്യത കാണുന്നു. ഭാഗ്യവും ഈശ്വരാധീനവും പല ഘട്ടത്തിലും അനുകൂലമാകും. എന്നും ഓം വചത്ഭുവേനമഃ ജപിക്കണം.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
ആരോഗ്യം പ്രത്യേകം ശ്രദ്ധിക്കണം. സാമ്പത്തിക സ്ഥിതി അത്ര മികച്ചതാകില്ല. പലതരത്തിലുള്ള ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. മാനസികമായ പിരിമുറുക്കം കൂടും. അടുത്തിടപഴകുന്നവർ സ്വകാര്യ ജീവിതത്തിൽ പ്രശ്നം സൃഷ്ടിക്കും. ആലോചിക്കാതെ പറയുന്ന കാര്യങ്ങൾ വിമർശനത്തിന് വഴിവെക്കും. ഔദ്യോഗിക കാര്യത്തിൽ മികച്ച ഫലങ്ങൾ ലഭിക്കാൻ സാധ്യതയുണ്ട്. വിലയേറിയ സമ്മാനം കിട്ടും. ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കണം.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര , പുണർതം 1, 2, 3 )
കുടുംബാംഗങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ കാണിക്കും. ആരോഗ്യ സംബന്ധമായി സമയം വളരെയധികം നല്ലതായിരിക്കും. പ്രധാനപ്പെട്ട പദ്ധതികൾ നടപ്പിലാക്കും. കച്ചവടത്തിൽ നല്ല ലാഭം ഉണ്ടാക്കാൻ കഴിയും. വിവാഹം ആലോചിച്ച് ഉറപ്പിക്കും. ഒരു സുപ്രധാന തീരുമാനം ചില തർക്കങ്ങളിലേക്ക് നയിക്കും. പ്രണയം / ദാമ്പത്യ ജീവിതം ശക്തമാകും. കർമ്മരംഗം വികസിപ്പിക്കാൻ ശ്രമിക്കും. വരുമാനം വർദ്ധിക്കും. ആഗ്രഹിച്ച സ്ഥലം മാറ്റം ലഭിക്കും. ഓം ക്ലീം കൃഷ്ണായ നമഃ എന്നും 108 തവണ ജപിക്കണം.

കർക്കടകക്കൂറ്
( പുണർതം 4, പൂയം, ആയില്യം )
ചെറിയ ആരോഗ്യ പ്രശ്നങ്ങൾ വരുകയും പോകുകയും ചെയ്യും. അടുത്ത ബന്ധുക്കളെ സന്ദർശിക്കും. ധനസ്ഥിതി
പ്രതികൂലമായി ബാധിക്കും. കുടുംബജീവിതത്തിൽ സമാധാനം ലഭിക്കും. ജീവിതപങ്കാളിയുടെ ആഗ്രഹങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കാൻ ശ്രമിക്കും. ജോലിയിൽ പ്രശ്നങ്ങൾ ഉണ്ടാകും. വഞ്ചിക്കപ്പെടാൻ സാധ്യതയുണ്ട്.
വിദേശജോലിക്ക് അല്ലെങ്കിൽ പഠിക്കാനുള്ള അവസരം ലഭിക്കും. കഠിനാധ്വാനത്തിലൂടെ നേട്ടങ്ങൾ കൈവരിക്കും.
നിത്യവും ഓം നമഃ ശിവായ 108 തവണ വീതം ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
ആരോഗ്യ കാര്യത്തിൽ ജാഗ്രത പാലിക്കേണ്ടതാണ്. തൽക്കാലം ദീർഘകാല നിക്ഷേപങ്ങൾ ഒഴിവാക്കണം. ധനസംബന്ധമായ വിഷയങ്ങളിൽ സുപ്രധാനമായ തീരുമാനങ്ങൾ എടുക്കുന്നതിൽ വിജയിക്കും. ദാമ്പത്യ ജീവിതത്തിൽ വളരെ നല്ല അനുഭവങ്ങൾ ഉണ്ടാകും. ഔദ്യോഗിക ജീവിതത്തിൽ മികച്ച നേട്ടങ്ങളുണ്ടാക്കാൻ കഴിയും. നയപരമായ പെരുമാറ്റം ബുദ്ധിമുട്ടുള്ള പ്രത്യേക സാഹചര്യങ്ങളെ എളുപ്പത്തിൽ നേരിടാൻ സഹായിക്കും മേലുദ്യോഗസ്ഥർ പ്രശംസിക്കും. ഓം ശ്രീം നമഃ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
പല മാർഗ്ഗങ്ങളിലൂടെയും പണം സമ്പാദിക്കാൻ കഴിയും. അകന്ന ചില ബന്ധുക്കളുമായുള്ള ബന്ധം പുതുക്കും. ഒരു കുടുംബാംഗത്തിന്റെ ആരോഗ്യനിലയിൽ ഉത്കണ്ഠ സൃഷ്ടിക്കും. മുടങ്ങിക്കിടന്ന വീട്ടുജോലികൾ തീർക്കാൻ കഴിയും. മേലുദ്യോഗസ്ഥരിൽ നിന്നും പൂർണ്ണ പിന്തുണ ലഭിക്കും. ദൂരയാത്ര പോകാൻ ആലോചിക്കും. ദാമ്പത്യ ബന്ധം മെച്ചപ്പെടും. ഭൂമി ക്രയവിക്രയത്തിൽ നേട്ടങ്ങൾ കൈവരിക്കും. ഈശ്വരാധീനം വർദ്ധിക്കും. നിത്യേന 108 തവണ ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
സന്താനങ്ങളുടെ കാര്യത്തിൽ നല്ല ശ്രദ്ധ ആവശ്യമാണ്. ആരോഗ്യപ്രശ്നങ്ങൾ വരാതെ നോക്കണം. പുതിയ വാഹനമോ വീടോ വാങ്ങുന്നതുമായി ബന്ധപ്പെട്ട് ആലോചന തുടങ്ങും. ദാമ്പത്യ ജീവിതത്തിലെ കടമകളും ഉത്തരവാദിത്തങ്ങളും മനസ്സിലാക്കി പെരുമാറണം. ദേഷ്യം കുറയ്ക്കണം. മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കാനുള്ള സാദ്ധ്യതയുണ്ട്. ജോലിയിൽ, എല്ലാ സാഹചര്യങ്ങളിലും ഭാഗ്യത്തിന്റെ പിന്തുണയും ആഗ്രഹിക്കുന്ന പ്രമോഷനും
ലഭിക്കും. വിദേശയാത്രയ്ക്ക് അവസരം തെളിയും. എന്നും ഓം ഹം ഹനുമതേ നമഃ 108 തവണ വീതം ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആഹാരത്തിൽ വൈവിധ്യം തേടും. മികച്ച ജീവിതശൈലി നിലനിറുത്തും. ആരോഗ്യം സംരക്ഷിക്കുകയും ചെയ്യും.
സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യും. വാക്കുകളിൽ നിയന്ത്രണം വേണം. ആരെയും വേദനിപ്പിക്കുന്ന രീതിയിൽ സംസാരിക്കരുത്. വിശ്വാസം മുതലെടുക്കാൻ അടുത്തു കുടുന്ന ചില വ്യക്തികൾ ശ്രമിക്കും. രഹസ്യം ആരുമായും പങ്കിടരുത്. ജോലിസ്ഥലത്തെ ഗ്രൂപ്പ് കളിയിൽ പങ്കാളിയാകുന്നത് പ്രതിച്ഛായയെ മോശമായി ബാധിക്കാം. നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
വിവേകത്തോടെ പ്രവർത്തിക്കുകയാണെങ്കിൽ കുറച്ച് പണം നേടാൻ കഴിയും. പഴകിയ ഭക്ഷണം ഒഴിവാക്കുക.
കുടുംബപ്രശ്‌നങ്ങൾ ശല്യം ചെയ്യും. ഇത് ജോലിയെയും ദാമ്പത്യ ജീവിതത്തെയും പ്രതികൂലമായി ബാധിക്കും. സുഹൃത്തുക്കളുമായി ചെറിയ പ്രശ്നങ്ങൾ ഉണ്ടാകും. അത് കൂടുതൽ വഷളാകാതെ നോക്കണം. നെഗറ്റീവ്
ചിന്തകൾ വർദ്ധിക്കും. വിദ്യാർത്ഥികൾ നേട്ടങ്ങളുണ്ടാകും. നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യം മെച്ചപ്പെടും. കുടുംബവും ജോലിസ്ഥലത്തെ കാര്യങ്ങളും ശരിയായ രീതിയിൽ മുന്നോട്ടു നീക്കാൻ
സാധിക്കും. സഹോദരങ്ങളെ സാമ്പത്തികമായി വളരെ കൂടുതൽ സഹായിക്കും. പുതിയ ചങ്ങാതിമാരെ കിട്ടും.
വിവാഹം നിശ്ചയിക്കും. വിവാഹിതർ ജീവിത പങ്കാളിയെ പ്രസാദിപ്പിക്കാൻ ശ്രമിക്കും. മാനസിക അകൽച്ച മാറും.
ബിസിനസ്സുമായി ബന്ധപ്പെട്ടും ജോലിയിലും ഉയർച്ച ഉണ്ടാകും. ഓം ഹം ഹനുമതേ നമഃ 108 ഉരു ജപിക്കണം.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആത്മവിശ്വാസം വർദ്ധിക്കും. ചുറുചുറുക്കോടെ എല്ലാ കാര്യങ്ങളും ചെയ്യാൻ കഴിയും. സാമ്പത്തിക പുരോഗതി ഉണ്ടാകും. വിലയേറിയ ചില ഗാർഹികോപകരണങ്ങൾ വാങ്ങും. കുടുംബജീവിതം നന്നായി ആസ്വദിക്കാനാകും. മാനസിക പിരിമുറുക്കം ഒഴിവാകും. പ്രണയബന്ധത്തിൽ ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ മുന്നേറില്ല. ജോലി
സംബന്ധമായ പ്രശ്നങ്ങൾ അനായാസം തരണം ചെയ്യും. വിദ്യാർത്ഥികൾ സമയത്തിന്റെ വിലയറിഞ്ഞ് നീങ്ങണം.
എല്ലാ ദിവസവും ലളിതാ സഹസ്രനാമം ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
അലർജി സംബന്ധമായ അസുഖങ്ങൾ ഉണ്ടെങ്കിൽ വളരെയധികം ശ്രദ്ധിക്കണം. മികച്ച നിക്ഷേപങ്ങൾക്ക് നിരവധി അവസരങ്ങൾ കൈവരും. കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും. പ്രശ്‌നങ്ങൾ ഉണ്ടാക്കുന്നവരെ അവഗണിക്കും. മനഃസമാധാനം നശിപ്പിക്കാൻ ആരെയും അനുവദിക്കില്ല. ദാമ്പത്യത്തിൽ സന്തോഷാനുഭവങ്ങൾ ലഭിക്കും. നിറവേറ്റാനാകാത്ത വാഗ്ദാനം ആർക്കും നൽകില്ല. ജോലികൾ യഥാസമയം പൂർത്തിയാക്കാനാകില്ല. ഓം നമഃ ശിവായ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahade

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version