Friday, 20 Sep 2024

പൗർണ്ണമി, ആവണി അവിട്ടം, ശ്രീ നാരായണ ഗുരുദേവ ജയന്തി ; ഈ ആഴ്ചത്തെ നക്ഷത്രഫലം

(2024 ആഗസ്റ്റ് 18 – 24)

ജ്യോതിഷരത്നം വേണു മഹാദേവ്

2024 ആഗസ്റ്റ് 18 ന് ഉത്രാടം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ വിശേഷങ്ങൾ പൗർണ്ണമി പൂജ, ആവണി അവിട്ടം, രക്ഷാബന്ധൻ, ശ്രീ നാരായണഗുരു ജയന്തി എന്നിവയാണ്. ശ്രീകൃഷ്ണ ജയന്തി ആഘോഷത്തിന് തൊട്ടു മുൻപ് വരുന്ന പൗർണ്ണമി ആഗസ്റ്റ് 19 നാണ്. തെക്കേ ഇന്ത്യയിൽ ഈ ദിവസം ആവണി അവിട്ടമാണ്. അന്നാണ് ബ്രാഹ്മണർ ഗായത്രി ജപം ആചരിക്കുന്നതും പഴയ പൂണൂൽ മാറ്റി ഒരു വർഷത്തെ പാപങ്ങളിൽ നിന്നും മുക്തി നേടി പുതിയ പൂണൂൽ ധരിച്ച് പുതിയ രക്ഷാകവചം അണിയുന്നതും. ഈ രക്ഷാസങ്കല്പം കാരണമാകണം രാജ്യം മുഴുവൻ അന്ന് രക്ഷാബന്ധൻ ദിനമായി ആചരിക്കുന്നു. തങ്ങളെ കാത്തു രക്ഷിക്കും എന്ന സങ്കല്പത്തിൽ സഹോദരി സഹോദരന്റെ കൈയിൽ പട്ടുനൂൽ കെട്ടുന്നു. രാഖി കെട്ടുന്ന സോദരിക്ക് സഹോദരൻ സമ്മാനങ്ങൾ നൽകും. രാഖി കെട്ടുന്ന സ്ത്രീ പുരുഷന് സഹോദരിയാകും എന്ന് സങ്കല്പം. ആഗസ്റ്റ് 19 നാണ് ആവണി അവിട്ടവും രക്ഷാ ബന്ധനും പൗർണ്ണമിയും. അന്ന് പൗർണ്ണമി വ്രതം നോറ്റാൽ ഐശ്വര്യം, മന:സമാധാനം, ദൈവീക സമ്പത്ത് വർദ്ധന എന്നിവ കരഗതമാകും. ചൊവ്വാഴ്ചയാണ് ശ്രീനാരായണ ഗുരുദേവ ജയന്തി. ഗുരുദേവൻ അനുഗ്രഹിച്ചു നല്കിയ ദൈവദശകം പോലുള്ള വിശിഷ്ട കൃതികൾ ഭക്തിപൂർവ്വം സ്തുതിക്കാൻ ഉത്തമമാണ് ഈ ദിവസം. പതിവായി മൂന്നാം ഓണമായി വരുന്ന ചതയ ദിനം ഇത്തവണ ചിങ്ങം
ആദ്യം തന്നെ വരുന്നതിനാലാണ് ഗുരുദേവ ജയന്തിയും ഓണത്തിന് മുൻപ് വരുന്നത്. ആഗസ്റ്റ് 24 ന് ഭരണി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
ആഗ്രഹങ്ങൾ സാധിക്കും. കുടുംബ സ്വത്ത് കൈവശം വന്നു ചേരും. പൊതുവേ എല്ലാ കാര്യങ്ങളിലും ഭാഗ്യവും
ഈശ്വരാധീനവും ലഭിക്കും. ചെലവുകൾ നിയന്ത്രിക്കാൻ കഴിയും. സമ്പാദ്യം വർദ്ധിക്കും. ഉന്നതതല ബന്ധങ്ങൾ
പ്രയോജനം ചെയ്യും. ചില പരീക്ഷണങ്ങളിൽ വിജയിക്കും. സാഹിത്യ പ്രവർത്തനങ്ങളിലും കലാരംഗത്തും വളരെ സജീവമാകും. അധികൃതരുടെ സഹായ സഹകരണങ്ങൾ തുടർന്നും പ്രതീക്ഷിക്കാം. ഓം നമഃ ശിവായ ജപിക്കുക

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1 , 2 )
അപ്രതീക്ഷിതമായ സാമ്പത്തിക നേട്ടത്തിന് സാധ്യത കാണുന്നു. കാർഷിക മേഖലയിൽ ആദായം വർദ്ധിക്കും.
കർമ്മരംഗത്ത് ശോഭിക്കും. കൂടുതൽ ഉത്തരവാദിത്വം ലഭിക്കും. സാമൂഹ്യരംഗത്ത് പദവികളും അംഗീകാരവും
നേടും. ബന്ധുക്കളിൽ നിന്ന് സഹായം ഉണ്ടാകും. എല്ലാ കാര്യങ്ങൾക്കും വീട്ടുകാരുടെ അകമഴിഞ്ഞ പിന്തുണ കിട്ടും. എതിരഭിപ്രായങ്ങൾക്ക് പരിഗണന നൽകും. നിത്യവും 108 ഉരു ഓം ഗം ഗണപതയേ നമഃ ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
പ്രായോഗികമായ ചിന്തകൾ ജീവിതത്തിൽ മുന്നേറാൻ സഹായിക്കും. കൃഷിയിൽ നിന്നും നല്ല ഗുണമുണ്ടാകും.
സാമ്പത്തികസ്ഥിതി മെച്ചപ്പെടും. കാര്യസാദ്ധ്യത്തിന് പുതിയ ചില മാർഗ്ഗങ്ങൾ തുറന്നു കിട്ടും. പരീക്ഷയിൽ ആഗ്രഹിച്ച വിജയം നേടും. ആരോഗ്യപ്രശ്നങ്ങൾ മാറും. പരീക്ഷണാർത്ഥം ചെയ്‌ത കാര്യങ്ങൾ വിജയകരമാകും.
കലാമത്സരത്തിൽ ജയിക്കും. ശുഭചിന്ത ഗുണം ചെയ്യും. നിത്യവും ഓം നമോ നാരായണായ 108 തവണ ജപിക്കുക.

കർക്കടക്കുറ്
(പുണർതം 4, പൂയം, ആയില്യം )
തർക്കങ്ങളും എതിരഭിപ്രായങ്ങളും പരിഹരിക്കപ്പെടും. ചുമതലാബോധം വർദ്ധിക്കും. ജീവിതരീതിയിൽ പ്രധാന
വഴിത്തിരിവുകൾ സംഭവിക്കും. ആഗ്രഹിക്കുന്ന പോലെ കാര്യങ്ങൾ ചെയ്യാനാകും. കർമ്മരംഗത്ത് നേട്ടമുണ്ടാകും.
മാനസികമായ വിഷമതകൾ നീങ്ങും. വിവാഹത്തിന് നേരിട്ട തടസങ്ങൾ നീക്കും. കലാരംഗത്ത് അവസരങ്ങൾ വർദ്ധിക്കും. ഗൃഹത്തിൽ മാറ്റങ്ങൾ വരുത്തും. പുതിയ സംരംഭങ്ങൾ ആരംഭിക്കും. സന്താനങ്ങൾ നേട്ടങ്ങൾ
ഉണ്ടാക്കും. 108 ഉരു ഓം ദുർഗ്ഗായൈ നമഃ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
സാമ്പത്തികരംഗത്ത് മികച്ച നേട്ടങ്ങൾ ഉണ്ടാകും. ശമ്പളം വർദ്ധിക്കും. ജോലികൾ യഥാസമയം തീർക്കാൻ
കഴിയും വായ്പ കിട്ടാനുളള തടസം മാറും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കും. എല്ലാക്കാര്യത്തിനും
സ്വജനങ്ങളുടെ സഹായം കിട്ടും. ജീവിത പങ്കാളിയെ പ്രീതിപ്പെടുത്താൻ കഴിയും. ആത്മവിശ്വാസത്തോടെ
ചെയ്യുന്ന കാര്യങ്ങളിൽ വിജയം കൈവരിക്കും. ചിരകാല മോഹങ്ങൾ നിറവേറും. സ്ഥലംമാറ്റം, സ്ഥാനക്കയറ്റം
എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. ഉത്കണ്ഠകൾ മാറിക്കിട്ടും. നിത്യവും ഓം ശരവണ ഭവഃ 108 തവണ വീതം ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1 , 2 )
ദീർഘനാളായുള്ള ചില ആഗ്രഹങ്ങൾ സഫലമാകും. സാമൂഹ്യകാര്യങ്ങളിൽ സജീവമാവും. തൊഴിൽ രംഗത്ത് ആശങ്കകൾ ഒഴിയും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. ഊർജസ്വലമായ ഇടപെടലുകൾ ഗുണം ചെയ്യും. സുപ്രധാനമായ നിക്ഷേപങ്ങൾ നടത്തുവാൻ പറ്റിയ സമയമാണ്. നഷ്‌ടപ്പെട്ട വസ്തുവകകൾ തിരിച്ചു
കിട്ടും. കുടുംബസ്വത്ത് കൈവശം വരും. ഭൂമി കൈമാറ്റം ലാഭകരമാകും. പുതിയ വാഹനം സ്വന്തമാക്കാനാകും. നിത്യവും ഓം ക്ലീം കൃഷ്ണായ നമഃ 108 ഉരു ജപിക്കണം.

തുലാക്കൂറ്
( ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
കർമ്മസംബന്ധമായ കാര്യങ്ങളിൽ പുരോഗതി നേടും. കഠിനാദ്ധ്വാനത്തിന് ഫലം ലഭിക്കും. ശുഭചിന്തകൾ ഗുണം
ചെയ്യും. ലഹരി വസ്തുക്കൾ ഒഴിവാക്കും. തർക്കങ്ങൾ പരിഹരിച്ച് സ്വത്തുക്കൾ കൈവശം വരും. ആഗ്രഹിച്ച
ജോലി കിട്ടും. നിസ്സാരകാര്യങ്ങൾ പോലും ഗൗരവപൂർവ്വം സമീപിക്കുന്നത് വഴി അബദ്ധങ്ങൾ ഒഴിവാക്കാൻ കഴിയും.
പഴയ സുഹൃത്തുക്കളെ കണ്ടുമുട്ടും. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും. നിത്യവും 108 തവണ ഓം ഹം ഹനുമതേ നമഃ ജപിക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട)
മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മാനസിക സമ്മർദ്ദം ഒഴിഞ്ഞു പോകും. സങ്കീർണ്ണമായ സാഹചര്യങ്ങൾ
ബുദ്ധിപരമായ നീക്കങ്ങൾ വഴി അതിജീവിക്കും. മക്കൾ കാരണം അഭിമാനിക്കും. അർഹമായ ജോലി ലഭിക്കാൻ
ഭാഗുമുണ്ട്. അഭിപ്രായങ്ങളിൽ വിട്ടുവീഴ്ച നടത്താതെ ഉറച്ചു നിൽക്കും. കർമ്മരംഗത്ത് മികച്ച മുന്നേറ്റം തുടരും.
അപ്രതീക്ഷിതമായ ഭാഗ്യാനുഭവങ്ങളിൽ സന്തോഷിക്കും. പഴയ നിക്ഷേപങ്ങളിലൂടെ കൂടുതൽ ആദായം ലഭിക്കും.
ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ഈശ്വരാധീനം ഗുണം ചെയ്യും. എതിർപ്പുകൾ മറികടന്ന് വിജയം വരിക്കും. ശത്രുക്കൾ നിഷ്പ്രഭരാകും. തടസ്സം കുറയും. ഭാഗ്യാനുഭവങ്ങൾ കൂടും. കാരുണ്യപരമായ പ്രവർത്തനങ്ങളിൽ സജീവമാകും. വ്യാപാരത്തിൽ മികച്ച പുരോഗതി കൈവരിക്കാൻ സാധിക്കും. ആരോഗ്യം മെച്ചപ്പെടും. ആഗ്രഹിച്ച തൊഴിൽ ലഭിക്കും. നഷ്‌ടപ്പെട്ട വസ്തുക്കൾ തിരികെ ലഭിക്കും. ഭൂമി വില്പന ലാഭമാകും. വിദേശ യാത്രയ്ക്കുള്ള തടസങ്ങൾ മാറും. വിവാഹം തീരുമാനിക്കും. ഓം നമോ നാരായണായ ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ടെൻഷൻ മാറി മന:സമാധാനം കിട്ടും. വീട് വാങ്ങാനും ഭൂമി വിൽക്കാനും നേരിട്ട തടസ്സങ്ങൾ പരിഹരിക്കും.
വിവേകപൂർവമായ ഇടപെടലുകൾ പല പ്രശ്നങ്ങളും അനായാസം കൈകാര്യം സഹായിക്കും. വിദ്യാർത്ഥികൾ
പഠനത്തിൽ മികവ് തെളിയിക്കും. പുതിയ കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കും. സ്വജനങ്ങൾ വളരെയധികം സഹായിക്കും. ഉയർന്ന സ്ഥാനമാനങ്ങൾ തേടിവരും. തൊഴിൽ രംഗത്ത് മികച്ച അവസരങ്ങൾ ലഭിക്കും.
ഓം നമോ ഭഗവതേ വാസുദേവായ നിത്യവും ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ശത്രുക്കളുടെ ശ്രമങ്ങൾ പരാജയപ്പെടുത്താൻ കഴിയും. മാനസിക വിഷമങ്ങൾക്ക് പരിഹാരം കാണാൻ കഴിയും.
ഗൃഹത്തിൽ സമാധാനപരമായ അന്തരീക്ഷം ഉണ്ടാവും. ജീവിതശൈലിയിൽ കാര്യമായ മാറ്റങ്ങൾ വരുത്തും. യാത്രകൾ ഒഴിവാക്കാനാകും. പുതിയ അവസരങ്ങൾ ലഭിക്കും. സർക്കാരിൽ നിന്നും ആനുകൂല്യങ്ങൾ കിട്ടാൻ സാധ്യത വർദ്ധിക്കും. ആരോഗ്യപ്രശ്‌നങ്ങൾക്ക് പരിഹാരം കാണും. വിദേശയാത്രാ തടസം നീങ്ങും. സ്വജനങ്ങൾക്ക് സഹായം നൽകും. സ്‌ഥലം വാങ്ങാനും വീട് വയ്ക്കാനും പറ്റിയ സമയം. ഓം ഭദ്രകാള്യൈ നമഃ 108 ഉരു ജപിക്കണം.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഗൃഹത്തിൽ സന്തോഷവും ശാന്തിയും നിലനിർത്താൻ കഴിയും. ആരോഗ്യം വീണ്ടെടുക്കുന്നതിന് സാധിക്കും. മാതാപിതാക്കൾക്ക് സമ്പത്തിക സഹായം നൽകാൻ കഴിയും. പുതിയ തൊഴിലവസരങ്ങൾ തേടി വരും. യാത്ര
ഒഴിവാക്കാനാകില്ല. മംഗള കർമ്മങ്ങളിൽ പങ്കെടുക്കും. വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന വിഷയത്തിൽ ഉപരിപഠനത്തിന് അവസരം ലഭിക്കും. ആത്മവിശ്വാസം, ധൈര്യം ഗുണം ചെയ്യും. പുതിയ സംരംഭം ആരംഭിക്കാൻ
അനുമതി കിട്ടും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559

Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version