തൃശൂർ പൂരം, ഏകാദശി, പ്രദോഷം; ഈ ആഴ്ചത്തെ നക്ഷത്രഫലം
(2025 മേയ് 4 – 10 )
ജ്യോതിഷരത്നം വേണു മഹാദേവ്
2025 മേയ് 4 ന് പൂയം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ തൃശൂർ പൂരം, ഏകാദശി, പ്രദോഷം എന്നിവയാണ്. മേയ് 6 ചൊവ്വാഴ്ചയാണ് തൃശൂർ പൂരം. 8 ന് വ്യാഴാഴ്ചയാണ് ഏകാദശി. മേടമാസത്തിലെ ശുക്ലപക്ഷ ഏകാദശിയെ
മോഹിനി ഏകാദശി എന്ന് വിളിക്കുന്നു. മേയ് 8 വെളുപ്പിന് 5:59 മണി മുതൽ വൈകിട്ട് 7:08 മണി വരെയാണ് ഹരിവാസരം. ദശമിയിൽ ഒരിക്കൽ എടുത്ത് ഏകാദശി നാൾ ഉപവസിച്ച്, ഹരിവാസര വേളയിൽ വിഷ്ണു നാമജപത്തിൽ മുഴുകി, ദ്വാദശി നാൾ രാവിലെ പാരണവിടാം. മേയ് 9 നാണ് പ്രദോഷ വ്രതം. ശിവപാർവതിമാർ ഏറ്റവും പ്രസന്നരായിരിക്കുന്ന കറുത്തപക്ഷത്തിലെയും വെളുത്ത പക്ഷത്തിലെയും ത്രയോദശി തിഥിയിലെ സായാഹ്ന സന്ധ്യാവേളയിലാണ് പ്രദോഷ പൂജ നടത്തുന്നത്. എല്ലാ ദേവതകളും ശിവ പാർവതി സവിധത്തിൽ സന്നിഹിതരാകുന്ന പ്രദോഷ പൂജയിൽ പങ്കെടുത്താൽ സർവാനുഗ്രഹങ്ങളും ലഭിക്കും. മേടത്തിലെ ശുക്ലപക്ഷ പ്രദോഷമാണ് ഈ വെള്ളിയാഴ്ച. നരസിംഹാവതാര ജയന്തി ആചരണം മേയ് 11 ഞായാറാഴ്ചയാണ്.
വൈശാഖത്തിലെ ശുക്ലപക്ഷ ചതുർദ്ദശി ദിവസമാണ് നരസിംഹജയന്തി. ഈ ദിവസം വ്രതം എടുക്കുന്നതും ഉഗ്രം വീരം മഹാവിഷ്ണും എന്ന്ത തുടങ്ങുന്ന നരസിംഹ മന്ത്രം കഴിയുന്നത്ര തവണ ജപിക്കുന്നതും നല്ലതാണ്. 2025 മേയ് 10 ന് ചോതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
കായികരംഗത്ത് സജീവമായി പങ്കെടുക്കും. സാമ്പത്തിക ഇടപാടുകളിൽ വളരെയധികം ശ്രദ്ധിക്കണം. ഒരു പഴയ നിക്ഷേപത്തിൽ നിന്നും മികച്ച ആദായം ലഭിക്കാൻ സാധ്യതയുണ്ട്. അടുത്ത ഒരാളിൻ്റെ വിചിത്രമായ പെരുമാറ്റം മൂലം ചില അസ്വസ്ഥതകൾ അനുഭവപ്പെടും.
വിദ്യാഭ്യാസ രംഗത്ത് മികച്ച വിജയം ലഭിക്കും.
ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
മന:സമാധാനം ലഭിക്കും. പെട്ടെന്ന് ധാരാളം പണം
കൈവശം വരും. നിയമവിരുദ്ധമായി യാതൊരു
വിധ സാമ്പത്തിക പ്രവർത്തനങ്ങളും ചെയ്യരുത്.
കുടുംബാന്തരീക്ഷം നേരെയാക്കാൻ യത്നിക്കും.
തെറ്റായ നടപടികൾ തിരുത്താൻ പരിശ്രമിക്കും. കച്ചവടത്തിൽ പുരോഗതി നേടാനുള്ള വഴികൾ
കണ്ടെത്തും. കഠിനാധ്വാനത്തിന് ഫലം ഉണ്ടാകും.
വിദ്യാർത്ഥികൾക്ക് ചില സമ്മാനങ്ങൾ ലഭിക്കും.
ദിവസവും 108 ഉരു ഓം നമഃ ശിവായ ജപിക്കുക.
മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സാമ്പത്തികമായി മികച്ച അനുഭവങ്ങൾ ലഭിക്കും.
സമൂഹത്തിൽ സ്ഥാനമാനങ്ങൾ നേടുന്നതിന് നിരവധി നല്ല അവസരങ്ങൾ ലഭിക്കും. വീട്ടിൽ,
സമാധാനം നിലനിറുത്താനും അംഗങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനും കൂടുതലായി ശ്രമിക്കും. സുഹൃത്തുക്കൾക്ക് വളരെയധികം സമയവും പണവും പാഴാക്കുന്നത് പങ്കാളിയെ വേദനിപ്പിക്കും. വിദേശത്ത് പോകാൻ അവസരം ലഭിക്കും. നാരായണീയം ദിവസവും ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ചെറിയ തർക്കങ്ങൾ വലിയ വിവാദമായി മാറാൻ സാധ്യത കാണുന്നു. ഇത് മാനസിക പിരിമുറുക്കം സൃഷ്ടിക്കും. ബിസിനസ്സിലാലും, ഓഫീസിലാലും അശ്രദ്ധ സാമ്പത്തിക നഷ്ടം സൃഷ്ടിക്കും. അതിനാൽ തിരക്കുപിടിച്ച് ഒന്നും ചെയ്യരുത്. മക്കളുടെ വിജയത്തിൽ ചിലർക്ക് അസൂയ തോന്നും. അവർ എതിരായി പെരുമാറാം. പുതിയ വാഹനം സ്വന്തമാക്കാൻ കഴിയും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 ഉരു ജപിക്കണം.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1)
വൈകാരികമായ പ്രതികരണങ്ങൾ കഴിയുന്നതും, ഒഴിവാക്കാൻ ശ്രമിക്കേണ്ടതാണ്. സാമ്പത്തിക
സ്ഥിതി മികച്ചതായിരിക്കും. വളരെ വേണ്ടപ്പെട്ട ചില ആളുകൾ നിങ്ങളെ മനസ്സിലാക്കുന്നില്ലെന്ന്
തോന്നും. ആരിൽ നിന്നും കൂടുതൽ എന്തെങ്കിലും പ്രതീക്ഷിക്കുന്നത് ഒഴിവാക്കുക. ജീവിതത്തിൽ ഗുണപരമായ മാറ്റങ്ങൾ കാണാനാകും. മത്സര പരീക്ഷയിൽ നല്ല വിജയം ലഭിക്കും. നിത്യവും ഓം
നമോ നാരായണായ 108 തവണ വീതം ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ആരോഗ്യത്തിൻ്റെ പ്രാധാന്യം മനസ്സിലാക്കി എല്ലാ
ദുഃശീലങ്ങളും ഒഴിവാക്കാൻ ശ്രമിക്കും. സർഗ്ഗാത്മകമായ കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിച്ച് മുന്നേറ്റം നടത്തും. സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. കച്ചവടത്തിൽ ഈ സമയത്ത് മികച്ച ലാഭം ലഭിക്കും. കുടുംബജീവിതം പതിവിലും മികച്ചതായി കാണപ്പെടുന്നു. പഠനകാര്യങ്ങളിൽ
ഉത്കണ്ഠ അനുഭവപ്പെടും. ദിവസവും 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ഭൂമി, റിയൽ എസ്റ്റേറ്റ് പദ്ധതികളിൽ നിക്ഷേപം നടത്തുന്നതിന് ഈ സമയം വളരെ നല്ലതാണ്.
സാംസ്കാരിക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിക്കാൻ
ശ്രമിക്കും. ഭാവിയെക്കുറിച്ച് നിരന്തരം ചിന്തിച്ച് അസ്വസ്ഥരാകും. കുടുംബാന്തരീക്ഷം ശാന്തമാക്കാൻ ശ്രമിക്കും. വീട്ടിൽ അറ്റകുറ്റപ്പണി
നടത്തും. വിദേശത്തേക്ക് പോകാനുള്ള ശ്രമം
തുടരും. ഈശ്വരാധീനവും ഭാഗ്യവും അനുകൂലം.
കച്ചവടത്തിൽ തീർച്ചയായും വിജയം ലഭിക്കും.
ഓം ശ്രീം നമഃ ദിവസവും 108 തവണ ജപിക്കണം.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ
വേണ്ട ശ്രമങ്ങൾ നടത്തും. എല്ലാ കാര്യങ്ങൾക്കും
പങ്കാളിയുടെയും കുടുംബാംഗങ്ങളുടെയും പിന്തുണ ലഭിക്കും. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങൾ നേരിടേണ്ടിവരില്ല. മാതാപിതാക്കൾ
ശാസിക്കാൻ ഇടയാക്കുന്ന ഒന്നും ചെയ്യരുത്.
കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥതയ്ക്ക്
സാധ്യതയുണ്ട്. ജോലിയിൽ ഉയരങ്ങളിലെത്തും, വിജയം അഹങ്കാരം വർദ്ധിക്കുന്നതിന് പ്രധാന കാരണമാകും. ദിവസവും 108 പ്രാവശ്യം ഓം ശരവണ ഭവഃ ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ശമ്പള വർദ്ധനവിന് സാധ്യത കാണുന്നു. എന്നാൽ ജീവിതത്തിൽ അപ്രതീക്ഷിതമായി ചെലവുകൾ വർദ്ധിക്കും. കുടുംബത്തിൽ പരസ്പര വിശ്വാസവും ഐക്യവും സാഹോദര്യം വളർത്തും.
വിദേശത്തേക്ക് പോകാൻ ആഗ്രഹിക്കുന്നവർ ചില നല്ല വാർത്തകൾ കേൾക്കും. സമൂഹത്തിൽ
നിലയും വിലയും ശക്തിപ്പെടും. ലക്ഷ്യത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നത് ഗുണം ചെയ്യും.
ഉത്കണ്ഠകൾ ഒഴിവാക്കാൻ കഴിയും. നിത്യവും
108 തവണ ഓം ഗം ഗണപതയേ നമഃ ജപിക്കണം.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ചെലവുകളിൽ നിയന്ത്രണം പാലിക്കേണ്ടതാണ്. അല്ലെങ്കിൽ ഭാവിയിൽ വലിയ സാമ്പത്തിക പ്രതിസന്ധി നേരിടേണ്ടിവരും. നിരവധി സാമൂഹിക പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുക്കും.
കുടുംബാംഗങ്ങളുമായി ഒരു തീർത്ഥാടനത്തിന് പോകും. ചെറിയ ആരോഗ്യപ്രശ്നങ്ങൾ വരുകയും അതുപോലെ പോകുകയും ചെയ്യും.
മരുമക്കളുമായുള്ള ബന്ധം മെച്ചപ്പെടുത്താൻ കഴിയും. ജീവിതപങ്കാളി വളരെ സന്തുഷ്ടരായി കാണപ്പെടും. വിദ്യാർത്ഥികൾ നല്ല വിജയം നേടും.
ദിവസവും 108 തവണ ഓം ശ്രീം നമഃ ജപിക്കുക.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3)
കൂടുതൽ യാത്ര ചെയ്യേണ്ടിവരും. അതിനാൽ കുറച്ച് ക്ഷീണവും സമ്മർദ്ദവും അനുഭവപ്പെടാം. കലാപരമായ കഴിവുകൾ വർദ്ധിക്കും.
ബിസിനസിൽ നല്ല ലാഭം നേടാൻ കഴിയും,ധാരാളം പണം സമ്പാദിക്കാൻ അവസരങ്ങൾ കണ്ടെത്താൻ കഴിയും. കരാറുകളിൽ ഒപ്പിടും മുമ്പ് ശാന്തമായി വായിക്കേണ്ടതാണ്. വിവാഹം തീരുമാനിക്കും. വിദ്യാർത്ഥികൾ പ്രതികൂല സാഹചര്യത്തിന് മുന്നിൽ മുട്ടുകുത്തരുത്. ഓം ഹം ഹനുമതേ നമഃ 108 തവണ ദിവസവും ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
വരുമാനം നന്നായി വർദ്ധിക്കും. കച്ചവടക്കാർക്ക്
പ്രതീക്ഷിക്കാതെ പെട്ടെന്ന് മികച്ച ലാഭം കിട്ടാൻ സാദ്ധ്യതയുണ്ട്. ലാഭത്തിന്റെ ഒരു ചെറിയ ഭാഗം കാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന
നൽകും. ചികിത്സയുമായി ബന്ധപ്പെട്ട ചെലവുകൾ കുടും. സന്താനഭാഗ്യം പ്രതീക്ഷിക്കാം. ജീവിത പങ്കാളി മനസ്സ് തുറന്ന് സംസാരിക്കും. ദാമ്പത്യ / പ്രണയ ജീവിതത്തിൽ പരസ്പരവിശ്വാസം ശക്തിപ്പെടും. ദിവസവും ലളിതാ സഹസ്രനാമം ജപിക്കുക..
ജ്യോതിഷരത്നം വേണു മഹാദേവ്,
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved