Saturday, 21 Sep 2024

അമൃതാനന്ദമയി ജന്മദിനം, ഏകാദശി, വെട്ടിക്കോട് ആയില്യം; ഈ ആഴ്ചയിലെ നക്ഷത്രഫലം

( 2024 സെപ്തംബർ 22 – 28 )
ജ്യോതിഷരത്നം വേണു മഹാദേവ്

മാതാ അമൃതാനന്ദമയി ജന്മദിനം, ഇന്ദിരാ ഏകാദശി, വെട്ടിക്കോട് ആയില്യം എന്നിവയാണ് സെപ്തംബർ
22 ന് കാർത്തിക നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ
ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ. 27 നാണ് മാതാ അമൃതാനന്ദമയി ജന്മദിനം. വിപുലമായ രീതിയിലാണ്
ഈ ദിവസം അമ്മയുടെ ഭക്തർ ലോകം മുഴുവൻ കൊണ്ടാടുന്നത്. കന്നിമാസത്തിലെ കറുത്തപക്ഷ ഏകാദശിയെ ഇന്ദിരാ ഏകാദശിയെന്ന് അറിയപ്പെടുന്നു. സെപ്റ്റംബർ 28 ശനിയാഴ്ചയാണ് ഇത്. ഈ വ്രതം നോറ്റാൽ പിതൃദോഷ ദുരിതങ്ങൾ നീങ്ങി ഐശ്വര്യം വരും. അന്ന് രാവിലെ 8:31 നും രാത്രി 9:22 മണിക്കും മദ്ധ്യേയാണ് ഹരിവാസരം. ഏകാദശി വ്രതത്തിന്റെ ഫലങ്ങൾ എണ്ണിയാൽ തീരില്ല. വിഷ്ണു പ്രീതി നേടാൻ ഏറ്റവും ഉത്തമമായ മാർഗ്ഗമാണ് ഈ വ്രതം. ഏകാദശിയുടെ തലേന്ന് ഒരിക്കലൂണും അന്ന് പൂർണ ഉപവാസവും വേണം. അത് കഴിയാത്തവർക്ക് ഒരു നേരം പഴങ്ങളോ മറ്റോ കഴിക്കാം. ഈ ദിവസങ്ങളിൽ എണ്ണ തേച്ചു കുളിക്കരുത്. പകലുറക്കം പാടില്ല. തുളസി നനയ്ക്കണം തുളസിത്തറയ്ക്കു മൂന്ന് പ്രദക്ഷിണം വയ്ക്കണം. ഏകാദശി നോൽക്കുമ്പോൾ പ്രധാനമായും ശ്രദ്ധിക്കേണ്ടത് ഹരിവാസരമാണ്. ഏകാദശിയുടെ ഒടുവിലത്തെ 6 മണിക്കൂറും ദ്വാദശിയുടെ ആദ്യത്തെ 6 മണിക്കൂറുമടങ്ങിയ 12 മണിക്കൂറാണ് ഹരിവാസരം. ഈ സമയത്ത് ആഹാരവും ഉറക്കവും പാടില്ല. അപ്പോൾ നാമം ജപിച്ചാൽ ആഗ്രഹസാഫല്യം ഉണ്ടാകും.
നാഗരാജാവിന്റെ അവതാര ദിവസമായി കൊണ്ടാടുന്ന വെട്ടിക്കോട് ആയില്യവും സെപ്തംബർ 28 ന് തന്നെയാണ്. അനന്തൻ കാട്, കളർകോട് തുടങ്ങി എല്ലാ നാഗക്ഷേത്രങ്ങളിലും വിശേഷ ആയില്യ പൂജയും അനുഷ്ഠാനങ്ങളുമായാണ് കന്നിമാസത്തിലെ ആയില്യം ആചരിക്കുന്നത്. അന്ന് മകം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
സാമ്പത്തികമായ ബുദ്ധിമുട്ട് പരിഹരിക്കാൻ വേണ്ട
നടപടികൾ സ്വീകരിക്കും. ഒരു വ്യക്തിയുടെ സ്വാർത്ഥത മൂലം മാനസിക സമ്മർദ്ദം നേരിടും. ദാമ്പത്യത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാകും. കോപം, പരുഷമായ പെരുമാറ്റം
എന്നിവ കുടുംബാന്തരീക്ഷത്തിൽ അസ്വസ്ഥതകൾ സൃഷ്ടിക്കും. വിദ്യാർഥികൾക്ക് കുടുംബജീവിതത്തിലെ പ്രശ്നങ്ങൾ കാരണം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരും. നിത്യവും ഓം നമഃ ശിവായ 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2, 3, 4, രോഹിണി, മകയിരം 1, 2 )
വരുമാനം വർദ്ധിപ്പിക്കുന്നതിന് മികച്ച അവസരങ്ങൾ ലഭിക്കും. വികാരം നിയന്ത്രിക്കുന്നതിൽ പരാജയപ്പെടും. ഇത് കാരണം കുടുംബാംഗങ്ങളുമായി കലഹിക്കും. ആരോഗ്യ സംബന്ധമായ കാര്യങ്ങളിൽ അശ്രദ്ധ പാടില്ല. ദാമ്പത്യ ബന്ധത്തിൽ അഭിപ്രായ ഭിന്നതകൾ ഉണ്ടാകും. പുതിയ നിക്ഷേപങ്ങൾക്ക് കുറച്ചു സമയം കൂടി കാത്തിരിക്കുക. ഓം വചത്ഭുവേ നമഃ 108 ഉരു ജപിക്കുക.

മിഥുനക്കൂറ്
( മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
മന:ശാന്തി ലഭിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കെടുക്കും. സമൂഹത്തിൽ സ്ഥാനമാനങ്ങൾ ലഭിക്കും.
കച്ചവടത്തിൽ വലിയ ലാഭമുണ്ടാകാൻ കഴിയും. ഉറ്റസുഹൃത്തിൻ്റെ വിചിത്രമായ പെരുമാറ്റം വിഷമിപ്പിക്കും. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് തീരുമാനിക്കാൻ ഏറെ അനുകൂലമായ സമയമാണ് ഇത്. കഠിനാധ്വാനം അനുസരിച്ചുള്ള ഫലം ഒരിടത്തും ലഭിക്കില്ല. ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
പങ്കാളിത്തത്തോടെ ചെയ്യുന്നതെല്ലാം പ്രയോജനം ചെയ്യും. എന്നാൽ പങ്കാളിയുമായി ചില പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. പരീക്ഷയിൽ മികച്ച നേട്ടം ഉണ്ടാകും. ദീർഘകാല കാത്തിരിപ്പ് അവസാനിക്കും.
ചില നല്ല വാർത്തകൾ കേൾക്കും. ആർക്കും പണം
കടം കൊടുക്കുകയോ കടം വാങ്ങുകയോ ചെയ്യരുത്.
സഹോദരങ്ങളുടെ പിന്തുണ ഒട്ടും തന്നെ ലഭിക്കാത്തത് പ്രധാനപ്പെട്ട ചില തീരുമാനങ്ങൾ എടുക്കുന്നതിൽ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കും. യാത്രകൾ വേണ്ടി വരും.
ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

ചിങ്ങക്കൂറ്
( മകം, പൂരം, ഉത്രം 1 )
ആരോഗ്യം മെച്ചപ്പെടും. ജീവിതത്തിന്റെ വിവിധ
മേഖലകളിൽ മികച്ച പ്രകടനം നടത്താൻ കഴിയും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ശരിയായ
തീരുമാനങ്ങളും എളുപ്പത്തിൽ എടുക്കാൻ കഴിയും. മുൻകാല നിക്ഷേപം വഴി സാമ്പത്തിക നഷ്ടം നേരിടാം. പഴയ ചില ബന്ധങ്ങൾ‌ പുനരുജ്ജീവിപ്പിക്കും. ദാമ്പത്യ ജീവിതം മികച്ചതായും. സഹപ്രവർത്തകരുമായി ബന്ധം
മെച്ചപ്പെടുത്തും. മുൻകാല തർക്കങ്ങൾ പരിഹരിക്കാൻ കഴിയും. ദിവസവും ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.

കന്നിക്കൂറ്
( ഉത്രം 2 , 3 , 4, അത്തം, ചിത്തിര 1 , 2 , 3 )
പ്രത്യേക ഉന്മേഷം തോന്നും. കുടുംബ ജീവിതത്തിൽ സന്തോഷം നിറയും. കടം നൽകുന്നതും വാങ്ങുന്നതും നിർത്തും. ചെലവുകളിലെ വർദ്ധനവ് പരമാവധി നിയന്ത്രിക്കണം. സ്വാധീന ശേഷിയുള്ള ആളുകളുമായി പരിചയം പുതുക്കാൻ ഒരു നല്ല അവസരം കിട്ടും.
വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിക്കണം.
മറ്റുള്ളവരെ സ്വാധീനിക്കാനാകും.. പ്രണയം പൂവണിയും.
ഓം ക്ലീം കൃഷ്ണായ നമഃ നിത്യവും 108 ഉരു ജപിക്കണം.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3 )
ജീവിതത്തിലെ യഥാർത്ഥ സമ്പത്ത് ആരോഗ്യമാണെന്ന് മനസ്സിലാക്കി പ്രവർത്തിക്കും. മാനസിക സമ്മർദ്ദങ്ങൾ
ഒഴിവാകും. കുടുംബത്തിൽ സ്നേഹം, ഐക്യം, പരസ്പര ബന്ധം വർദ്ധിക്കും. പങ്കാളിയിൽ നിന്ന് ഒരു സന്തോഷ വാർത്ത കേൾക്കും. ജോലിയോടുള്ള സമർപ്പണത്തിനും
അഭിനിവേശത്തിനും പ്രതിഫലമായി വരുമാന വർദ്ധനവ്, പ്രമോഷൻ ഇവ ലഭിക്കാൻ സാധ്യതയുണ്ട്. ബന്ധങ്ങൾ
ശക്തമാകും. വിദേശ യാത്രയ്ക്ക് അവസരം ലഭിക്കും.
ഓം ഹം ഹനുമതേ നമഃ നിത്യവും108 തവണ ജപിക്കുക

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആത്മവിശ്വാസക്കുറവ് പരിഹരിക്കും. രോഗങ്ങളിൽ
നിന്ന് മുക്തി നേടാൻ കഴിയും. സാമ്പത്തികമായി സമയം പതിവിലും മികച്ചതായിരിക്കും. എന്നാൽ അനാവശ്യമായ ചെലവുകൾ ചില പ്രശ്‌നങ്ങൾ സൃഷ്ടിക്കും. വിവാഹം തീരുമാനിക്കും. ഒരു മംഗളകർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. കുടുംബത്തിന്റെ പ്രതീക്ഷകൾക്ക് അനുസൃതമായി കഴിയും. ജോലിസ്ഥലത്ത് നിസ്സാരമായ കാര്യങ്ങൾക്ക് മറ്റുള്ളവരുമായി വഴക്കുണ്ടാകും. നിത്യവും
ഓം ദദ്രകാള്യൈ നമഃ 108 തവണ വീതം ജപിക്കണം.

ധനുക്കൂറ്
( മൂലം, പൂരാടം, ഉത്രാടം 1 )
ജീവിത പങ്കാളിയുടെ ആരോഗ്യം പ്രശ്നങ്ങൾ ഒട്ടും
അവഗണിക്കരുത്. സാമ്പത്തികമായി സമയം വളരെ മികച്ചതായിരിക്കും. വാഹനം ഓടിക്കുമ്പോൾ നന്നായി ശ്രദ്ധിക്കണം. സുഹൃത്തുക്കളോട് അനുഭാവത്തോടെ
പെരുമാറും. ഉദാരമായ സ്വഭാവം ചൂഷണം ചെയ്യാൻ ആരെയും അനുവദിക്കരുത്. കഠിനാധ്വാനം ഗുണം ചെയ്യും. അനാവശ്യമായ പ്രതികരണങ്ങൾ കാര്യങ്ങൾ
വഷളാക്കും. വെല്ലുവിളികൾ സമർത്ഥമായി നേരിടും.
എന്നും 108 ഉരു ഓം ശ്രീ മഹാലക്ഷ്മ്യൈ നമഃ ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1 , 2 )
മേലുദ്യോഗസ്ഥരുടെ അഭിനന്ദനവും സ്ഥാനക്കയറ്റവും ലഭിക്കും. വരുമാനം വർദ്ധിക്കും. വിവാഹനിശ്ചയത്തിൽ പ്രശ്നങ്ങൾ അനുഭവപ്പെടും. ദാമ്പത്യ പ്രശ്നങ്ങൾ
കുടുംബത്തിൽ ഉത്കണ്ഠ സൃഷ്ടിക്കും. മാനസികമായ സമ്മർദ്ദവും ഉയരും. പ്രണയപങ്കാളി സമ്പത്തികമായി സഹായിക്കും. ഔദ്യോഗിക കാര്യത്തിൽ വീട്ടിലുള്ളവരുടെ പ്രത്യേകിച്ച് മാതാപിതാക്കളുടെയും പിന്തുണ ലഭിക്കും.
വിദ്യാർത്ഥികൾക്ക് നല്ല സമയത്തിന് കാത്തിരിക്കേണ്ടി വരും. 108 ഉരു ഓം ഗം ഗണപതിയേ നമഃ ജപിക്കുക.

കുംഭക്കൂറ്
( അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ആത്മവിശ്വാസക്കുറവ് അനുഭവപ്പെടാം. പണവുമായി ബന്ധപ്പെട്ട ബാധ്യതകൾ ഏറ്റെടുക്കരുത്. സമൂഹത്തിലെ നിരവധി പ്രമുഖ വ്യക്തികളെ പരിചയപ്പെടാൻ കഴിയും.
മുൻകാല നിക്ഷേപങ്ങൾ പ്രയോജനകരമാകും. എന്നാൽ
പങ്കാളിത്ത ബിസിനസിൽ പങ്കാളികളിൽ നിന്ന് എതിർപ്പ് നേരിടേണ്ടി വന്നേക്കാം. കുടുംബത്തിൽ ബഹുമാനവും അന്തസ്സും വർദ്ധിക്കും. ജോലിയിൽ ഉയരങ്ങളിലെത്തും.
ഓം ഗം ഗണപതിയേ നമഃ ദിവസവും 108 ഉരു ജപിക്കുക.

മീനക്കൂറ്
( പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
സർക്കാർ ഉദ്യോഗസ്ഥർക്ക് നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സർക്കാരിൽ നിന്ന് വിവിധ ആനുകൂല്യങ്ങളും പ്രതിഫലവും ലഭിക്കാൻ സാധ്യതയുണ്ട്. വീട്ടിലെ മുതിർന്ന വ്യക്തി ദീർഘനാളായുള്ള ആരോഗ്യപ്രശ്നങ്ങളിൽ നിന്നും
മുക്തി നേടും. അമിത ജോലിത്തിരക്കുകൾ കാരണം വ്യക്തിജീവിതത്തിൽ ഒന്നിനും സമയം കിട്ടില്ല. എല്ലാത്തരം പ്രതിബന്ധങ്ങളിൽ നിന്നും പുറത്തുവരാൻ കഴിയും. വീട്,
ഭൂമി വാങ്ങാനുള്ള ആലോചന നീണ്ടു പോകും. യാത്രകൾ
ഒഴിവാക്കും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കണം.

ജ്യോതിഷരത്നം വേണു മഹാദേവ്

+91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version