Sunday, 24 Nov 2024

അപാരമായ ധനസമൃദ്ധിക്കും വശീകരണത്തിനും ഇത് ജപിക്കൂ

ജ്യോതിഷരത്നം വേണു മഹാദേവ്
വിഘ്‌നനിവാരകൻ മാത്രമല്ല ഗണപതി. ഗണപതിയെ ഉപാസിച്ചാൽ ഏത് തരത്തിലുളള അഭീഷ്ടസിദ്ധിയും അതിവേഗം ലഭിക്കും. ധനപുഷ്ടി, ധ്യാന്യസമൃദ്ധി, കൃഷി ലാഭം, വശീകരണം ഇവ ഓരോന്നും ഇച്ഛിച്ചു കൊണ്ട് ഉപാസിക്കുന്നവർക്ക് അതെല്ലാം ഉണ്ടാവുക തന്നെ ചെയ്യും എന്നതിന് പല അനുഭവങ്ങളുണ്ട്. ഗണപതിയുടെ അപൂർവ്വ സ്വരൂപമാണ് ഉച്ഛിഷ്ടഗണപതി. ഉച്ഛിഷ്ടഗണപതിയെ ആരാധിക്കുകയും നിത്യവും ഉച്ഛിഷ്ടഗണേശ മന്ത്രം ജപിക്കുകയും ചെയ്താൽ അപാരമായ സമ്പത്തു കൈവരുമെന്നാണ് വിശ്വാസം. പല സമ്പന്നരും ഉച്ഛിഷ്ടഗണപതി പൂജയും ജപവും നടത്താറുണ്ട്. ഗണേശഭഗവാന്റെ താന്ത്രിക ഭാവമാണ് ഉച്ഛിഷ്ടഗണപതി. ഭൗതിക സുഖസൗകര്യങ്ങളെല്ലാം കരഗതമാകാൻ ആർക്കും ഉപയോഗിക്കാവുന്ന മന്ത്രമാണിത്. ധനം ലഭിക്കും, ആഗ്രഹങ്ങൾ നടക്കും, ആഗ്രഹിക്കുന്ന വ്യക്തികളെ ആകർഷിക്കുവാനും കഴിയുമെന്ന് ഒട്ടേറെ അനുഭവസാക്ഷ്യങ്ങളുണ്ട്. പൂജാമുറിയിൽ അല്ലെങ്കിൽ വൃത്തിയും ശുദ്ധിയുള്ള സ്ഥലത്ത് വിളക്ക് തെളിച്ച് ഉച്ഛിഷ്ടഗണപതിയുടെ ചിത്രം വച്ച് , രൂപം സങ്കല്പിച്ച് ഉച്ഛിഷ്ടഗണപതി മന്ത്ര ജപം. തുടർച്ചയായി കുറഞ്ഞത് 21 ദിവസം ജപിക്കണം. മാനസികജപമാണ് നല്ലത്. വശീകരണത്തിന് വേണ്ടി ഉച്ഛിഷ്ട ഗണപതിയെ പ്രീതിപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ജപത്തിനും മുൻപും ജപശേഷവും എന്തെങ്കിലും മധുര പലഹാരമോ സാത്വികാഹാരമോ കഴിക്കണം. കഴിച്ച ശേഷം വായ കഴുകാതെ വേണം ജപിക്കേണ്ടത്. 108 തവണയാണ് ജപിക്കേണ്ടത്. പൂർണ്ണമായും നിശബ്ദ അന്തരീക്ഷത്തിൽ തികഞ്ഞ ഭക്തിയോടെ ഏകാഗ്രതയോടെ മനസിൽ മന്ത്രം ജപിക്കണം. ജപശേഷം കുളിച്ചിട്ട് വേണം വായ വൃത്തിയാക്കാൻ. കഴിയുമെങ്കിൽ ജപശേഷം നദിയിലോ ക്ഷേത്രക്കുളത്തിലോ തീർത്ഥസ്‌നാനം നടത്തുകയാണ് ഉത്തമം. നിശ്ചിത ദിവസങ്ങൾക്കകം ഫലം കാണാത്തവർ ജപം തുടരണം. പാപ ദോഷങ്ങൾ കൂടുതലുള്ളവരുടെ പ്രാർത്ഥന ഫലിക്കാൻ കാലതാമസമുണ്ടാക്കുക സ്വാഭാവികമാണ് എന്ന കാര്യം മറക്കരുത്.

ഉച്ഛിഷ്ടഗണപതി മന്ത്രം

ഓം നമോ ഹസ്തി മുഖായ
ലംബോദരായ ഉച്ഛിഷ്ട
മഹാത്മനേ ആം ക്രോം ഹ്രീം
ക്ലീം ഹ്രീം ഹും ഖേ ഖേ

ജ്യോതിഷരത്നം വേണു മഹാദേവ്, +91 9847475559

error: Content is protected !!
Exit mobile version