Friday, 22 Nov 2024

അഷ്ട ഗോപാല മന്ത്രങ്ങള്‍ നിത്യവും ജപിച്ചു നോക്കൂ, എന്തും നടക്കും

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

ഭഗവാൻ ശ്രീകൃഷ്ണന്‍റെ അഷ്ട ഗോപാല മന്ത്രങ്ങള്‍ നിത്യവും ജപിച്ചാൽ എല്ലാം ആഗ്രഹങ്ങളും സഫലമാകും. ഭഗവാൻ ശ്രീ മഹാവിഷ്ണുവിന്‍റെ എട്ടാം അവതാരമായ ശ്രീകൃഷ്ണന് എട്ട് എന്ന സംഖ്യ വളരെ പ്രധാനമാണ്. ശ്രാവണ മാസത്തിലെ കൃഷ്ണ പക്ഷത്തിലെ എട്ടാമത്തെ തിഥിയിലാണ് ഭഗവാൻ ജനിച്ചത്. കൃഷ്ണാഷ്ടമി എന്നും ഗോകുലാഷ്ടമി എന്നും അറിയപ്പെടുന്ന ഈ ദിവസം ദേവകിയുടെയും വസുദേവരുടയും എട്ടാമത്തെ പുത്രനായി ഭഗവാൻ അവതരിച്ച കാരാഗൃഹത്തിന് എട്ടു വാതിലുകൾ ഉണ്ടായിരുന്നത്രേ. അഷ്ടഭാര്യമാരും 16000 ഗോപികമാരും ഭഗവാന് ഭാര്യമാരായി ഉണ്ടായിരുന്നു. ഇങ്ങനെ പല കാരണങ്ങളാൽ 8 പ്രധാനമായ ഭഗവാന്റെ അഷ്ട ഗോപാല മന്ത്രങ്ങൾക്കും ദിവ്യത്വം കല്പിക്കുന്നു. ഈ എട്ടു ഗോപാല മന്ത്രങ്ങളും ജപിക്കുന്നത് നിത്യവും പതിവാക്കിയാൽ അകന്നുപോയ ഭാഗ്യം തിരികെ എത്തും. അപ്രതീക്ഷിത സാമ്പത്തിക നേട്ടമുണ്ടാകും. സന്താനവും ദീർഘായുസും അഭീഷ്ടസിദ്ധിയും ജ്ഞാന വിജ്ഞാനവും വിദ്യാലാഭവും ചതുർവിധ പുരുഷാർത്ഥവും ലഭിക്കുമെന്നാണ് വിശ്വാസം. ഉറച്ച ഭക്തിയോടെയും വിശ്വാസത്തോടെയും ഈ ശ്രീകൃഷ്ണ മന്ത്രങ്ങൾ എന്നും ജപിച്ചാൽ ഫലം നിശ്ചയമാണ്. മാത്രമല്ല വളരെ വേഗത്തിൽ ഈ കൃഷ്ണമന്ത്രങ്ങള്‍ക്ക് ഫലസിദ്ധിയും ഉണ്ടാകും. എട്ടു ഗോപാല മന്ത്രങ്ങളും അവയുടെ ജപ ഫലങ്ങളും :

1 ആയുർ ഗോപാലം
ദീർഘായുസിന്

ദേവകീസുതഗോവിന്ദ
വാസുദേവ ജഗൽപതേ
ദേഹിമേ ശരണം കൃഷ്ണ
ത്വാമഹം ശരണം ഗത:

(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത് പതിയുമായ അല്ലയോ ഗോവിന്ദാ, കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എനിക്ക് ശരണം നൽകിയാലും.)

2 സന്താന ഗോപാലം
സന്താനലബ്ധിക്ക്

ദേവകീസുത ഗോവിന്ദ
വാസുദേവ ജഗത്പതേ
ദേഹിമേ തനയം കൃഷ്ണ
ത്വാമഹം ശരണം ഗത:

(ദേവകിയുടെയും വസുദേവരുടെയും പുത്രനും ജഗത് പതിയുമായ അല്ലയോ ഗോവിന്ദാ, കൃഷ്ണ! ഞാൻ അങ്ങയെ ശരണം പ്രാപിക്കുന്നു. എനിക്ക് പുത്രനെ നൽകിയാലും.)

3. രാജഗോപാലം
സമ്പൽസമൃദ്ധിക്ക്, വശ്യത്തിന്

കൃഷ്ണ കൃഷ്ണ മഹായോഗിൻ
ഭക്താനാമഭയം കര
ഗോവിന്ദ പരമാനന്ദ
സർവ്വം മേ വശമാനായ

(മഹായോഗിയും ഭക്തന്മാർക്ക് അഭയം നൽകുന്നവനും ഗോവിന്ദനും പരമാനന്ദ രൂപിയുമായ അല്ലയോ കൃഷ്ണാ! എല്ലാം എനിക്ക് അധീനമാകട്ടെ.)

4. ദാശാക്ഷരീ ഗോപാലം
അഭീഷ്ടസിദ്ധിക്ക്

ഗോപീജന വല്ലഭായ സ്വാഹ

(ഗോപീ ജനങ്ങളുടെ നാഥനായ ഭവനായിക്കൊണ്ട് സമർപ്പണം)

5. വിദ്യാ ഗോപാലം
വിദ്യാലാഭത്തിന്

കൃഷ്ണ കൃഷ്ണ ഹരേ കൃഷ്ണ
സർവ്വജ്ഞത്വം പ്രസീദമേ
രമാ രമണ വിശ്വേശ
വിദ്യാമാശു പ്രയച്ഛമേ

(പാപനാശിനിയും ലക്ഷ്മീപതിയും ലോകനാഥനും സർവജ്ഞനുമായ അല്ലയോ കൃഷ്ണാ എനിക്ക് അതി വേഗത്തിൽ വിദ്യ നൽകിയാലും.)

6. ഹയഗ്രീവ ഗോപാലം
സർവവിജ്ഞാന ലബ്ധിക്ക്

ഉദ്ഗിരിത് പ്രണവോദ്ഗീത
സർവവാഗീശ്വരേശ്വര
സർവവേദമയ! ചിന്ത്യ!
സർവ്വം ബോധയ ബോധയ

(പ്രണവമാകുന്ന ഉദ്ഗീഥനം ഉരുവിട്ട്കൊണ്ടിരിക്കുന്നവനേ! എല്ലാ അറിവുകളുടെയും അധിപതേ! എല്ലാ വേദങ്ങളോടും കൂടിയവനേ! ധ്യാനിക്കേണ്ടവനേ! എല്ലാം എനിക്ക് മനസ്സിലാക്കി തരിക.)

7. മഹാബല ഗോപാലം
ശക്തി വർദ്ധനവിന്

നമോ വിഷ്ണവേ സുരപതയേ
മഹാബലായ സ്വാഹ

(സുരപതിയും മഹാബല ശാലിയും ദേവ രാജാവുമായ വിഷ്ണുവിന് നമസ്കാരം സമർപ്പണം.)

8. ദ്വാദശാക്ഷര ഗോപാലം
ചതുർവിധ പുരുഷാർത്ഥ ലബ്ധിക്ക്

ഓം നമോ ഭഗവതേ വാസുദേവായ

(ഭഗവാൻ ശ്രീ കൃഷ്ണനെ നമസ്കരിക്കുന്നു.)

ജ്യോതിഷരത്നം ആറ്റുകാൽ ദേവീദാസൻ

  • 91 9847575559

Story Summary: Lord Krishna and Ashta Gopala Manthra

error: Content is protected !!
Exit mobile version