Saturday, 23 Nov 2024

ആപത്തും വ്യാധിയും തടസവും മാറുന്നതിന് 3 നാഗമന്ത്രങ്ങൾ

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി
ഒരു വ്യക്തിക്ക് എന്തെല്ലാം സൗഭാഗ്യങ്ങൾ ഉണ്ടെങ്കിലും സർപ്പദോഷം ദോഷം ബാധിച്ചാൽ അതെല്ലാം നിഷ്ഫലമാകും. നാഗദോഷം അവരെ മാത്രമല്ല കുടുംബം തന്നെ നശിപ്പിക്കും. എല്ലാവിധ ഐശ്വര്യത്തോടും കഴിയുന്ന ഒരു വ്യക്തിയെ ഉൻമൂലനാശം വരുത്താൻ നാഗദോഷവും രാഹു – കേതു ദോഷവും മാത്രം മതി. മാറാവ്യാധികൾ, മഹാരോഗങ്ങൾ, ത്വക്‌രോഗങ്ങൾ, നിരന്തരമായ ആപത്തുകൾ, സന്താനഭാഗ്യം ഇല്ലായ്മ, വിവാഹതടസം, എന്നിവയാണ് പ്രധാന നാഗദോഷങ്ങൾ. ഇതിലും കടുത്ത സർപ്പദോഷങ്ങൾ കുടുംബത്തെ ബാധിച്ചാൽ ദാരിദ്ര്യമുണ്ടാകും. കുലംമുടിയും. കുടുംബം ക്ഷയിക്കും.

നാഗശാപമോ, രാഹു – കേതു ദോഷമോ ഉള്ളതായി കണ്ടാൽ വേഗം പരിഹാരം ചെയ്യണം. ഇല്ലെങ്കിൽ കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടാകും. നാഗപ്രതിഷ്ഠയുള്ള ക്ഷേത്രങ്ങളിൽ ദർശനം നടത്തുക, നാഗർക്ക് മഞ്ഞൾ അഭിഷേകം, പാലഭിഷേകം എന്നിവ നടത്തുക തുടങ്ങിയവ വഴി ലഘുദോഷങ്ങൾ മാറ്റാനാകും. നാഗർക്ക് എണ്ണവിളക്ക് തെളിക്കുക. നൂറും പാലും കൊടുക്കുക എന്നിവയും ഗുണകരമാണ്. ദോഷാധികൃത്തിൽ സർപ്പബലി ചെയ്യണം. ഇതിനെല്ലാമൊപ്പം സ്വയം ചെയ്യാവുന്ന ലളിതമായ നാഗദോഷ പരിഹാരമാണ് മന്ത്രജപം.

ഇവിടെ ചേർക്കുന്ന മൂന്ന് നാഗ മന്ത്രങ്ങൾ എല്ലാ ദിവസവും കുളിച്ച് ശുദ്ധിയോടെ തുടർച്ചയായി 7 പ്രാവശ്യം ആവർത്തിച്ചു ജപിക്കുക. നാഗദോഷങ്ങൾ നീങ്ങും. നാഗദോഷം നിമിത്തമുണ്ടാകുന്ന രോഗങ്ങൾ, മനോവിഭ്രാന്തി, ഏതൊരു വിഷയത്തിലും തടസം എന്നിവയെല്ലാം മാറ്റി ഐശ്വര്യം ലഭിക്കാൻ ഈ മന്ത്രങ്ങൾ ഗുണകരമാണ്.

ഓം പത്മായനമ:
ഓം മഹാപത്മായനമ:
ഓം ശംഖപാലായ നമ:

ഇവയാണ് നിത്യവും ജപിക്കേണ്ട മൂന്ന് നാഗ മന്ത്രങ്ങൾ.
നാഗദോഷങ്ങൾ ഇല്ലെങ്കിലും തിരുവാതിര, ചോതി, ചതയം നക്ഷത്രക്കാർക്ക് സർപ്പപൂജ ഐശ്വര്യം നൽകും. അതുപോലെ ആയില്യം നക്ഷത്രക്കാർ ഏതൊരു പ്രവൃത്തി ചെയ്യും മുൻപും നാഗങ്ങളെ ഭജിക്കണം.

ഇവർ എല്ലാ ദിവസവും നാഗ മന്ത്രങ്ങൾ ജപിച്ചാൽ എല്ലാ ഐശ്വര്യവും ലഭിക്കും. അഭീഷ്ടങ്ങൾ സാധിക്കും. ഭരണി, രോഹിണി, ആയില്യം, അത്തം, പൂരം, പൂരാടം, തൃക്കേ ട്ട, തിരുവോണം, രേവതി നക്ഷത്രജാതർ രാഹുർദശയുടെ കാലത്തും അല്ലാതെയും നാഗാരാധന നടത്തണം. ജന്മ നക്ഷത്രദിവസവും ഞായറാഴ്ചകളും നാഗാരാധനയും നാഗക്ഷേത്രദർശനവും നടത്താൻ ഉത്തമമാണ്.

ശ്രീ നാഗരാജ സ്തോത്രം

ഓം ശ്രീ നാഗരാജായ നമ:
ഓം ശ്രീ നാഗകന്യായ നമ:
ഓം ശ്രീ നാഗയക്ഷ്യൈ നമ:

നവനാഗ സ്തുതി

അനന്തം വാസുകിം ശേഷം
പത്മനാഭം ച കംബലം
ശംഖപാലം ധൃതരാഷ്ട്രം
തക്ഷകം കാളിയം തഥാ
ഏതാനി നവ നാമാനി
നാഗാനി ച മഹാത്മാനം
തസ്യ വിഷഭയം നാസ്തി
സർവ്വത്രേ വിജയീ ഭവേത്

ബ്രഹ്മശ്രീ ഗോപകുമാരൻ പോറ്റി,
+91- 628 243 4247

(തിരുവനന്തപുരം അനന്തൻകാട് നാഗരാജ ക്ഷേത്രത്തിലെ മേൽശാന്തി)

error: Content is protected !!
Exit mobile version