ഈ തിങ്കളാഴ്ച ഷഷ്ഠി രോഹിണി
നക്ഷത്രത്തിൽ; അതിവേഗം ഇരട്ടി ഫലം
മംഗള ഗൗരി
സുബ്രഹ്മണ്യപ്രീതിക്കായി അനുഷ്ഠിക്കാവുന്ന ഏറ്റവും ഉത്തമമായ വ്രതമാണ് ഷഷ്ഠിവ്രതമായി. വെളുത്ത പക്ഷത്തിലെ ഷഷ്ഠിയാണ് വ്രതത്തിന് സ്വീകരിക്കുന്നത്.
ഒരോ മാസത്തെയും ഷഷ്ഠി വ്രതതാനുഷ്ഠാനത്തന് വിവിധ പ്രത്യേകതകൾ വിധിച്ചിട്ടുണ്ട്. അതുപോലെ തന്നെ പ്രത്യേക നക്ഷത്രത്തിലെ ഷഷ്ഠിക്കും സവിശേഷത കല്പിച്ചിട്ടുണ്ട്. അതനുസരിച്ച് 2023 മാർച്ച് 27 ന് വരുന്ന ഈ മീനമാസത്തിലെ ഷഷ്ഠി അനുഷ്ഠാനത്തിന് വളരെ വിശേഷപ്പെട്ടതും ഇരട്ടി ഫലദായകവുമാണ്. ഫല്‍ഗുനത്തിലെ അതായത് മീനം മാസം ശുക്‌ളപക്ഷ ഷഷ്ഠിയില്‍ വ്രതം നോൽക്കുകയോ സുബ്രഹ്മണ്യ പ്രീതിക്ക് വഴിപാടുകൾ നടത്തുകയോ മന്ത്രങ്ങൾ ജപിക്കുകയോ ചെയ്താൽ ശിവനെയും സ്‌കന്ദനെയും ഒന്നിച്ച് പൂജിച്ച ഫലം ലഭിക്കും. കൈലാസവാസമാണ് ഇതിന് ഫലം പറയുന്നത്. അതിന് പുറമെ ഈ മീനഷഷ്ഠി രോഹിണി നക്ഷത്രത്തിൽ വരുന്നതിനാൽ അതിവേഗം ഫലസിദ്ധി സമ്മാനിക്കും. ഇതിനെ കപിലഷഷ്ഠി എന്നും പറയുന്നു.
ഷഷ്ഠി വ്രതം അനുഷ്ഠിക്കുന്നവര്‍ തലേന്ന് പഞ്ചമിക്ക് ഉപവസിക്കുകയും, ഷഷ്ഠിനാളില്‍ പ്രഭാതസ്‌നാനം, ക്ഷേത്രദര്‍ശനം മുതലായവ നടത്തുകയും വേണം. ഷഷ്ഠിനാളില്‍ സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ നിന്നുള്ള നിവേദ്യച്ചോറ് കഴിച്ചാണ് വ്രതം അവസാനിപ്പിക്കേണ്ടത്. പൊതുവേ എല്ലാ വ്രതങ്ങള്‍ക്കും വ്രതം അനുഷ്ഠിക്കുന്ന ദിവസത്തിനാണ് പ്രാധാന്യം. എന്നാല്‍ ഷഷ്ഠിവ്രതത്തിന് അതിന്റെ തലേദിവസത്തിനും വലിയ പ്രാധാന്യമുണ്ട്. പഞ്ചമിനാളില്‍ ഉപവസിക്കാന്‍ സാധിക്കാത്തവര്‍ക്ക് ഒരുനേരം മാത്രം അരിയാഹാരം കഴിച്ചു കൊണ്ടും വ്രതം അനുഷ്ഠിക്കാവുന്നതാണ്. വെളുത്തപക്ഷത്തിലെ പ്രഥമ മുതല്‍ ഷഷ്ഠി വരെയുള്ള 6 ദിവസവും മല്‍സ്യമാംസാദി വെടിഞ്ഞ് ഒരുനേരം മാത്രം അരിയാഹാരം കഴിച്ച് വ്രതം അനുഷ്ഠിക്കുന്നത് കൂടുതല്‍ നല്ലതാണ്.
സന്താനലാഭം, സന്തതികളുടെ ശ്രേയസ്സ്, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം ഇവയാണ് ഷഷ്ഠി വ്രതാനുഷ്ഠാനത്തിന്റെ പൊതു ഫലങ്ങള്‍. സന്തതികളുടെ ശ്രേയസ്സിനുവേണ്ടി മാതാപിതാക്കള്‍ ഷഷ്ഠിവ്രതം അനുഷ്ഠിക്കുന്നത് ഉത്തമമാണ്. ഷഷ്ഠി വ്രതം നോൽക്കാൻ കഴിയാത്തവർ അന്ന് ഭഗവാന്റെ മൂലമന്ത്രം, സുബ്രഹ്മണ്യ ഗായത്രി സുബ്രഹ്മണ്യ അഷ്ടോത്തരം, ഷണ്മുഖമന്ത്രം തുടങ്ങിയ യഥാശക്തി ജപിക്കണം. ക്ഷേത്ര ദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കണം. അഭിഷേകമാണ് സുബ്രഹ്മണ്യന് ഏറ്റവും പ്രിയം. പാല്‍, പനിനീര്‍, എണ്ണ, നെയ്യ്, തൈര്, പഞ്ചാമൃതം, ഇളനീര്‍, ഭസ്മം, ജലം, ശർക്കര, ചന്ദനം എന്നിവയെല്ലാം കൊണ്ട് അഭിഷേകം നടത്തുന്നു. ആഗ്രഹസാഫല്യമാണ് പഞ്ചാമൃതാഭിഷേകത്തിന്റെ ഫലം. പനിനീര്‍ കൊണ്ട് അഭിഷേകം നടത്തിയാല്‍ മനഃസുഖവും പാല്‍, നെയ്യ്, ഇളനീര്‍ എന്നിവ കൊണ്ട് ശരീരസുഖവും തൈര് കൊണ്ട് സന്താനലാഭവും എണ്ണ കൊണ്ട് രോഗനാശവും ചന്ദനാഭിഷേകത്താൽ ധനാഭിവൃദ്ധിയും ജലാഭിഷേകം നടത്തിയാൽ മന:ശാന്തിയും ശർക്കരാഭിഷേകത്താൽ ശത്രുവിജയവും ഫലമാണ്. സുബ്രഹ്മണ്യ ക്ഷേത്രത്തില്‍ ദീപം തെളിക്കുക, എണ്ണസമര്‍പ്പിക്കുക, നെയ്‌വിളക്ക് നടത്തുക മുതലായവ കുജദോഷ പരിഹാര മാര്‍ഗ്ഗമാണ്.
മൂലമന്ത്രം
ഓം വചത് ഭുവേ നമഃ
സുബ്രഹ്മണ്യ ഗായത്രി
സനൽക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹേ
തന്നോ സ്‌കന്ദഃ പ്രചോദയാത്
ഷണ്മുഖമന്ത്രം
ഓം നമഃ ഷൺമുഖായ
രുദ്രസുതായ സുന്ദരാംഗായ
കുമാരായ ശുഭ്രവർണ്ണായ നമഃ
സുബ്രഹ്മണ്യ അഷ്ടോത്തരം
https://youtu.be/kP9RF7ygyPU
Attachments area
Preview YouTube video ശ്രീ സുബ്രഹ്മണ്യ അഷ്ടോത്തരം | Sri Subramanya Ashtottaram | ദാമ്പത്യദുരിതം മാറാൻ | ചൊവ്വാദോഷം തീരാൻ
Story Summary : How to observe Shasti Vritham