ഐശ്വര്യവും ഭാഗ്യവും ലഭിക്കാൻ എന്നും കൃഷ്ണാഷ്ടകം ജപിക്കണം
ജ്യോതിഷരത്നം വേണു മഹാദേവ്
ദിവസവും രാവിലെ ഭക്തിയോടെ ശ്രദ്ധയോടെ ശ്രീകൃഷ്ണാഷ്ടകം ജപിച്ചാല്‍ എല്ലാക്കാര്യത്തിലും ഭാഗ്യത്തിന്റെ ആനുകൂല്യവും സര്‍വ ഐശ്വര്യങ്ങളും സിദ്ധിക്കും. ദിവസവും വിളക്ക് വിളക്കു കത്തിച്ച് അതിന് മുന്നിലിരുന്ന് ജപിക്കുന്നതാണ് ഉത്തമം. കഷ്ടപ്പാടുകളും ദുരിതങ്ങളും വിട്ടൊഴിയത്തതിനാൽ വല്ലാതെ ബുദ്ധിമുട്ടുന്നവർ ശ്രീകൃഷ്ണാഷ്ടകം ദിവസവും ഒരു നിശ്ചിത തവണ വീതം പാരായണം ചെയ്താല്‍ ജന്മാന്തര പാപങ്ങൾ പോലും നശിക്കും. ഇവർക്ക് 9, 21, 36 തുടങ്ങി എത്ര തവണ വേണോ ജപിക്കാം. ജപസംഖ്യ കൂട്ടിയാൽ അതിവേഗം ഫലം ലഭിക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
ഓടക്കുഴലൂതുന്ന ശ്രീകൃഷ്ണന്റെ പിന്നിൽ കിടാവ് പശുവിന്റെ പാല്‍ കുടിച്ചുകൊണ്ടിരിക്കുന്ന ചിത്രം പൂജാമുറിയിൽ വച്ച് കൃഷ്ണാഷ്ടകം ജപിച്ച് ഭഗവാനെ ആരാധിക്കുന്നത് ശ്രേഷ്ഠമാണ്. ചിത്രം തെക്കോട്ടു ദര്‍ശനമായി വയ്ക്കരുത്. വിളക്ക് തിരിയും തെക്കോട്ടു ദര്‍ശനമായി കത്തിക്കരുത്. ലക്ഷ്മീകടാക്ഷവും ഐശ്വര്യവും ഭാഗ്യവും ഉണ്ടാകുന്നതിനും രാഹുദോഷം ശമിക്കുന്നത്തിനും ഇത് നല്ലതാണ്.
വാസുദേവസുതം ദേവം കംസചാണൂരമര്‍ദ്ദനം
ദേവകീ പരമാനന്ദം കൃഷ്ണം വന്ദേജഗദ്ഗുരും
അതസീപുഷ്പസങ്കാശം ഹാരനൂപുരശോഭിതം
രത്നകങ്കണകേയൂരം കൃഷ്ണം വന്ദേ ജഗദ്ഗുരും
കുടിലാളകസംയുക്തം പൂര്‍ണ്ണചന്ദ്രനിഭാനനം
വിലസത് കുണ്ഡലധരം കൃഷ്ണം വന്ദേ ജഗദ്ഗുരും
മന്ദാരഗന്ധസംയുക്തം ചാരുഹാസം ചതുര്‍ഭുജം
ബര്‍ഹിപിഞ്ഛാവചൂഡാംഗം കൃഷ്ണം വന്ദേ ജഗദ്ഗുരും
ഉല്‍ഫുല്ലപത്മപത്രാക്ഷം നീലജീമൂതസന്നിഭം
യാദവാനാം ശിരോരത്നം കൃഷ്ണം വന്ദേ ജഗദ്ഗുരും
രുഗ്മിണി കേളീ സംയുക്തം പീതാംബരസുശോഭിതം
അവാപ്തതുളസീഗന്ധം കൃഷ്ണം വന്ദേ ജഗദ്ഗുരും
ഗോപികാനാം കുചദ്വന്ദ്വകുങ്കുമാങ്കിത വക്ഷസം
ശ്രീനികേതം മഹേഷ്വാസം കൃഷ്ണം വന്ദേജഗദ്ഗുരും
ശ്രീവത്സാങ്കം മഹോരസ്‌കം വനമാലാവിരാജിതം
ശംഖചക്രധരം ദേവം കൃഷ്ണം വന്ദേ ജഗദ്ഗുരും
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847475559
Story Summary: Significance and Benefits of Sreekrishna Ashtakam Recitation