Saturday, 23 Nov 2024

ഒരു തുളസി ഇതൾ കൊണ്ട് ഫലം പറയുന്ന ശ്രീരാമ ചക്രം

ജ്യോതിഷാചാര്യൻ സി.സദാനന്ദൻപിള്ള

ഋശ്യമൂകാചലത്തിൽ വച്ച് ഒരിക്കൽ ശ്രീരാമദേവൻ ഹനുമാനോട് ചോദിച്ചു: സൂര്യഭഗവാനിൽ നിന്നും ശിഷ്യൻ എന്തെല്ലാമാണ് പഠിച്ചത് ? അതെല്ലാം എന്നോടു പറയുക. പ്രഭോ, വേദാന്തം മുതൽ സർവ്വശാസ്ത്രങ്ങളും വിധിപ്രകാരം പഠിച്ചു. സർവ്വഫലങ്ങളും പ്രദാനം ചെയ്യുന്ന ശാസ്ത്രം ജ്യോതിഷ ശാസ്ത്രമാണ്. അതിനെപ്പറ്റി ഞാൻ അങ്ങയോട് എപ്രകാരമാണു വിവരിക്കേണ്ടത് എന്ന് അരുളിച്ചെയ്താലും, ഹനുമാൻ സ്വാമി പറഞ്ഞു.

ഹേ ഹനുമാൻ, നിത്യജീവിതത്തിലെ വരാനിരിക്കുന്ന സമസ്ത അർത്ഥങ്ങളെയും വെളിപ്പെടുത്തുന്ന ജ്യോതിഷ ശാസ്ത്രത്തെക്കുറിച്ച് ഇപ്പോൾത്തന്നെ പറയുക.

ഇങ്ങനെ ജ്യോതിഷത്തിന്റെ ഉൾത്തുടുപ്പുകളിലേക്ക് നമ്മെ നയിച്ച ശ്രീരാമനെ മനസിൽ ധ്യാനിച്ച് ഭാവി മുൻകൂട്ടി അറിയാനുള്ള വഴിയാണ് ശ്രീരാമ ചക്രം.

ശ്രീരാമചക്രം
മനസിൽ കാണുന്ന കാര്യങ്ങൾ നടക്കുമോ എന്ന് സ്വയം തിരിച്ചറിയുവാനുള്ള ഉത്തമ മാർഗ്ഗമാണ് ശ്രീരാമചക്രം. ഈ ചക്രത്തിൽ 16 കോളങ്ങളുണ്ട്. ഒന്നു മുതൽ 16 വരെ സംഖ്യകളും. ഈ 16 സംഖ്യകളും രാമായണത്തിലെ വ്യത്യസ്തമായ 16 കഥാപാത്രങ്ങളുടെ പ്രതീകമാണ്.

ഫലമറിയുന്നതെങ്ങനെ?
മനസിൽ വിചാരിക്കുന്നത് നടക്കുമോ എന്നറിയാൻ ആദ്യം ഈ ചക്രം കടലാസിൽ പകർത്തി പൂജാമുറിയിൽ വച്ചിട്ട് വിളക്ക് കൊളുത്തി കണ്ണടച്ച് ഗണപതി ഭഗവനെയും ശ്രീരാമദേവനെയും ഹനുമാൻ സ്വാമിയെയും മറ്റ് ഇഷ്ട ദൈവങ്ങളെയും സ്മരിച്ച് പ്രാർത്ഥിക്കണം. തുടർന്ന് ഒരു തുളസിയിലയോ പൂവോ ചക്രത്തിലെ കള്ളികളിലൊന്നിൽ ഇടുക. ആ കളത്തിലെ സംഖ്യയുടെ ഫലമായിരിക്കും പ്രശ്‌നഫലം. ഫലം അറിയുന്നതിന് ശ്രീരാമചക്ര പട്ടിക കാണുക. അതിൽ സംഖ്യയും അതിനെ സൂചിപ്പിക്കുന്ന രാമായണത്തിലെ കഥാപാത്രവും അതിന്റെ ഫലവും രേഖപ്പെടുത്തിയിട്ടുണ്ട്. നമ്മൾ ഇടുന്ന തുളസിയില, പൂവ് ശ്രീരാമചക്രത്തിൽ ഒന്നിൽ കൂടുതൽ കളങ്ങളിൽ സ്പർശിക്കുന്നുവെങ്കിൽ അവയുടെ സമ്മിശ്ര ഫലം ആകും ലഭിക്കുക. ഉദാഹരണമായി സംഖ്യ 9 ആയാൽ വിചാരിച്ച കാര്യം നടക്കും. (ശ്രീരാമചക്ര പട്ടിക കാണുക) സംഖ്യ 6 വന്നാൽ ഫലം ദോഷമാണ്. പുഷ്പം 10,15 എന്നീ കോളങ്ങളെ സ്പർശിക്കുന്നുവെങ്കിൽ കാര്യം നടക്കും. പക്ഷെ അല്പം ബുദ്ധിമുട്ടേണ്ടിവരും എന്ന് മനസിലാക്കുക. 1,2,5,6,11,14,15 എന്നീ സംഖ്യകളാണ് ഫലമെങ്കിൽ പരിഹാരം ചെയ്ത് ദോഷശാന്തി വരുത്തുക തന്നെ വേണം.

ശ്രീരാമചക്രപട്ടിക

സംഖ്യകഥാപാത്രം       ഫലം
1ശ്രീരാമൻദ്രവ്യനഷ്ടം
2സീതദു:ഖം
3ലക്ഷ്മണൻകാര്യസാദ്ധ്യം
4വിഭീഷണൻലാഭം
5കുംഭകർണ്ണൻമരണം
6രാവണൻവിനാശം
7അംഗദൻഅധികാരപ്രാപ്തി
8സുഗ്രീവൻബന്ധുഗുണം
9ഹനുമാൻവിജയം
10ജാംബവാൻദീർഘായുസ്‌
11നാരദൻകലഹം
12ഗുഹൻസ്‌നേഹിത ദർശനം
13ബാലിവിവാഹം
14ശൂർപ്പണഖനാശം
15കൈകേയിദു:ഖം
16ഭരതൻകാര്യലാഭം

ദോഷ പരിഹാരം

  1. രാമായണം പാരായണം ചെയ്ത് 7 ൽ കുറയാതെ കുട്ടികൾക്ക് മധുരം നൽകുക.
  2. ഹനുമാന് വടമാല താംബൂലമാല എന്നിവ ചാർത്തി പ്രാർത്ഥിക്കുക.
  3. ശ്രീരാമജന്മദിനത്തിൽ ശ്രീരാമജയം എന്ന് ഒരിക്കലെങ്കിലും ഉച്ചരിക്കുക. ശ്രീരാമാനുഗ്രഹത്താൽ ദോഷങ്ങൾ മാറും.
  4. വിവാഹിതരായ ഓരോ പുരുഷനും ഭാര്യയെ ഉപദ്രവിക്കില്ലെന്ന് പ്രതിജ്ഞ ചെയ്ത് ദമ്പതിസമേതരായി ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി തൊഴുതു പ്രാർത്ഥിച്ചാൽ അന്നുമുതൽ ജീവിതദുഃഖം അകലും.
  5. പാപം ചെയ്തവർ പശ്ചാത്തപിച്ച് മനം മാറി രാമനെ വണങ്ങിയാൽ തീർച്ചയായും ശ്രീരാമാനുഗ്രഹം ഉണ്ടാകും. (ശ്രീരാമവചനം)
  6. നവഗ്രഹപൂജ നടത്തുക.
  7. എപ്പോൾ ഒരുവൻ അഭിമുഖമായി വന്നുനിൽക്കുന്നുവോ അപ്പോൾ അവന്റെ കോടി പാപങ്ങളും ശമിക്കും. (ശ്രീരാമവചനം)

ജ്യോതിഷാചാര്യൻ സി.സദാനന്ദൻപിള്ള, എരുവ

+91 940 020 1810

Story summary: Sree Rama Chakram For Predicting Future

error: Content is protected !!
Exit mobile version