Sunday, 22 Sep 2024

കാര്യസിദ്ധിക്ക് 12 ഗണപതി മന്ത്രങ്ങൾ

തടസ്സങ്ങൾ അകറ്റി അഭീഷ്ടസിദ്ധി കൈവരിക്കുന്നതിന് ഉത്തമമാണ് ഗണപതി പൂജയും മന്ത്രജപവും.  കാര്യവിജയത്തിന് സഹായിക്കുന്ന 12 ഗണേശമന്ത്രങ്ങളാണ് ഇവിടെ പറയുന്നത്. ഈ മന്ത്രങ്ങൾ എന്നും144 തവണ വീതം മുടങ്ങാതെ ഏകാഗ്രതയോടെ ഗണപതിയുടെ രൂപം ധ്യാനിച്ച്ചെല്ലണം. അധികം വൈകാതെ ആഗ്രഹലബ്ധി കൈവരിക്കുന്നത് അനുഭവിച്ചറിയാം. ഒരോ മന്ത്രജപത്തിന്റെയും ഫലമാണ് ബ്രാക്കറ്റിൽ.

1   ഓം സ്‌കന്ദാഗ്രജായ നമ:  (കുടുംബഭദ്രതക്ക്)
2   ഓം ലംബോദരായ നമ: (ദുരിതം നീങ്ങാന്‍)3   ഓം പ്രണവരൂപായ നമ: (വിദ്യാഗുണത്തിന്)
4   ഓം കുംഭോദരായ നമ: (രോഗശാന്തിക്ക് )
5   ഓം ഗജാനനായ നമ: (ദാരിദ്ര്യം നീങ്ങാന്‍)
6   ഓം ഏകദന്തായ നമ: (ഭയം മാറാന്‍)
7   ഓം വിഘ്‌നഹരായ നമ: (തടസം മാറാന്‍)
8   ഓം മഹാഗണപതയെ നമ: (വശ്യശക്തിക്ക് )
9   ഓം സിദ്ധിവിനായകായ നമ: (ജനാംഗീകാരത്തിന്)
10 ഓം വക്രതുണ്ഡായ നമ: (ആകര്‍ഷണത്തിന്)
11 ഓം ഗജവക്ത്രായ നമ: (ഭാഗ്യം വർദ്ധനവിന്)
12 ഓം രക്തവര്‍ണ്ണായ നമ: (ആരോഗ്യത്തിന്)
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി    +91 9447020655

error: Content is protected !!
Exit mobile version