Monday, 25 Nov 2024

ഗണപതി  ഭജനം  നടത്തുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മെയ് 03, വെള്ളി
കലിദിനം 1871968
കൊല്ലവർഷം 1199 മേടം 20
(൧൧൯൯ മേടം 20
തമിഴ് വര്ഷം ക്രോധി ചിത്തിര 20
ശകവർഷം 1946 വൈശാഖം 13

ഉദയം 06.06 അസ്തമയം 06.35 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 29 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 31 മിനിറ്റ്


ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 10:46 am to 12:20 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 07:39 am to 09:13 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 03:27 pm to 05:01 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)


ഗ്രഹാവസ്ഥകൾ
സൂര്യനു ഉച്ചം, ബുധന് നീചം, ശുക്രന് മൗഢ്യം ശനി സ്വക്ഷേത്രത്തിൽ


ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണിയിൽ (ഭരണി ഞാറ്റുവേല) ചൊവ്വ ഉത്രട്ടാതിയിൽ ബുധൻ രേവതിയിൽ വ്യാഴം കാർത്തികയിൽ ശുക്രൻ അശ്വതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ


T
കാലത്ത് 06:52 വരെ മേടം പകൽ 09.02 വരെ ഇടവം പകൽ 11.08 വരെ മിഥുനം പകൽ 01. 16 വരെ കർക്കടകം പകൽ 03.06 വരെ ചിങ്ങം വൈകിട്ട് 05. 12 വരെ കന്നി തുടർന്ന് തുലാം


ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm


ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am
പ്രാതഃസന്ധ്യ 05.04 am to 06.14 am
സായംസന്ധ്യ 06.34 pm to 07.44 pm


ഇന്നത്തെ നക്ഷത്രം
രാത്രി 12:06 വരെ ചതയം
തിഥി ദൈർഘ്യം
രാത്രി 11: 24 വരെ കൃഷ്ണ പക്ഷ ദശമി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം: ചതയം തിഥി: കൃഷ്ണപക്ഷ ദശമി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം: ചതയം


ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് പൊതുവെ ഗുണകരമാണ്.
നല്ല വാർത്തകൾ കേൾക്കുക , അവിവാഹിതർക്ക് നല്ല വിവാഹ ബന്ധം ലഭിക്കുക, ജീവിത പുരോഗതി കൈവരിക്കുക എന്നീ ഗുണങ്ങൾ പ്രതീക്ഷിക്കാം .ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി പാർവതീ ദേവിക്ക് പ്രത്യേകിച്ചും ദേവീക്ഷേത്രങ്ങളിൽ പൊതുവെയും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുക . കൂടാതെ വരുന്ന ഒരുവർഷക്കാലത്തേയ്ക്കു പക്കപ്പുറന്നാൾ തോറും ദേവീക്ഷേത്രത്തിൽ പഞ്ചാദുർഗ്ഗാ മന്ത്രത്താൽ പുഷ്‌പാഞ്‌ജലി നടത്തിക്കുന്നത് ഗുണഫലങ്ങൾ അനുഭവത്തിൽ വരുവാൻ അത്യുത്തമമാണ്
പ്രതികൂല നക്ഷത്രങ്ങൾ
ഇന്നത്ത ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ :
അത്തം, തിരുവോണം , പൂരാടം, തൃക്കേട്ട അനുകൂല നക്ഷത്രങ്ങൾ
ഇന്നത്ത ദിനം അനുകൂലമായ നക്ഷത്രങ്ങൾ
അവിട്ടം, ചിത്തിര, മകയിരം, ഉത്രാടം, മൂലം, അനിഴം


ദിവസ ഗുണവർദ്ധനവിന്
ദിവസ ഗുണ വർദ്ധനയ്ക്ക് ഗണപതി ഭജനം നടത്തുക . ഒരു സ്തുതി ചേർക്കുന്നു :
അകിഞ്ചനാര്‍ത്തിമാര്‍ജ്ജനം ചിരന്തനോക്തിഭാജനം
പുരാരി പൂര്‍വനന്ദനം സുരാരിഗര്വ ചര്‍വ്വണം
പ്രപഞ്ചനാശഭീഷണം ധനഞ്ജയാദിഭൂഷണം
കപോലദാനവാരിണം ഭജേ പുരാണവാരണം
നിതാന്തകാന്ത ദന്തകാന്തി മന്തകാന്തകാത്മജം
അചിന്ത്യരൂപ മന്തഹീന മന്തരായകൃന്തനം
ഹൃദന്തരേ നിരന്തരം വസന്തമേവ യോഗിനാം
തമേകദന്തമേകമേവ ചിന്തയാമി സന്തതം

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : പറവകൾക്ക് ധാന്യം നൽകുക

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം: ചാരനിറം,
വെളുപ്പ്. പ്രതികൂല നിറം ചുവപ്പ് .

ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നവർക്ക് വരുന്ന ഒരു വർഷക്കാലം ഗുണാനുഭവങ്ങൾ നിറഞ്ഞതായിരിക്കും . അനുഭവ ഗുണം കൈവരിക്കുവാൻ ഇവർ ദേവീക്ഷേത്രത്തിൽ ദർശനം നടത്തുന്നതും യഥാശക്തി വഴിപാടുകൾ കഴിപ്പിക്കുന്നതും നന്ന് . മഞ്ഞ നിറമുള്ള പൂക്കളാൽ “ജയദുർഗ്ഗാ” മന്ത്ര പുഷ്പ്പാഞ്ജലി കഴിപ്പിക്കുന്നത് അത്യുത്തമം . ഇവർ ജന്മനാൾ തോറും വരുന്ന ഒരുവർഷം പ്രഭാതത്തിൽ ദേവ്യുപാസന നടത്തുന്നതും ഈ ദിവസങ്ങളിൽ സർപ്പത്തിങ്കൽ വിളക്കിന് എണ്ണ നൽകുന്നതും ഉചിതമാണ്. കൂടാതെ വരുന്ന ഒരുവർഷ കാലത്തേയ്ക്ക് നാളിലും പക്ക നാളിലും ദേവീ ക്ഷേത്ര ദർശനം നടത്തി പ്രാർത്ഥിക്കുന്നത് ഗുണവർദ്ധനവിന് അത്യുത്തമമാണ്.

ശുക്ര പീഡകൾ മാറാൻ
ഇന്ന് വെള്ളിയാഴ്ച ജനനസമയത്ത് ശുക്രന് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, വലിയ സാമ്പത്തിക ബാദ്ധ്യതയുള്ളവർ, എത്ര ശ്രമിച്ചിട്ടും വിവാഹം നടക്കാത്തവർ, കലാപരമായി ഉന്നതി ആഗ്രഹിക്കുന്നവർ , മൂത്രാശയ രോഗമുള്ളവർ, അമിത പ്രമേഹമുള്ളവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശുക്രന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശുക്ര ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഹിമകുന്ദ മൃണാളാഭം
ദൈത്യനാം പരമം ഗുരും
സർവ്വ ശാസ്ത്ര പ്രവക്താരം
ഭാർഗ്ഗവം പ്രണമാമ്യഹം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version