Tuesday, 21 May 2024

ദിവസ ഗുണ വർധനവിന് ധർമ്മശാസ്താവിനെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മേയ് 04, ശനി
കലിദിനം 1871969
കൊല്ലവർഷം 1199 മേടം 21
തമിഴ് വർഷം ക്രോധി ചിത്തിര 21
ശകവർഷം 1946 വൈശാഖം 14
ഉദയം 06.28അസ്തമയം 06.04 മിനിറ്റ്


ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 9:15 am to 10:47 pm
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
സൂര്യനു ഉച്ചം, ബുധന്,നീചം,
ശുക്രന് മൗഢ്യം ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഭരണിയിൽ (ഭരണി ഞാറ്റുവേല) ചൊവ്വ ഉത്രട്ടാതിയിൽ ബുധൻ രേവതിയിൽ വ്യാഴം കാർത്തികയിൽ ശുക്രൻ അശ്വതിയിൽ ശനി പൂരൂരുട്ടാതിയിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.56 pm

ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.41 am to 05.28 am

പ്രാതഃ സന്ധ്യ 05.04 am to 06.14 am
സായം സന്ധ്യ 06.34 pm to 07.44 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10:07 വരെ പൂരുരുട്ടാതി
തിഥി ദൈർഘ്യം
രാത്രി 8: 38 വരെ കൃഷ്ണ പക്ഷ ഏകാദശി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം: പൂരുരുട്ടാതി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം : പൂരുരുട്ടാതി
ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല. സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും .. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മ ശാസ്താവിനെ ദർശിച്ച് നീരാഞ്ജനം , എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ , ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം

ദിവസ ഗുണവർധനവിന്
ദിവസ ഗുണ വർധന്യ്ക്കു
ധർമ്മ ശാസ്താവിനെ ഭജിക്കുക .
മന്ദാരകുന്ദകുരുവിന്ദാരവിന്ദ
സുമവൃന്ദാദിഹാര സുഷമ
വൃന്ദാരകേന്ദ്രമുനിവൃന്ദാഭിവന്ദ്യപദഃ
വന്ദാരുചിന്തിതകര .
കന്ദർപ സുന്ദരസുഗന്ധാനുലേപ ഭവസന്താപശാന്തിദവിഭോ
സന്താനദായക പരന്ധാമ
പാഹിസുരബന്ധോ ഹരീശതനയ


ലാൽ – കിതാബ് നിർദ്ദേശം
ദിവസത്തിന് ഒരു ലാൽ – കിതാബ് പരിഹാരം :
ചെരിപ്പ് (പാദ രക്ഷ ) ദാനം ചെയ്യുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് ,
കടും നീലം പ്രതികൂല നിറം : ചുവപ്പ്, ഓറഞ്ച്

ശനി പീഡകൾ മാറൻ
ഇന്ന് ശനിയാഴ്ച . ജനനസമയത്ത് ശനിക്ക് നീചം , മൗഢ്യം , ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ , കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവയ്ക്ക് ജപിക്കുവാൻ ശനിയുടെ പീഡാഹര സ്തോത്രം ചേർക്കുന്നു . ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
സൂര്യപുത്രോ ദീർഘദേഹഃ
വിശാലാക്ഷ: ശിവപ്രിയ:
മന്ദചാര: പ്രസന്നാത്മാ
പീഢാം ഹരതു മേ ശനി:

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version