Saturday, 23 Nov 2024

ചെറിയ മണി ഭവനത്തിന്റെ വടക്കുഭാഗത്ത് വയ്ക്കുക; ധർമ്മശാസ്താവിനെ ഭജിക്കുക

(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)

2024 മാർച്ച് 30, ശനി
കലിദിനം 1871934
കൊല്ലവർഷം 1199 മീനം 17
(൧൧൯൯ മീനം ൧൭)
തമിഴ് വര്ഷം ശോഭാകൃത് ഫാൽഗുനി 17
ശകവർഷം 1946 ചൈത്രം 10

ഉദയം 06.22 അസ്തമയം 06.34 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 12 മിനിറ്റ്
രാത്രിമാനം 11 മണിക്കൂർ 48 മിനിറ്റ്

ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം 09.25 am to 10.56 am
(യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം 06.22 am to 07.53 am
(എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം 01.59 pm to 03.31 pm
(ശുഭകാര്യങ്ങൾക്കു വർജ്ജ്യം)

ഗ്രഹാവസ്ഥകൾ
ശനി സ്വക്ഷേത്രത്തിൽ

ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ ഉത്രട്ടാതിയിൽ (ഉത്രട്ടാതി ഞാറ്റുവേല) ചൊവ്വ ചതയത്തിൽ ബുധൻ അശ്വതിയിൽ വ്യാഴം ഭരണിയിൽ ശുക്രൻ പൂരുരുട്ടാതി ശനി ചതയത്തിൽ രാഹു രേവതിയിൽ കേതു അത്തത്തിൽ

ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.18 വരെ മീനം പകൽ 09.04 വരെ മേടം പകൽ 11.14 വരെ ഇടവം വൈകിട്ട് 01.18 വരെ മിഥുനം വൈകിട്ട് 03.28 വരെ കർക്കടകം വൈകിട്ട് 05.26 വരെ ചിങ്ങം തുടർന്ന് കന്നി

ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം 06.33 pm to 06.57 pm

ഈശ്വരപ്രീതി കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04.58 am to 05.46 am
പ്രാതഃ സന്ധ്യ 05.22 am to 06.34 am
സായം സന്ധ്യ 06.35 pm to 07.47 pm

ഇന്നത്തെ നക്ഷത്രം
രാത്രി 10.03 വരെ അനിഴം
തിഥി ദൈർഘ്യം
രാത്രി 09.14 വരെ കൃഷണപക്ഷ പഞ്ചമി

ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമാണ്
സത്സന്താനയോഗമുള്ള ദിനമാണ്
സിസേറിയൻ പ്രസവം ആവാം

ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട നക്ഷത്രം അനിഴം തിഥി കൃഷ്ണപക്ഷ പഞ്ചമി

പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട
നക്ഷത്രം അനിഴം

കുജ പീഡകൾ മാറാൻ
ഇന്ന് ചൊവ്വാഴ്ച. ജനനസമയത്ത് ചൊവ്വയ്ക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ചൊവ്വയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, ഭ്രാതൃ (സഹോദര) ദോഷമുള്ളവർ, വിഷാദ രോഗികൾ, പ്രായം കഴിഞ്ഞിട്ടും വിവാഹംനടക്കാത്തവർ, കടബാദ്ധ്യതയുള്ളവർ, മേടം, വൃശ്ചികം, ധനു, കർക്കടകം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ കുജന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (കുജ ഹോരയിൽ) ഭക്തിയോടെ ജപിക്കുക.

പ്രതികൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം പ്രതികൂലമായ നക്ഷത്രങ്ങൾ
അശ്വതി, ഭരണി, ചോതി, അത്തം, പൂരം

അനുകൂല നക്ഷത്രങ്ങൾ
ഇന്ന് ദിനം അനുകൂലമായ നക്ഷത്രങ്ങൾ
വിശാഖം, ചിത്തിര, ഉത്രം, മകം, ചതയം

ദിവസഗുണവർദ്ധനവിന്
ദിനദോഷങ്ങൾ മാറുന്നതിനും ഗുണവർദ്ധനവിനും
ധർമ്മശാസ്താവിനെ ഭജിക്കുക. ഒരു ധർമ്മശാസ്താ സ്തുതി ചേർക്കുന്നു:
ശ്രീമച്ഛങ്കരനന്ദനം ഹരിസുതംകൗമാരമാരാഗ്രജം
ചാപം പുഷ്പശരാന്വിതംമദഗജാരൂഢം സുരക്താംബരം
ഭൂതപ്രേതപിശാചവന്ദിതപദം ശ്മശ്രുസ്വയാലംകൃതം
പാർശ്വേ പുഷ്ക്കലപൂർണ്ണ കാമിനിയുതം ശാസ്താമഹേശം ഭജേ

ലാൽ – കിതാബ് പരിഹാരം
ദിവസത്തിന് ചേർന്ന ലാൽ – കിതാബ് നിർദ്ദേശം : ആര്യവേപ്പിൻ ചുവട്ടിൽ മഞ്ഞൾ ചേർത്ത വെള്ളം ഒഴിക്കുക. ചെറിയ മണി ഭവനത്തിന്റെ/ ഓഫീസിന്റെ വടക്കുഭാഗത്ത് വെയ്ക്കുക.

ഇന്നത്തെ നിറം
ദിവസത്തിന് ചേർന്ന നിറം കറുപ്പ് ,
കടും നീലം പ്രതികൂല നിറം ചുവപ്പ്.

ഇന്ന് പിറന്നാൾ വന്നാൽ
ഈ ദിനം പിറന്നാൾ വരുന്നത് ആരോഗ്യപരമായി നന്നല്ല . സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുമെങ്കിലും അലച്ചിൽ ഏറിയിരിക്കും. ഇന്ന് പിറന്നാൾ വരുന്നവർ ധർമ്മശാസ്താവിനെ ദർശിച്ച് നീരാജനം, എള്ളുപായസം ഇവ നൽകുക .കൂടാതെ നെയ്യ് ഹോമിച്ച് ഭാഗ്യസൂക്ത ജപത്തോടെ ഗണപതിഹോമം കഴിപ്പിക്കുകയും വേണം. വരുന്ന ഒരു വർഷക്കാലം പക്കനാളുകളിൽ ശിവങ്കൽ പിൻവിളക്കിലെണ്ണ, ജലധാര എന്നിട്ടും കഴിപ്പിക്കുന്നതും അത്യുത്തമം.

ശനി പീഡകൾ മാറാൻ
ഇന്ന് ശനിയാഴ്ച. ജനനസമയത്ത് ശനിക്ക് നീചം, മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, ശനിയുടെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ, കടുത്ത രോഗബാധയുള്ളവർ, നിരന്തരമായി കാര്യതടസമുള്ളവർ, വിവാഹം വൈകുന്നവർ തുടങ്ങിയവർക്ക് ജപിക്കുവാൻ ശനിയുടെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (ശനി ഹോരയിൽ) ഭക്തിയോടെ ജപിക്കുക .
നീലാഞ്ജനസമാഭാസം
രവിപുത്രം യമാഗ്രജം
ഛായാമാർത്താണ്ഡസംഭൂതം
തം നമാമി ശനൈശ്ചരം

(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in

Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version