Sunday, 29 Sep 2024

ചൊവ്വ ചിങ്ങത്തിൽ ; വ്യാഴ, ശനി ദൃഷ്ടി പ്രകൃതിക്ഷോഭത്തിന്റെ ലക്ഷണം

വിജയകുമാർ,
ശ്രീ മഹാദേവ ജ്യോതിഷ ഗവേഷണ കേന്ദ്രം

ചൊവ്വ കർക്കടക രാശിയിൽ നിന്നും ചിങ്ങം രാശിയിലേക്ക്. ഈ ചൊവ്വ വ്യാഴത്തിന്റെയും ശനിയുടെയും ദൃഷ്ടി പഥത്തിലേക്ക് എത്തുന്നു. ചൊവ്വ പ്രകൃതികാരകൻ ആയതിനാൽ ചിങ്ങത്തിലേക്കുള്ള രാശി മാറ്റം പ്രകൃതിയിൽ പലവിധ ആപത്തുകൾ, പ്രകൃതിക്ഷോഭം എന്നിവയ്ക്ക് സാധ്യത. അഗ്നിമാരുതയോഗം ഇല്ലെങ്കിലും ശനി – വ്യാഴ ദൃഷ്ടി ഒരു പ്രളയ ലക്ഷണമായി കണക്കാക്കാം. ചിങ്ങമാസം രണ്ടിനുള്ളിൽ ഇവ പ്രതീക്ഷിക്കാവുന്നതാണ്.

ശുക്രൻ ജുലൈ 7 ന് വെളുപ്പിന് 03:57 ന് ചൊവ്വയുടെ ഒപ്പം ചിങ്ങം രാശിയിൽ വരും. കർക്കടകം 8 , (ജൂലൈ 24) മുതൽ ശുക്രൻ വക്ര ഗതിയിൽ സഞ്ചരിക്കും. കർക്കടകം 22ന് (ആഗസ്റ്റ് 07 ന് ) പകൽ 11 മണി 19 മിനിറ്റിന് വക്രഗതിയിൽ കർക്കടക രാശിയിൽ പ്രവേശിക്കും ചിങ്ങം രാശിയിൽ നിന്ന്. തുടർന്ന് ചിങ്ങം 20 ന് (സെപ്റ്റംബർ 5 ) വരെ ശുക്രൻ വക്ര ഗതിയിൽ സഞ്ചരിക്കും. ഇക്കാലത്ത് പ്രകൃതിയിൽ പല വിധത്തിൽ ദുരിതങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്.

  • വിജയകുമാർ
    ശ്രീ മഹാദേവ ജ്യോതിഷ ഗവേഷണ കേന്ദ്രം,
    കൊട്ടാരക്കര, + 91 94479 90504
error: Content is protected !!
Exit mobile version