ദാമ്പത്യസൗഖ്യത്തിന് വശ്യമന്ത്രങ്ങൾ
ദാമ്പത്യത്തിലെ താളപ്പിഴകൾ മാറുന്നതിനും പരസ്പര സ്നേഹവും ഐക്യവും വർദ്ധിപ്പിക്കുന്നതിനും ചില ഉപാസനകൾ പ്രയോജനപ്പെടും. വിവാഹം കഴിഞ്ഞ് കുറച്ചു കാലം പിന്നിടുമ്പോൾ മിക്ക ദാമ്പത്യങ്ങളിലും അഭിപ്രായ വ്യത്യാസങ്ങൾ ആരംഭിക്കും. അതോടെ മഹാഭാഗ്യമായി ആദ്യം കരുതിയ ബന്ധം ദുരിതമായി മാറും. കാലദോഷം, ദൃഷ്ടിദോഷം, ശത്രുദോഷം, ഗൃഹദോഷം തുടങ്ങിയവയെല്ലാം ഈ അസ്വാരസ്യത്തിനും അകൽച്ചയ്ക്കും കാരണമാകാം. വഴിവിട്ട രീതിയിലെ ജീവിതം ഉപേക്ഷിക്കുകയും ഞാനെന്ന ഭാവവും അമിതമായ ആത്മവിശ്വാസവും കുറയ്ക്കുകയും സൽക്കർമ്മങ്ങൾ ചെയ്തത് ഈശ്വരാനുകൂല്യം വർദ്ധിപ്പിക്കുകയുമാണ് ദാമ്പത്യ ദോഷങ്ങൾ മറികടക്കുവാനുള്ള മാർഗ്ഗം. ഈശ്വരവിശ്വാസം മനസിൽ ശക്തമാകുന്നതോടെ എല്ലാ കുഴപ്പങ്ങൾക്കും പരിഹാരമാകുന്നതിന്റെസൂചനകൾ ലഭിച്ചു തുടങ്ങും. ദാമ്പത്യ പ്രശ്നങ്ങൾ പരിഹരിക്കാൻ പറ്റിയ ചില മന്ത്രങ്ങൾ എഴുതാം. ഈ മന്ത്രങ്ങൾ എല്ലാ ദിവസവും രാവിലെയും വൈകിട്ടും കുളിച്ച് ശുദ്ധമായി ജപിക്കുക.
മഹേശ്വരീ മന്ത്രം
ഉമാമഹേശ്വരന്മാരെ സങ്കല്പിച്ച് ഭക്തിപൂർവം 36 പ്രാവശ്യം വീതം മഹേശ്വരീ മന്ത്രം ജപിക്കുന്നത് ദാമ്പത്യ ഐക്യത്തിന് ഏറ്റവും നല്ലതാണ് . ജപദിനങ്ങളില്‍ തികഞ്ഞ ശരീരശുദ്ധിയും ആഹാരശുദ്ധിയും മന:ശുദ്ധിയും വേണം. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും ജപിക്കാം.
ഓം ഹ്രീം പാര്‍വ്വത്യൈ മഹേശ്വര്യൈ
വിശാലാ െെക്ഷ്യ ഹ്രീം നമഃ
ശ്രീകൃഷ്ണ മന്ത്രം
എല്ലാത്തരത്തിലുള്ള ദാമ്പത്യ ദു:ഖങ്ങളും മാറുന്നതിന് നല്ലതാണ് ശ്രീകൃഷ്ണ മന്ത്ര ജപം. വെളുപ്പ്, മഞ്ഞ, ചുവപ്പ് നിറത്തിലുള്ള വസ്ത്രം ജപ വേളയിൽ ധരിക്കുന്നത് ഉത്തമം.
ഓം ക്ലീം കൃഷ്ണായ നമഃ
കമലാംബികാ മന്ത്രം
ഭാര്യാഭര്‍ത്താക്കന്മാര്‍ക്ക് ഇഷ്ടം വര്‍ദ്ധിക്കാന്‍ ഉത്തമമാണ് ഈ മന്ത്രം. ദാമ്പത്യ ബന്ധത്തിലെ വിള്ളലുകള്‍ മാറി പരസ്പര പ്രേമം വര്‍ദ്ധിക്കും. രണ്ടുപേർക്കും ഒന്നിച്ചിരുന്ന് ജപിക്കാൻ പറ്റുന്ന സാഹചര്യമുണ്ടെങ്കിൽ ഏറ്റവും ഉത്തമം. നെയ് വിളക്ക് കൊളുത്തി വെള്ളവസ്ത്രം ധരിച്ച് 28 തവണ വീതം ജപിക്കുക. അഭിപ്രായവ്യത്യാസം മറന്ന് സ്നേഹിക്കും.
ഓം ക്ലീം കാളികായൈ കാമികായൈ
ക്ലീം കാമ മോഹിന്യൈ കാമരൂപി ൈണ്യ
ക്ലീം കമലാംബികൈ നമഃ
പാര്‍വ്വതീപതിമന്ത്രം
ഭർത്താവിന്റെ അല്ലെങ്കിൽ ഭാര്യയുടെ കുടുംബവുമായുള്ള അഭിപ്രായ ഭിന്നത മാറുന്നതിന് നല്ലതാണ് ഈ മന്ത്രം. 38 തവണ വീതം രണ്ടുനേരം ജപിക്കുക. മിക്ക ദാമ്പത്യ കലഹത്തിന്റെയും പിന്നിലെ പ്രധാന വിഷയം പലപ്പോഴും വീട്ടുകാരുടെ അതിമമായ ഇടപെടലും ദു:സ്വാധീനവും അവരുടെ ഗൂഢ താല്പര്യങ്ങളും അഭിപ്രായ വ്യത്യാസവുമാകാം. അതുകൊണ്ട് വീട്ടുകാരുമായി രമ്യതയില്‍ പോകേണ്ടത് ഏതൊരു ദാമ്പത്യ ബന്ധത്തിന്റെയും നിലനിൽപ്പിന് അത്യാവശ്യമാണ്. ശ്രദ്ധയോടും ഭക്തിയോടും കൂടി, പാര്‍വ്വതി സമേതനായ ശിവനെ സങ്കല്‍പ്പിച്ച് ഇനി പറയുന്ന മന്ത്രം ജപിക്കുക. ജപവേളയില്‍ ചുവന്ന വസ്ത്രം ധരിക്കണം.
ഓം നമോ ഭഗവതേ
നീലകണ്ഠായ ശാന്തായ
രുദ്രായ പാര്‍വ്വതീപതയേ
ഗൃഹസ്ഥായ
ചിദാനന്ദാത്മനേ
സൗഭാഗ്യദായിനേ നമഃ
– തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
(സംശയ നിവാരണത്തിന് വിളിക്കേണ്ട മൊബൈൽ: + 91 944702 0655)