Tuesday, 21 May 2024

ദിവസവും ഈ 25 നാമം ജപിച്ചാൽ അഷ്ടസിദ്ധി, യശസ്, സൗഭാഗ്യം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ലളിതാ സഹസ്രനാമ ജപത്തിന് തുല്യമാണ് ശ്രീലളിതാപഞ്ചവിംശതി ജപം. ഇത് ജപിക്കുന്നതിന് പ്രത്യേകിച്ച് നിഷ്ഠകളൊന്നും ബാധകമല്ല. ജഗദംബികയായ ശ്രീ ലളിതാദേവിയുടെ ഈ 25 നാമങ്ങൾ ലളിതോപാഖ്യാനം പതിനൊന്നാം അദ്ധ്യായത്തിലുള്ളതാണ്. ഈ നാമങ്ങൾ കൊണ്ട് ദേവിയെ സ്തുതിച്ചാൽ അഷ്ടസിദ്ധികളും മഹത്തായ യശസും സൗഭാഗ്യവും ഉണ്ടാകും. ഈ നാമങ്ങൾ ഓരോന്നും ആദ്യപദമാക്കി രചിച്ച 25 ശ്ലോകങ്ങളാണ് ശ്രീലളിതാപഞ്ചവിംശതി സ്‌തോത്രം. കാമ്യമന്ത്രങ്ങളായി ലളിതാസഹസ്രനാമത്തെയും ലളിതാത്രിശതിയെയും പോലെ ഈ നാമാവലിയുടെയും സ്‌തോത്രത്തിന്റെയും ശ്ലോകങ്ങളുടെയും ജപം ഇഷ്ടസാദ്ധ്യത്തിന് സഹായിക്കും. ഇത് ജപിക്കുമ്പോൾ മനസ് കൊണ്ട് പുഷ്പാർച്ചന ചെയ്യാം. പൂജയ്ക്കും ഇത് ഉപയോഗിക്കാറുണ്ട്. സ്‌തോത്രവും നാമാവലിയും നിത്യ പ്രാർത്ഥനയ്ക്ക് ഉത്തമമാണ്.

തൃക്കാർത്തിക ദിനത്തിൽ ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നത് വിശേഷ ഫലസിദ്ധി നൽകും. 2020 നവംബർ 29 നാണ് ലക്ഷ്മീപൂജയ്ക്ക് അതി വിശേഷമായ വൃശ്ചിക മാസത്തിലെ തൃക്കാർത്തിക. കുളിച്ച് ശരീരശുദ്ധി വരുത്തി നിലവിളക്കിന് മുന്നിലിരുന്ന് വേണം ലളിതാപഞ്ചവിംശതി ജപിക്കേണ്ടത്. ശ്രീ
ലളിതാ സഹസ്രനാമത്തിന്റെ ധ്യാനം ജപിച്ച ശേഷം ശ്രീ ലളിതാപഞ്ചവിംശതി ജപിക്കുന്നതാണ് ഉത്തമം. എല്ലാ വിധ കുടുംബ പ്രശ്നങ്ങളും ശ്രീലളിതാ പഞ്ചവിംശതിയുടെ നിത്യജപം തുടങ്ങുന്നതോടെ പരിഹരിക്കും.

ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കുന്നതിന് മഹാലക്ഷ്മീ പ്രീതികരമായ വെള്ളിയാഴ്ച ദിനങ്ങൾ ശ്രേഷ്ഠമാണ്. ഇതിൽ തന്നെ മലയാളമാസം ആദ്യം വരുന്ന മുപ്പെട്ട് വെള്ളി അതിവിശേഷമാണ്. ദേവിയെ ലളിതാ ത്രിപുരസുന്ദരീ ഭാവത്തിൽ ഭജിക്കുന്നതിന് ഏറ്റവും നല്ലത് ലളിതാസഹസ്രനാമമാണ്. തിരക്ക് കാരണം അത് എന്നും ജപിക്കാൻ സാധിക്കാത്തവർക്ക് ലളിതാസഹസ്രനാമ ധ്യാനത്തിന് ശേഷം ശ്രീലളിതാ പഞ്ചവിംശതി നാമാവലി ജപിക്കാവുന്നതാണ്. കുങ്കുമം, ചന്ദനം, ഭസ്മം ഇവ മൂന്നും ചേര്‍ത്ത് ജപവേളയിൽ തൊടുന്നത് നല്ലതാണ്. ഇത് ത്രിപുരസുന്ദരീ പ്രതീകമാണ്.

ലളിതാ സഹസ്രനാമ ധ്യാനം

സിന്ദൂരാരുണവിഗ്രഹാം ത്രിനയനാം
മാണിക്യമൗലി സ്ഫുരത് –
താരാനായകശേഖരാം
സ്മിതമുഖീമാപീനവക്ഷോരുഹാം
പാണിഭ്യാമളിപൂർണ്ണരത്നചഷകം
രക്തോല്പലം ബിഭ്രതീം
സൗമ്യാം രത്നഘടസ്ഥ രക്തചരണാം
ധ്യായേത് പരാമംബികാം.

ധ്യായേത് പദ്മാസനസ്ഥാം വികസിതവദനാം
പത്മപത്രായതാക്ഷീം
ഹേമാഭാം പീതവസ്ത്രാം കരകലിതലസത്
ഹേമപദ്മാം വരാംഗീം
സർവ്വാലങ്കാരയുക്താം സതതമഭയദാം
ഭക്തനമ്രാം ഭവാനീം
ശ്രീവിദ്യാം ശാന്തമൂർത്തിം സകലസുരനുതാം
സർവ്വസമ്പത്പ്രദാത്രീം.

സകുങ്കുമ വിലേപനാമളികചുംബികസ്തൂരികാം
സമന്ദഹസിതേക്ഷണാം സശരചാപ പാശാങ്കുശാം
അശേഷജനമോഹിനീ മരുണമാല്യഭൂഷാംബരാം
ജപാകുസുമഭാസുരാം ജപവിധൗ സ്മരേദംബികാം

അരുണാം കരുണാതരംഗിതാക്ഷീം
ധൃതപാശാങ്കുശപുഷ്പബാണചാപാം
അണിമാദിഭിരാവൃതാം മയൂഖൈ:
അഹമിത്യേവ വിഭാവയേ ഭവാനീം

ശ്രീലളിതാ പഞ്ചവിംശതി സ്‌തോത്രം

ഓം സിംഹാസനേശീ ലളിതാ മഹാരാജ്ഞി വരാങ്കുശ
ചാപനീ ത്രിപുരാ ചൈവ മഹാത്രിപുരസുന്ദരീ
സുന്ദരീ ചക്രനാഥാ ച സാമ്രാജ്ഞീ ചക്രണീ തഥാ
ചക്രേശ്വരീ മഹാദേവി കാമേശീ പരമേശ്വരീ
കാമരാജ പ്രിയാ കാമകോടികാ ചക്രവർത്തിനീ
മഹാവിദ്യാ ശിവാനന്ദവല്ലഭാ സർവ്വ പാടലാ
കുലനാഥാമ്നായനാഥാ സർവ്വാമ്നായനിവാസിനീ
ശൃംഗാരനായികാ ചേതി പഞ്ചവിംശതി നാമഭി:
സ്തൂവന്തി യേ മഹാഭാഗ്യാം ലളിതാം പരമേശ്വരീം
തേ പ്രാപ്നുവന്തി സൗഭാഗ്യം അഷ്‌ടൗ സിദ്ധിർ മഹദ്യഥാ

ശ്രീലളിതാ പഞ്ചവിംശതി നാമാവലി

ഓം സിംഹാസനേശ്യൈ നമഃ
ഓം ലളിതായൈ നമഃ
ഓം മഹാരാജൈ്ഞ്യ നമഃ
ഓം വരാങ്കുശായൈ നമഃ
ഓം ചാപന്യൈ നമഃ
ഓം ത്രിപുരായൈ നമഃ
ഓം മഹാത്രിപുരസുന്ദര്യൈ നമഃ
ഓം സുന്ദര്യൈ നമഃ
ഓം ചക്രനാഥായൈ നമഃ
ഓം സാമ്രാജൈ്ഞ്യ നമഃ
ഓം ചക്രണ്യൈ നമഃ
ഓം ചക്രേശ്വര്യൈ നമഃ
ഓം മഹാദേവ്യൈ നമഃ
ഓം കാമേശ്യൈ നമഃ
ഓം പരമേശ്വര്യൈ നമഃ
ഓം കാമരാജപ്രിയായൈ നമഃ
ഓം കാമകോടികായൈ നമഃ
ഓം ചക്രവർത്തിന്യൈ നമഃ
ഓം കുലനാഥായൈ നമഃ
ഓം ആത്മനായനാഥായൈ നമഃ
ഓം സർവാമ്നായനിവാസിന്യൈ നമഃ
ഓം ശൃംഗാരനായികായൈ നമഃ

ശ്രീ ലളിതാപഞ്ചവിംശതിനാമ സ്‌തോത്രം പൂർണ്ണം

1. സിംഹാസനേശീ സർവേശി സൗഭാഗ്യാമൃതവർഷിണി
സർവതാപപ്രശമനീ മാം പാതു ലളിതാംബികാ
2. ലളിതാ ലലനാലോലാ സൃഷ്ടിസ്ഥിത്യന്തകാരിണീ
കോടിസൂര്യപ്രതീകാശാ മാം പാതു ജഗദംബികാ
3. മഹാരാജ്ഞീ മഹാദേവീ മഹാഗൗരീ മൃഡപ്രിയാ
മഹാവിദ്യാ മഹാമായാ മാം പാതു ഭവതാരിണീ
4. വരാങ്കുശാ പാശഹസ്താ ഇക്ഷുകോദണ്ഡധാരിണീ
പുഷ്പബാണനിഷംഗിനീ മാം പാതു ജഗദീശ്വരീ
5. ചാപനീ ഖഡ്ഗിനീ ഘോരാ ശംഖിനീ ചക്രിണീ വരാ
ഗദിനീ ശൂലിനീ വീരാ മാം പാതു ഭയഹാരിണീ
6. ത്രിപുരാ ത്രിജഗദ്‌വന്ദ്യാ ത്രിനേത്രാ ത്ര്യംബകപ്രിയാ
ത്രയീവേദ്യാ ത്രയീരൂപാ മാം പാതു ത്രിഗുണാത്മികാ
7. മഹാത്രിപുരസുന്ദരീ മായാ സർവവശംകരീ
മോഹജാഡ്യവിനാശിനീ മാം പാതു കുലസുന്ദരീ
8. സുന്ദരീ സുമുഖീ സുഭ്രു ശോഭനാ സുഖദാ ശുഭാ
ത്ര്യംബകാ ത്രിഗുണാതീതാ മാം പാതു വിധിവന്ദിതാ
9. ചക്രനാഥാ ചക്രഹസ്താ ചക്രരാജരഥേശ്വരീ
ശ്രീചക്രവർത്തിനീ നിത്യാ മാം പാതു ഭുവനേശ്വരീ
10. സമ്രാജ്ഞീ സമ്പ്രദായേശീ ജ്ഞാനജ്ഞേയസ്വരൂപിണീ
കലാമാലാവിലാസിനീ സാ മാം പാതു സരസ്വതീ
11. ചക്രിണീ കാലചക്രസ്ഥാ ഷഡാധാരവിരാജിതാ
മഹാശക്തി: കുണ്ഡലിനീ മാം പാതു സമയേശ്വരീ
12. ചക്രേശ്വരീ ചക്രരൂപാ ശിവശക്ത്യെക്യരൂപിണീ
ശ്രീചക്രബിന്ദുമദ്ധ്യസ്ഥാ മാം പാതു സുരനായികാ
13. മഹാദേവീ മഹാസത്ത്വാ മഹായോഗേശ്വരേശ്വരീ
മഹായാഗക്രമാരാധ്യാ മാം പാതു കരുണാമയീ
14. കാമേശീ കാമജനനീ കാമേശ്വരവിമോഹിനീ
കാമപ്രദാ കാലഹന്ത്രീ മാം പാതു ശശിശേഖരാ
15. പരമേശ്വരീ ശ്രീമാതാ പരംജ്യോതി: പരാപരാ
പരമമേശഹൃദാവാസാ മാം പാതു പരശാംഭവീ
16. കാമരാജപ്രിയാ കാമ്യാ കാവ്യലോലാ കലാവതീ
കാമദാത്രീ കാമമാതാ മാം പാതു കമലാനനാ
17. കാമകോടികാ യാ ശക്തി: കാമകോടിനിവാസിനീ
കാമിതാർത്ഥപ്രവർഷിണീ മാം പാതു കളഭാഷിണീ
18. ചക്രവർത്തിനീ ചക്രസ്ഥാ ചതുർബാഹുസമന്വിതാ
പാശാങ്കുശാസ്ത്രചാപാഢ്യാ മാം പാതു വിജയപ്രദാ
19. മഹാവിദ്യാ മഹായന്ത്രാ മഹാമന്ത്രാ മഹാദ്യുതി:
മഹായാഗക്രമാരാധ്യാ മാം പാതു ഗിരികന്യകാ
20. ശിവാനംഗവല്ലഭാ ച ശിവമൂർത്തി: ശിവംകരീ
ശിവകാമേശ്വരാങ്കസ്ഥാ മാം പാതു ഹരിസോദരീ
21. സർവപാടലാ സർവാഭാ സർവൈശ്വര്യവിധായിനീ
സർവാംഗസുന്ദരീ വിദ്യാ മാം പാതു രവിലോചനാ
22. കൂലനാഥാ കലാനാഥാ കൗലിനീ കളഭാഷിണീ
കേവലാ കോമളാകാരാ മാം പാതു ശിവല്ലഭാ
23. ആമ്‌നായനാഥാ ശ്രീനാഥാ ഷഡാമ്‌നായപ്രസൂതികാ
നിത്യാഷോഡശികാരൂപം മാം പാതു തിഥിരൂപിണീ
24. സർവാമ്‌നായനിവാസിനീ സർവാനന്ദവിധായിനീ
സർവവ്യാധിനിവാരിണീ മാം പാതു സകലേശ്വരീ
25. ശൃംഗാരനായികാ ശാന്താ ശ്രീപുരക്ഷേത്രനായികാ
സൃഷ്ടികർത്രീ പാലയിത്രീ മാം പാതു ശിവരൂപിണീ

സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 094-470-20655

error: Content is protected !!
Exit mobile version