Friday, 22 Nov 2024

ദേവതകളുടെ മൂലമന്ത്രവും വഴിപാടും
അറിഞ്ഞ് ഭജിച്ചാൽ പെട്ടെന്ന് ഫലം

ഒരോ ദേവീ ദേവന്മാർക്കും പ്രത്യേകം മൂലമന്ത്രവും ചില പ്രധാന വഴിപാടുകളുമുണ്ട്. ഇത് മനസിലാക്കി ഉപാസനയും വഴിപാടുകളും നടത്തിയാൽ പെട്ടെന്ന് ഫലപ്രാപ്തിയുണ്ടാകും. ഏതൊരു പ്രാർത്ഥനയും വഴിപാടും തികഞ്ഞ ഭക്തിയോടെ പൂര്‍ണ്ണമായ വിശ്വാസത്തോടെ ആചരിച്ചാല്‍ സര്‍വ്വ ഐശ്വര്യവും കൈവരും :

ഗണപതി
മൂലമന്ത്രം: ഓം ഗം ഗണപതയേ നമ:
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാദ്രവ്യം / പുഷ്‌പം: കറുകപ്പുല്ല്‌.
പുഷ്പാഞ്ജലി: അഷ്‌ടോത്തരാര്‍ച്ചന, ഗണപതിസൂക്തം
നിവേദ്യം: അപ്പവും, മോദകവും.
പ്രത്യേക വഴിപാട് : നാളികേരമുടയ്‌ക്കല്‍
ഹോമം, ഫലം: ഗണപതി ഹോമം, വിഘ്‌നനാശനം

ശ്രീമഹാവിഷ്‌ണു
മൂലമന്ത്രം: ഓം നമോ നാരായണായ (അഷ്‌ടാക്ഷരമന്ത്രം),
ഓം നമോ ഭഗവതേ വാസുദേവായ (1ദ്വാദശാക്ഷരമന്ത്രം)
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാ .പുഷ്‌പം: തുളസി, ചെത്തി, മന്ദാരം, പിച്ചകം
പുഷ്പാഞ്ജലി: വിഷ്‌ണു സഹസ്രനാമസ്‌തോത്രം, വിഷ്‌ണുസൂക്തം, ഭാഗ്യസൂക്തം, പുരുഷസൂക്തം
നിവേദ്യം: പാൽപായസം
ഹോമം, ഫലം: സുദര്‍ശനഹോമം, തൊഴില്‍ലാഭം, ആയുരാരോഗ്യസൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധിവികാസം

ശ്രീപരമശിവൻ
മൂലമന്ത്രം: ഓം നമ:ശിവായ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാദ്രവ്യം / പുഷ്‌പം: കൂവളത്തില
പുഷ്പാഞ്ജലി: ആയുര്‍സൂക്‌താര്‍ച്ചന, സ്വയംവരപുഷ്‌പാഞ്‌ജലി, മംഗല്യപുഷ്‌പാഞ്‌ജലി, ഉമാമഹേശ്വരപുഷ്‌പാഞ്‌ജലി
അഭിഷേകം: ജലധാര, ക്ഷീരധാര, ഭസ്‌മാഭിഷേകം
ഹോമം: മൃത്യുഞ്‌ജയഹോമം, രുദ്രഹോമം, മഹാമൃത്യുഞ്‌ജയഹോമം ഫലം: ദീര്‍ഘായുസ്സ്‌, ആയുരാരോഗ്യസൗഖ്യം, വിദ്യാഗുണം, മനോനിയന്ത്രണം, ദാമ്പത്യസുഖം, ഈശ്വരാധീനം

ദുര്‍ഗ്ഗാഭഗവതി
മൂലമന്ത്രം: ഓം ഹ്രീം ദും ദുര്‍ഗ്ഗായൈ നമ:
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്പം: കുങ്കുമപ്പൂവ്‌
പുഷ്പാഞ്ജലി: ലളിതാസഹസ്രനാമാര്‍ച്ചന, നാമാര്‍ച്ചന, അഷ്‌ടോത്തരശതനാമാര്‍ച്ചന, ത്രിശതി
നിവേദ്യം: പായസം, കൂട്ടുപായസം
ഹോമം: ഭഗവതി സേവ

ഫലം – ദാമ്പത്യസുഖം, ഐശ്വര്യവര്‍ദ്ധനവ്‌

ശ്രീപാര്‍വ്വതി
മൂലമന്ത്രം: ഓം ഹ്രീം ഉമായൈ നമ:
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്പം: ചെത്തി, ചെമ്പരത്തി
പുഷ്പാഞ്ജലി: സ്വയംവരാര്‍ച്ചന, ലളിതാസഹസ്രനാമാര്‍ച്ചന
നിവേദ്യം ഫലം: കടുംപായസം. സന്താനസൗഖ്യം, ദാമ്പത്യസുഖം

ഭദ്രകാളി, ചാമുണ്ഡി, രക്‌തേശ്വരി
മൂലമന്ത്രം: ഓം ഐം ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈനമ:
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്പം: ചെത്തി, ചെമ്പരത്തി, ചുവന്നപൂക്കള്‍
പുഷ്പാഞ്ജലി: രക്‌തപുഷ്‌പാഞ്‌ജലി, ഭദ്രകാളി അഷ്‌ടോത്തരം, ലളിതാസഹസ്രനാമം
നിവേദ്യം: കൂട്ടുപായസം, കടുംപായസം
ഫലം: ശത്രുനാശം, ഊര്‍ജ്‌ജസ്വലത, രോഗനിവാരണം, ആലസ്യമുക്‌തി, കുജദോഷശാന്തി എന്നിവയാണ്‌ ഫലങ്ങള്‍.

സരസ്വതി
മൂലമന്ത്രം: ഓം ഹ്രീം ഹ്രീം സരസ്വത്യൈ നമ:
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്‌പം: താമര
പുഷ്പാഞ്ജലി: സരസ്വതീ പുഷ്‌പാഞ്‌ജലി
നിവേദ്യം: ത്രിമധുരം, പഴം
ഫലം: വിദ്യാഗുണം

ശ്രീകൃഷ്‌ണൻ
മൂലമന്ത്രം: ഓം ക്ലീം കൃഷ്‌ണായനമ:
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാപുഷ്‌പം: നീലശംഖ്‌പുഷ്പം, കൃഷ്‌ണതുളസി
പുഷ്പാഞ്ജലി: അഷ്ടോത്തരം
നിവേദ്യം: വെണ്ണ, അവില്‍, പഴം, പാല്‍പ്പായസം
ഫലം: സന്താനലബ്‌ധി, ബുദ്ധി, സാമര്‍ത്ഥ്യം, അഭീഷ്‌ടസിദ്ധി, ദു:ഖനിവാരണം, സൗമനസ്യം, കലാവിജയം

ശ്രീരാമചന്ദ്രസ്വാമി
മൂലമന്ത്രം: ഹരേ രാമ, ഹരേരാമ, രാമരാമ ഹരേ ഹരേ…..
ഹരേ കൃഷ്‌ണ, ഹരേകൃഷ്‌ണ, കൃഷ്‌ണ കൃഷ്‌ണ ഹരേ ഹരേ
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാദ്രവ്യം: രാമതുളസി, മുല്ലമൊട്ട്‌
പുഷ്പാഞ്ജലി: അഷ്ടോത്തരം
നിവേദ്യം : പാല്‍പ്പായസം, അവില്‍, പഴം
ഫലം: ഏകപത്നീവ്രതം, ശാന്തത, ശൗര്യം, ജ്‌ഞാനപ്രാപ്‌തി, വിവാഹലബ്‌ധി, നേതൃപാടവം

മഹാലക്ഷ്‌മി
മൂലമന്ത്രം: ഓം ഹ്രീം മഹാലക്ഷ്‌മ്യൈനമ:
എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക.
പ്രധാന പൂജാദ്രവ്യം: തെറ്റി, വർണ്ണപ്പുക്കൾ
പുഷ്പാഞ്ജലി: ശ്രീസൂക്‌താര്‍ച്ചന
നിവേദ്യം: പാല്‍പ്പായസം
ഫലം: ധനം, ഐശ്വര്യം, തേജസ്സ്‌

ഹനുമാൻ സ്വാമി
മൂലമന്ത്രം: ഓം നമോ ഭഗവതേ ആഞ്‌ജനേയായ മഹാബലായസ്വാഹാ, ഓം ഹം ഹനുമതേ നമ:
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക )
പ്രധാന പൂജാദ്രവ്യം: വെറ്റിലമാല
പുഷ്പാഞ്ജലി: അഷ്ടോത്തരം, ഹനുമാൻ ചാലിസ
അഭിഷേകം: വെണ്ണചാർത്ത്
നിവേദ്യം: കദളിപ്പഴം
ഫലം: വീര്യം, വിജയം, തൊഴിൽ മികവ് ഓജസ്സ്‌, കര്‍മ്മകുശലത, ശനിദോഷശാന്തി

ശ്രീഅയ്യപ്പന്‍
മൂലമന്ത്രം: ഓം ഘ്രും നമ: പരായ ഗോപ്‌ത്രേ
എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക.
പ്രധാന പൂജാ പുഷ്പം: നീലത്താമര, നീല ശംഖുപുഷ്പം
പുഷ്പാഞ്ജലി: ഹരിഹരസൂക്‌താര്‍ച്ചന, ശാസ്‌തൃസൂക്‌താര്‍ച്ചന
അഭിഷേകം: നെയ്യഭിഷേകം, ഭസ്‌മാഭിഷേകം
പ്രത്യേക വഴിപാട്‌ : നാളികേരമുടയ്‌ക്കൽ, നീരാജനം
നിവേദ്യം: അരവണ, അപ്പം, പാനകം
ഫലം: ശനിദോഷശാന്തി, ശത്രുനാശം, പാപനാശം, രോഗനാശം

ശ്രീ സുബ്രഹ്‌മണ്യൻ
മൂലമന്ത്രം
: ഓം വചത്ഭുവേ നമ:
എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക.
പ്രധാന പൂജാ പുഷ്പം: ചെത്തി, ചുവന്നപൂക്കള്‍
പുഷ്പാഞ്ജലി: കുമാരസൂക്‌താര്‍ച്ചന
വഴിപാട് : കാവടി , തുലാ പായസം, തണ്ണീരമൃത്
നിവേദ്യം: പഞ്ചാമൃതം, പാല്‍
അഭിഷേകം: പഞ്ചാമൃതം, ഭസ്‌മം
ഫലം: ശത്രുനാശം, വിഘ്‌നനാശം, ഉദ്യോഗലബ്‌ധി, സന്താനഭാഗ്യം, ആരോഗ്യവര്‍ദ്ധന, ജ്യോതിഷപാണ്ഡിത്യം

നാഗരാജാവ്‌ , നാഗയക്ഷി
മൂലമന്ത്രം
: ഓം നമ: കാമരൂപിണേ മഹാബലായ നാഗാധിപതയേനമ: (നാഗരാജാവിന്),
ക്ലീം നാഗയക്ഷീ യക്ഷിണീസ്വാഹാ നമ:’ (നാഗയക്ഷിക്ക് )
(എല്ലാ ദിവസവും 108 പ്രാവശ്യം മൂല മന്ത്രം ഉരുവിടുക)
പ്രധാന പൂജാദ്രവ്യം: കവുങ്ങിന്‍പൂക്കുല
പുഷ്പാഞ്ജലി: സര്‍പ്പസൂക്തം
അഭിഷേകം: നൂറും പാലും
പ്രത്യേക വഴിപാട്‌ : ഉരുളികമഴ്‌ത്തല്‍
നിവേദ്യം: അപ്പം
ഫലം: സര്‍പ്പദോഷശാന്തി

നരസിംഹമൂര്‍ത്തി
മന്ത്രം
: ഉഗ്രം വീരം മഹാവിഷ്ണും
ജ്വലന്തം സർവതോമുഖം
നൃസിംഹം ഭീഷണം ഭദ്രം
മൃത്യു മൃത്യും നമാമൃഹം

(എല്ലാ ദിവസവും 16 പ്രാവശ്യം 2 തവണ ഉരുവിടുക )
പ്രധാന പൂജാ പുഷ്പം : ചുവന്ന ചെത്തി, തുളസി
പുഷ്പാഞ്ജലി: രക്ത പുഷ്പാഞ്ജലി, അഷ്ടോത്തരം, സഹസ്രനാമാർച്ചന
വഴിപാട്: പാനകം, പായസം, ചെറുപയർ
ഫലം: ശത്രുനാശം, ആരോഗ്യം, രോഗശാന്തി, പാപനാശം, ശൗര്യം, വീര്യം

നവഗ്രഹങ്ങള്‍
മന്ത്രം: നവഗ്രഹ മന്ത്രം
പുഷ്പാഞ്ജലി: നവഗ്രഹമന്ത്രാര്‍ച്ചന
വഴിപാടുകള്‍ : ഗ്രഹങ്ങള്‍ക്ക്‌ പറഞ്ഞിരിക്കുന്ന വസ്‌ത്രം, ധാന്യം, രത്നം തുടങ്ങിയവ
ഫലം: ഗ്രഹദോഷശാന്തി, നാഗദോഷശാന്തി

Story Summary: Deity, Moola Mantra, Archana, Important offerings and Benefits

error: Content is protected !!
Exit mobile version