Sunday, 6 Oct 2024

ദേവീ മഹാത്മ്യം വീടിന് രക്ഷ; ത്രയാംഗസഹിതമുള്ള പാരായണ ക്രമം ഇങ്ങനെ

മംഗള ഗൗരി

ആദിപരാശക്തി സ്തുതിയാണ് 13 അദ്ധ്യായങ്ങളുള്ള ദേവീമഹാത്മ്യം. ഇത് പാരായണം ചെയ്യുന്നതിന് വിവിധ രീതികൾ നിർദ്ദേശിച്ചിട്ടുണ്ട്. അതിൽ ഒരു രീതിയാണ് ത്രയാംഗ സഹിതമുള്ള പാരായണ ക്രമം. ആദ്യം കവചം, അർഗ്ഗളം, കീലകം എന്നീ മൂന്നംഗങ്ങളും അതിന് ശേഷം ദേവീമഹാത്മ്യം 13 അദ്ധ്യായവും പാരായണം ചെയ്യുകയാണ് ഈ രീതി. കവചം എന്ന് പറഞ്ഞാൽ പാരായണ വേളയിലും അതിന് ശേഷവും സ്വന്തം ശരീരം, മനസ്, ആത്മാവ് ഇവയുടെ രക്ഷയ്ക്ക് പാരായണം ചെയ്യുന്നതാണ്. ഇത് ഒരു കവചം പോലെ ഉപാസകനെ കാത്തുസൂക്ഷിക്കുന്നു. അർഗ്ഗളത്തിന് സാക്ഷ എന്നാണ് അർത്ഥം. ദേവീ സന്നിധിയിലേക്കുള്ള വാതിലുകൾ തുറന്നു കിട്ടാനും വിഘ്നങ്ങൾ മാറാനുമാണ് അർഗ്ഗളം ജപിക്കുന്നത്. മനസ്സിൽ വന്ന ദേവീ സാന്നിദ്ധ്യം അവിടെത്തന്നെ ഉറപ്പിച്ചു നിറുത്താനും അതിവേഗം ഫലം കിട്ടാനും കീലകം ജപം സഹായിക്കും. തുടർന്ന് 13 അദ്ധ്യായം പാരായണം ചെയ്ത ശേഷം അപരാധ ക്ഷമാപണ മന്ത്രം ജപിക്കണം. പാരായണത്തിനിടയിൽ അറിയാതെ പോലും സംഭവിക്കുന്ന തെറ്റുകൾക്ക് ഒരു പരിഹാരമാണ് ക്ഷമാപണ മന്ത്രം ജപം. ദേവീ മഹാത്മ്യം ഗ്രന്ഥം വീട്ടിൽ സൂക്ഷിക്കുന്നത് പോലും പുണ്യകരവും ആ വീടിന് രക്ഷയുമാണ്.

Story Summary: Significance of Devi Mahatmyam the sacred text, recitation

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version