Monday, 8 Jul 2024

നവഗ്രഹ സ്തോത്രം എന്നും ജപിച്ചാൽ അശുഭങ്ങളും അഹിതങ്ങളും ഒഴിവാകും

മംഗള ഗൗരി
ഭൂമിയിലെ സർവ ചരാചരങ്ങളെയും നിയന്ത്രിക്കുന്ന പ്രപഞ്ചശക്തിയാണ് നവഗ്രഹങ്ങൾ. സൂര്യൻ, ചന്ദ്രൻ, കുജൻ, ബുധൻ, ഗുരു, ശുക്രൻ, രാഹു, കേതു എന്നിവയാണ് ജ്യോതിഷത്തിലെ നവഗ്രഹങ്ങൾ. ഓരോ വ്യക്തിയുടെയും ജാതകത്തിലെ ഈ ഗ്രഹങ്ങളുടെ സ്ഥാനവും ബലവുമാണ് നമ്മുടെ ഭാഗ്യ നിർഭാഗ്യങ്ങൾ നിശ്ചയിക്കുക. അഥവാ നമ്മുടെ ജീവിതത്തിലെ ഓരോ നിമിഷത്തെയും സ്വാധീനിക്കുക. അതിനാൽ ജാതക രാശിചക്രത്തിലെ വിവിധ ക്ഷേത്രങ്ങളിൽ നിൽക്കുന്ന നവഗ്രഹങ്ങൾ നമ്മുടെ ജീവിതത്തെ നേരിട്ടാണ് ബാധിക്കുന്നത്. ഈ ഗ്രഹങ്ങളെ പ്രീതിപ്പെടുത്താനുള്ള ഏറ്റവും ലളിതവും അതേസമയം ഫലപ്രദവുമായ മാർഗ്ഗമാണ് അതിശക്തമായ നവഗ്രഹ സ്തോത്രം ജപം. സൂര്യൻ, ചന്ദ്രൻ തുടങ്ങി 9 ഗ്രഹങ്ങളെയും ഒന്നൊന്നായി സ്തുതിക്കുന്ന ഈ സ്തോത്രം എല്ലാ ദിവസവും രാവിലെ കുളിച്ച് ശുദ്ധമായി ജപിച്ചാൽ മാത്രം മതി എല്ലാവിധ അശുഭങ്ങളും അഹിതങ്ങളും നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിഞ്ഞുമാറും. പകരം പ്രതീക്ഷയും ഐശ്വര്യവു സമൃദ്ധിയും സമാധാനവും നിറയ്ക്കുന്ന ശുഭോർജ്ജം ചിന്തയിലും വാക്കിലും പ്രവൃത്തിയിലും നിറയും. ഒപ്പം ക്ഷേത്രത്തിൽ നവഗ്രഹ മണ്ഡപത്തിന് 9 തവണ വീതം വലം വച്ച് ഒരോ ഗ്രഹത്തെയും തൊഴുതാൽ 27 ദിവസത്തിനകം ഫലം ലഭിക്കുമെന്നാണ് അനുഭവം. കേൾക്കാം, പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ അതിമനോഹരമായി ആലപിച്ച നവഗ്രഹ സ്തോത്രം:


Story Summary: Significance and Benefits of Navagraha Stotra Chanting daily

Copyright 2024 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version