Saturday, 23 Nov 2024

പൊങ്കാലയ്ക്കിടയില്‍ ചൊല്ലാന്‍ മന്ത്രങ്ങൾ

മനസ്സും ശരീരവും ശുദ്ധമാക്കി ആറ്റുകാൽ അമ്മയ്ക്ക് പൊങ്കാലയിട്ടാൽ ആഗ്രഹസാഫല്യം തീർച്ചയാണ്. ഭക്തർ നേരിട്ടു സമർപ്പിക്കുന്ന നിവേദ്യമായതിനാൽ അമ്മയ്ക്ക് ഏറെ പ്രിയങ്കരമാണിത്. വിധി പ്രകാരം പൊങ്കാല സമർപ്പിച്ചാൽ കുടുംബ ഐശ്വര്യം സന്തോഷം, സന്തുഷ്ടി, രോഗമുക്തി, വിവാഹഭാഗ്യം, വിദ്യാവിജയം, എന്നിവയെല്ലാം ലഭിക്കും. വ്രതം തുടങ്ങിയാൽ പിന്നെ ആരോടും കലഹിക്കരുത്. കോപിക്കരുത്. ആരെയും വെറുക്കരുത്. മനസിലെപ്പോഴും ആറ്റുകാൽ ഭഗവതിയുടെ രൂപം തെളിയണം. വേണ്ട ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കി ചിട്ടയോടെ പൊങ്കാല അടുപ്പു കൊളുത്തുമ്പോൾ അമ്മയെ സ്തുതിക്കുന്ന  മന്ത്രങ്ങളും  സ്തോത്രങ്ങളും ജപിക്കണം. 

പൊങ്കാലക്കലത്തിൽ അരി ഇടുമ്പോള്‍  ആറ്റുകാൽ ഭഗവതിയുടെ രൂപം  സ്മരിച്ച് ദേവീമന്ത്രം ജപിക്കണം. ദേവീപ്രസീദ …ദേവീ പ്രസീദ …… എന്ന് ചൊല്ലിയാല്‍ വളരെ നല്ലത്. അല്ലെങ്കിൽ ഇഷ്ടമുള്ള മന്ത്രം ജപിക്കണം. പൊങ്കാല തയ്യാറായിക്കഴിഞ്ഞ് നിവേദ്യം വരെയും ജപം തുടരണം.ശർക്കര പായസം  ഐശ്വര്യവും സുഖവും വെളള നിവേദ്യം  ആഗ്രഹലബ്ധിയുംമണ്ടപ്പുറ്റ് രോഗശമനം പ്രത്യേകിച്ച് ശിരോരോഗങ്ങൾ , തെരളി ധന – ധാന്യ സമൃദ്ധിയും നൽകുമെന്നാണ്  വിശ്വാസം. പൊങ്കാലയ്ക്കിടയിൽ ജപിക്കേണ്ട ചില മന്ത്രങ്ങൾ: 

1. അമ്മേ നാരായണ ദേവീ നാരായണ

ലക്ഷ്മീ നാരായണ ഭദ്രേ നാരായണ

2. അന്നപൂർണ്ണ സദാ പൂർണ്ണേ

ശങ്കര പ്രാണവല്ലഭേ

ജ്ഞാനവൈരാഗ്യ സിദ്ധ്യർത്ഥം

ഭിക്ഷാം ദേഹി മഹേശ്വരി

3. സർവ മംഗള മംഗല്യേ

ശിവേ സർവ്വാർത്ഥ സാധികേ

ശരണ്യേ ത്ര്യംബേകേ ഗൗരി

നാരായണീ നമോസ്തുതേ

4.ദേവീ മാഹാത്മ്യം

യാ ദേവീ സര്‍വ്വ ഭൂതേഷു

ശക്തിരൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

യാ ദേവീ സര്‍വ്വ ഭൂതേഷു

ബുദ്ധി രൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

യാദേവീ സര്‍വ്വ ഭൂതേഷു

സൃഷ്ടി രൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

യാദേവീ സര്‍വ്വ ഭൂതേഷു

സ്ഥിതി രൂപേണ സംസ്ഥിതാന

മസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

യാദേവീ സര്‍വ്വ ഭൂതേഷു

ധൃതി രൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

യാദേവീ സര്‍വ്വ ഭൂതേഷു

സിദ്ധി രൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

യാദേവീ സര്‍വ്വ ഭൂതേഷു

ദയാ രൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

യാദേവീ സര്‍വ്വ ഭൂതേഷു

മേധാ രൂപേണ സംസ്ഥിതാ

നമസ്തസ്യൈ നമസ്തസ്യൈ

നമസ്തസ്യൈ നമോ നമ:

– രാജേഷ്പോറ്റി

+91 90377 48752

error: Content is protected !!
Exit mobile version