Friday, 15 Nov 2024

ഭദ്രകാളിയുടെ ചിത്രം വീട്ടിൽ വച്ചാൻ എന്തു പറ്റും?

ഭദ്രകാളിയുടെ ചിത്രം വീട്ടിൽ വച്ച് ആരാധിക്കാമോ?
ഈശ്വരവിശ്വാസികൾ  എപ്പോഴും കേൾക്കുന്ന ചോദ്യമാണിത്. വർഷങ്ങളായി വീട്ടിൽ വച്ചാരിധിച്ചിരുന്ന ചിത്രം ചിലരുടെ വാക്കുകൾ കേട്ട് എടുത്ത് മാറ്റിയ വരാകും അതിലധികവും. ആദ്യം നമ്മൾ മനസ്സിലാക്കേണ്ടത് ആരാണ് ഭദ്രകാളീ ദേവിയെന്നാണ്. കാലത്തെ ജയിച്ചവൾ കാളി. ശിവപുത്രിയായി മഹാദേവന്റെ തൃക്കണ്ണ് തുറന്ന് അവതരിച്ചവളാണെങ്കിലും സാക്ഷാൽ ശ്രീ പാർവ്വതി തന്നെയാണ് ഭദ്രകാളി.  പ്രപഞ്ചത്തിൽ സർവ്വ ചരാചരങ്ങളുടെയും മാതാവായി കുടികൊള്ളുന്നു കാളി ദേവി എപ്പോഴും തന്റെ മക്കളെ കാത്തരുളുന്ന അമ്മയാണ്. തന്റെ മക്കൾക്ക്എന്തെങ്കിലും അരുതാത്തത് സംഭവിച്ചാൽ ഒരു സ്ത്രീയും അത് സഹിക്കില്ല. അതുപോലെയാണ് കാളി മാതാവും. ക്രോധം പൂണ്ട  രൂപവും  അതിനൊപ്പം ദംഷ്ടയും അറുത്തെടുത്ത ദാരികശിരസും ത്രിശൂലം, പള്ളിവാൾ,ഡമരു,കങ്കാളം എന്നീ ആയുധങ്ങളും അസ്ഥിമാല ആഭരണവും ശിരസിലെ ജടയിൽ അലങ്കരിച്ചിരിക്കുന്ന നാഗഫണങ്ങളും എല്ലാം സാധാരണ  ഭക്തരിൽ ഭയം ഉള്ളവാകുന്നു. എന്നാൽ കാളീ മാതാ ദുഷ്ട നിഗ്രഹത്തിനായി കൈകൊണ്ട രൂപമാണിത്. കാലങ്ങളായി നമ്മുടെ പൂർവികരും വച്ച് ആരാധിച്ചിരുന്നത് ഈ രൂപം തന്നെയാണ്. അതുവഴി അവരുടെ കുലവും കുല ധർമ്മവും സന്തതി പരമ്പരയും നന്നായി വന്നു. കാളിമാത ഉള്ളയിടത്ത് ദുഷ്ട ശക്തികൾ കടക്കില്ല. ഗൃഹത്തിൽ ഉള്ളവരെല്ലാം  എപ്പോഴും ആ സംരക്ഷണ വലയത്തിൽ തന്നെയായിരിക്കും. അടിയുറച്ച ഭദ്രകാളി ഭക്തർക്ക് സാമ്പത്തികവും ഐശ്വര്യവും സർവ്വ മംഗളങ്ങളും ദേവി നേടിതരുന്നു. അതിനാൽ ഭദ്രകാളിയുടെ ചിത്രം വീട്ടിൽ വച്ച് ആരാധിക്കുന്നതിൽ ഒരു തെറ്റുമില്ല.

– ജ്യോത്സ്യൻ വേണു മഹാദേവ്
Mobile#: +91 9847475559

error: Content is protected !!
Exit mobile version