Thursday, 21 Nov 2024

മഞ്ഞൾ പറ വച്ചാൽ മംഗല്യഭാഗ്യം

മംഗളകർമ്മങ്ങൾക്ക് ഒഴിച്ചുകൂടാനാവാത്തതാണ് നിറപറയും നിലവിളക്കും. എന്നാൽ ഇതിനൊപ്പം നിറപറ ക്ഷേത്രങ്ങളിൽ വഴിപാടായി ധാരാളം പേർ നടത്താറുണ്ട്. ഉത്സവം പോലുള്ള വിശേഷാവസരങ്ങളിൽ നിറപറ നേർച്ചയായി  നൽകുന്നത്  ഒരു പതിവാണ്. ആറാട്ടിനും ഉത്സവത്തിന്റെ ഭാഗമായ പുറത്തെഴുന്നള്ളത്തിനും നിറപറ എവിടെ ചെന്നാലും കാണാം. ഭഗവത് പ്രീതിക്കുള്ള പ്രധാനപ്പെട്ട കർമ്മങ്ങളിൽ ഒന്നായ നിറപറ വഴിപാടിന് ഒരോ പറയ്ക്കും  ഒരോ ഫലമാണ്.  ക്ഷേത്രങ്ങളിലെ ചില പ്രത്യേക ചടങ്ങുകൾക്കാണ് നിറപറ വയ്ക്കാറുള്ളത്. നിറപറയ്ക്ക് നെല്ലാണ് ഉപയോഗിക്കുക. അവിലും മലരും അരിയും മറ്റും നിറപറ വഴിപാടായി ചിലർ കഴിച്ചുവരുന്നു. എല്ലാ ഹൈന്ദവ വിവാഹങ്ങൾക്കും നിറപറ പതിവാണ്.  കതിർമണ്ഡപത്തിൽ കത്തിച്ചു വച്ചു നിലവിളക്കിനു മുൻപിൽ നിറപറയും പറയുടെ മദ്ധ്യത്തിൽ തെങ്ങിൻ പൂക്കലയും വയ്ക്കുന്നു.തൂശനില അഥവാ നാക്കിലയിൽ വേണം പറവയ്ക്കാൻ. പറയുടെ പാലം കഴിക്കുപടിഞ്ഞാറായി വരത്തക്കവിധമേ എപ്പോഴും പറവയ്ക്കാവു. വാലുള്ള കുട്ടയിൽ നെല്ലും എടുത്ത്‌ വച്ച് അതിൽ നിന്നു ഭക്തിപൂർവ്വം ഇരുകൈകളും കൊണ്ട് വാരി മൂന്നു പ്രാവിശ്യം പറയിലിടുക. അതിനുശേഷം കുട്ടയെടുത്ത് അതിന്റെ വാതിൽകൂടി നെല്ല് പറയിൽ ഇടുക. പറ നിറഞ്ഞ് ഇലയിൽ വിതറി വീഴുന്നതുവരെ നെല്ല് ഇടണം. എന്നിട്ട് ഭക്തിപൂർവ്വം തൊഴുത് ആഗ്രഹമോ സങ്കടമോ എന്താണെന്ന് വച്ചാൽ പറഞ്ഞ് പ്രാർത്ഥിക്കുക.  ഭഗവത് സന്നിധിയിൽ  ഒരോ പറയ്ക്കും പറയുന്ന ഫലം: 

നെൽപറ വെച്ചാൽ കുടുംബഐശ്വര്യവും സൽകീർത്തിയും.

അവിൽ പറവച്ചാൽ  ദാരിദ്ര്യ ശമനം.

മലർ പറ വച്ചാൽ  രോഗശാന്തി.

മഞ്ഞൾ പറ വച്ചാൽ മംഗല്യഭാഗ്യം.

നാണയപ്പറവച്ചാൽ  ധനസമൃദ്ധി.

ശർക്കര പറവച്ചാൽ  ശത്രുദോഷം നീങ്ങിക്കിട്ടും.

നാളികേരള പറവച്ചാൽ കാര്യതടസം നീങ്ങും.

പുഷ്പം പറവച്ചാൽ  മാനസിക ദുരിതങ്ങൾ നീങ്ങും.

 പഴം പറ വച്ചാൽ  കാർഷികഅഭിവൃദ്ധിലഭ്യമാകും.

എള്ള് പറ വച്ചാൽ  രാഹുദോഷം നീങ്ങും, ശാശ്വത സുഖം ലഭിക്കും.

error: Content is protected !!
Exit mobile version