Friday, 22 Nov 2024

രംഭാ ത്രിതീയ, ആരണ്യ ഷഷ്ഠി, ഇടവമാസ ആയില്യം ഈ ആഴ്ച

2020 മെയ് 24 ന് ആരംഭിക്കുന്ന ഈ ആഴ്ച മൂന്ന് പ്രധാന ഹൈന്ദവ വിശേഷ ദിനങ്ങളുണ്ട്.
ഇതിൽ കേരളീയർക്ക് ഏറെ പ്രധാനം ഇടവത്തിലെ ആയില്യമാണ്. എല്ലാ മാസത്തെയും ആയില്യം
മുഖ്യമാണെങ്കിലും ഇടവം, തുലാം മാസങ്ങളിലെ
ആയില്യം നക്ഷത്ര ദിവസം നാഗാരാധനയ്ക്ക്
ശ്രേഷ്ഠമാണ്. പൂർണ്ണഫലപ്രാപ്തിയാണ്
ഈ ദിവസത്തെ നാഗോപാസനയുടെ പ്രത്യേകത.
മെയ് 24 വെള്ളിയാഴ്ച ആയില്യവ്രതമെടുത്ത് നാഗരാധന നടത്തിയാൽ എല്ലാ സർപ്പദോഷങ്ങളും ഒഴിയും. നഗ്നനേത്രങ്ങൾ കൊണ്ട് കാണാവുന്ന അത്ഭുത ഈശ്വരശക്തിയാണ് നാഗങ്ങൾ. അനുഗ്രഹത്തിനും നിഗ്രഹത്തിനും ഒരേ പോലെ കഴിവുള്ള നാഗങ്ങളെ പുരാതകാലം മുതൽ ആരാധിക്കുന്നു. ശരീരശുദ്ധിയും മന:ശുദ്ധിയും നാഗാരാധനയ്ക്ക് വളരെ പ്രധാനമാണ്. മുജ്ജന്മ പാപങ്ങൾ പോലും മാറുന്നതിന് നാഗാരാധന ഗുണകരമാണ്. ആയില്യ ദിവസം നാഗക്ഷേത്ര ദർശനം നടത്തണം. മഞ്ഞൾപ്പൊടി, നൂറും പാലും, ആയില്യപൂജ തുടങ്ങിയവയാണ് ഈ ദിവസം നാഗക്ഷേത്രങ്ങളിലും നാഗത്തറകളിലും സമർപ്പിക്കാവുന്ന പ്രധാന വഴിപാടുകൾ. തലേന്ന് മുതൽ ലഘു ഭക്ഷണവും ബ്രഹ്മചര്യവും പാലിച്ച് വേണം ആയില്യവ്രതം അനുഷ്ഠിക്കേണ്ടത്. മത്സ്യമാംസാദികളും മദ്യവും ഉപയോഗിക്കരുത്.

ആയില്യ ദിവസം നാഗപ്രീതികരമായ ഓം ഹ്രീം നാഗരാജായ നമ:, ഓം നമ: കാമരൂപിണേ നാഗരാജായ മഹാബലായ സ്വാഹ, ഓം നമ: ശിവായ തുടങ്ങിയ മന്ത്രങ്ങൾ 108 തവണ ജപിക്കണം. ജപം 21 ദിവസം തുടർന്നാൽ നാഗശാപങ്ങൾ ഒഴിഞ്ഞ് ഐശ്വര്യം ലഭിക്കും. ആയില്യം, പഞ്ചമി, കറുത്തവാവ്, പൗർണ്ണമി, ബുധൻ, വ്യാഴം, ഞായർ, തിങ്കൾ ദിവസങ്ങൾ നാഗ മന്ത്രജപത്തിന് ഉത്തമമാണ്.

ഈ ആഴ്ചയിലെ മറ്റൊരു വിശേഷം
രംഭാതൃതീയയാണ്. പാലാഴി കടഞ്ഞെടുത്ത അപ്സരസാണ് രംഭ. സമുദ്രമഥന വേളയിൽ
ഉയർന്നുവന്ന 14 അമൂല്യരത്‌നങ്ങളിൽ ഒന്ന്.
ജ്യേഷ്ഠമാസത്തിലെ വെളുത്തപക്ഷ ത്രിതീയയിൽ
രംഭയുടെ പേരിലുള്ള ഈ വ്രതം ലക്ഷ്മിപൂജയായി
വടക്കേ ഇന്ത്യയിൽ പരക്കെ ആചരിക്കുന്നു. സ്‌കന്ദപുരാണത്തിൻ ഇതിനെപ്പറ്റി പരാമർശമുണ്ട്. ഭഗവാൻ ശ്രീപരമേശ്വരനെ പതിയായി ലഭിക്കാൻ പാർവ്വതീദേവി രംഭാവ്രതം നോറ്റു എന്നാണ്
സക്ന്ദപുരാണത്തിലെ ഐതിഹ്യം. സതിസാവിത്രി വ്രതമായും രംഭാ ത്രിതീയ ആചരിക്കുന്നവരുണ്ട്. എന്തായാലും ദക്ഷിണേന്ത്യ ഒഴികെ എല്ലായിടത്തും
ഈ ദിനത്തിന് വലിയ പ്രാധാന്യമാണ്.

ആരണ്യഷഷ്ഠിയാണ് മറ്റൊരു പ്രധാന ആഴ്ച വിശേഷം. മെയ് 28 വ്യാഴാഴ്ചയാണ് ഷഷ്ഠിവ്രതം.
വനദേവതകൾക്കും ഷഷ്ഠി ദേവിക്കും സുബ്രഹ്മണ്യനും പ്രാധാന്യമുള്ള ആരണ്യഷഷ്ഠി വ്രതം നോറ്റാൽ സന്താനഭാഗ്യമാണ് ഫലം. ഫലമൂലാദികൾ മാത്രം കഴിച്ച് മുരുകമന്ത്രങ്ങൾ ജപിച്ച് വ്രതമെടുക്കണം.
ഋക് വേദത്തിലെ ആരണ്യസൂക്തം ജപിക്കണമെന്നും പ്രമാണമുണ്ട്.

error: Content is protected !!
Exit mobile version