Saturday, 23 Nov 2024

വീടായാലൊരു തുളസിത്തറവേണം

തുളസിച്ചെടി ലക്ഷ്മീനാരായണ സാന്നിദ്ധ്യമുള്ളതാണ്. ഒപ്പം അതിന് ഔഷധഗുണവുമുണ്ട്. മുറ്റത്ത് ഒരു തറ കെട്ടി തുളസി നട്ടുവളർത്തുന്നത് ഐശ്വര്യവും സമൃദ്ധിയും സന്തോഷവും മാത്രമല്ല കുടുംബാംഗങ്ങൾക്ക് ആരോഗ്യവും സമ്മാനിക്കും. എപ്പോഴും മഹാലക്ഷ്മിദേവിയുടെ സാന്നിദ്ധ്യം വീട്ടിലുണ്ടാകും.
തുളസിത്തറയിൽ സന്ധ്യക്ക് തിരി കൊളുത്തി അതിന്  വലം വച്ചു പ്രാർത്ഥിക്കുന്നത് സങ്കടമകറ്റും. തുളസിച്ചെടി നട്ടുനനച്ച് ആരാധിക്കുന്ന വീട്ടിൽ ദുഷ്ടശക്തികൾ അടുക്കില്ല എന്നും സർവ്വഐശ്വര്യപ്രദമാണ് അതെന്നും ദേവീഭാഗവതത്തിൽ പറയുന്നുണ്ട്. 
കഴിയുമെങ്കിൽ വീടിന്റെ  മധ്യത്തിൽ നിന്നും അല്പം വലത് മാറി വേണം തുളസിതറ കെട്ടാൻ. 3 അടി സമചതുരത്തിൽ വേണം തുളസിതറ ഉണ്ടാക്കേണ്ടത്. തറയുടെ ഉയരവും 3 അടി വേണം. തുളസിത്തറ വീടിന്റെ തറയുടെ ഉയരത്തിൽ കൂടാൻ പാടില്ല. ഒരു വാസ്തു ശാസ്ത്രജ്ഞന്റെ ഉപദേശപ്രകാരം തുളസി തറ കെട്ടുന്നതാണ് നല്ലത്.
വീടിന്റെ ദർശനം എങ്ങോട്ടായാലും കിഴക്കോട്ടുനോക്കി നിന്നുവേണം ദീപം തെളിക്കേണ്ടത്.
തുളസിത്തറയിൽ നട്ടിരിക്കുന്ന ചെടിയിൽ നിന്നും കഴിയുന്നതും ദളങ്ങൾ ഇറുക്കരുത്. രാത്രിയിലും അമാവാസി, പൗർണ്ണമി, സംക്രാന്തി, ചതുർദശി, അഷ്ടമി  ദിവസങ്ങളിലും ഒരു തുളസിയിൽ നിന്നും ദലങ്ങൾ ഇറുക്കരുത്.
തുളസി നട്ടുനനയ്ക്കുന്നതും, ആരാധിക്കുന്നതും നമ്മുടെ എല്ലാ പാപങ്ങളും  നശിപ്പിക്കുന്നു. തുളസീദളത്തോടുകൂടിയ തീർത്ഥം  സേവിക്കുന്നവർ പാപമുക്തി നേടുന്നു. ദിവ്യശക്തിയുള്ളതും ലക്ഷ്മീനാരായണ സാന്നിദ്ധ്യം വളർത്തുന്നതുമായ മാഹാത്മ്യമേറിയ ചെടിയാണ് തുളസി എന്ന് തുളസി ഉപനിഷിത്ത് പറയുന്നു.

തുളസീമന്ത്രംശ്രീതുളസ്യ സ്വാഹ
ശ്രീ വിഷ്ണു പ്രീയായൈ സ്വാഹbasil
അമൃതായൈ സ്വാഹ.

തുളസിഗായത്രിശ്രീ തുളസസ്യൈ വിദ് മഹേ
വിഷ്ണുപ്രീയായൈ ധീമഹി
തന്നോ അമൃതം പ്രചോദയാത്

പത്തു നാമങ്ങൾ
അതസി, തുളസി, രമ്യ, സരസ, ബഹുമജ്ഞരി, കൃഷ്ണപ്രിയ, സദ, വൃന്ദ, ദൈത്യാഗ്‌നി, ദേവദുന്ദുഭി

-സരസ്വതി ജെ.കുറുപ്പ്Mobile +91 90745 80476

error: Content is protected !!
Exit mobile version