Wednesday, 4 Dec 2024

ശാസ്താ അഷ്ടോത്തരം ആർക്കും ജപിക്കാം; അഭീഷ്ടസിദ്ധി ലഭിക്കും

മംഗള ഗൗരി
കലിയുഗത്തിന്റെ മുഖമുദ്രയാണ് ദുഃഖം. അത് സൃഷ്ടിക്കുന്ന വൈതരണികളിൽ നിന്നും ഭക്തരെ കാത്തു രക്ഷിച്ച്, മോചിപ്പിച്ച് ആത്മീയ വികാസത്തിന്റെ പാതയിലേക്കും അതീന്ദ്രീയമായ അനുഭൂതികളിലേക്കും നയിക്കുന്ന അനുഗ്രഹമാണ് ശ്രീ ധർമ്മശാസ്താവ്. സത്യസ്വരൂപനായ അയ്യപ്പ സ്വാമിയെ ഉപാസിച്ചാൻ ജീവിത വിജയം നേടാം.
ശിവചൈതന്യവും വിഷ്ണു ചൈതന്യവും ഒന്നിച്ചു കുടികൊള്ളുന്നതിനാൽ ധർമ്മശാസ്താവിനെ താരക ബ്രഹ്മം എന്നാണ് വിശേഷിപ്പിക്കുന്നത്. പ്രപഞ്ചത്തെ
പരിപാലിക്കുന്ന സ്വരൂപമാണ് ശ്രീ മഹാവിഷ്ണു. ശ്രീ പരമേശ്വരനാകട്ടെ ജീവാത്മാവിനെയും പ്രപഞ്ച സത്തയെയും ബ്രഹ്മത്തിൽ ലയിപ്പിക്കുന്ന ശക്തിയാണ്.
മഹാവിഷ്ണുവിന്റെയും ശ്രീപരമേശ്വരന്റെയും സമ്മോഹന സമ്മേളനത്തിന്റെ ദിവ്യ പ്രത്രീകമാണ്
ശബരിമലയിലെ ശ്രീ ധർമ്മശാസ്താ വിഗ്രഹം.
സാധാരണ മനുഷ്യന്റെ ആത്മീയ മാർഗ്ഗത്തെയും
കാണപ്പെടുന്നതിനും അല്ലാത്തതുമായ എല്ലാത്തിനും
ബ്രഹ്മത്വത്തെയും ഇത് പ്രതീകവൽക്കരിക്കുന്നു.
ബ്രഹ്മത്തിന്റെ പ്രതീകങ്ങളായ വിഷ്ണുവും ശിവനും
സമന്വയിക്കുന്ന ഭാവമായതിനാൽ ഒരേ സമയം തന്നെ
സംരക്ഷണ ഭാവത്തെയും വിമോചക ഭാവത്തെയും
പ്രതിനിധാനം ചെയ്യുന്നു. അതിനാലാണ് ധർമ്മ ശാസ്താവിനെ താരക ബ്രഹ്മം എന്ന് വാഴ്ത്തുന്നത്.
ശബരിമല തീർത്ഥാടനത്തിന് പോകുന്നവരും പോകാത്തവരുമായ സ്ത്രീകൾ ഉൾപ്പടെയുള്ള എല്ലാ അയ്യപ്പ ഭക്തരും ജപിക്കേണ്ട ഒന്നാണ് ധർമ്മശാസ്താ
അഷ്ടോത്തരം. ഇത് പതിവായി ജപിച്ചാൽ സകല ശനിദോഷങ്ങളും ശമിക്കുകയും എല്ലാ ഐശ്വര്യങ്ങളും ലഭിക്കുകയും ചെയ്യും. പ്രത്യേക കാര്യസാധ്യത്തിന്
ശുഭദിവസം നോക്കി ജപം ആരംഭിക്കണം. അന്ന്
പൂജാമുറിയിൽ വിളക്ക് കൊളുത്തി ഗണപതി ഭഗവാനെ സ്മരിച്ച് ജപം തുടങ്ങണം. 41 ദിവസം ജപിച്ചാൽ പെട്ടെന്ന് ഫലം ശനിയാഴ്ചയും ഉത്രം നക്ഷത്രവും ശാസ്താ മന്ത്രങ്ങൾ ജപിക്കാൻ ഉത്തമ ദിനങ്ങളാണ്. ഈ ദിവസങ്ങളിലും മണ്ഡല – മകരവിളക്ക് തീർത്ഥാടന കാലത്തും എന്നിവ
ശ്രീ ധർമ്മശാസ്താ അഷ്ടോത്തരം ജപിക്കുന്നത് വളരെ ഗുണകരമാണ്. സ്ത്രീ പുരുഷ ഭേദമന്യേ ഏതൊരാൾക്കും ജപിക്കാം. വ്രതവും മന്ത്രോപദേശവുമൊന്നും തന്നെ ആവശ്യമില്ല.വിളക്ക് കൊളുത്തി അതിനു മുമ്പിലിരുന്ന് ജപിക്കുക. തീർത്ഥാടനത്തിന് വ്രതമെടുക്കുന്നവർ
രാവിലെയും വൈകിട്ടും ജപിക്കണം. കുളിച്ച് ഭസ്മം ധരിച്ച് ജപിച്ചാൽ വിഷമവും ഗ്രഹപ്പിഴയും ശനിദോഷവും മാറും കുടുംബൈശ്വര്യം, അഭീഷ്ടസിദ്ധി, ഗ്രഹദോഷ മുക്തി, രോഗ ദുരിത മോചനം, ആഗ്രഹസാഫല്യം, സകല പാപശമനം എന്നിവയാണ് ഈ അഷ്ടോത്തര ജപഫലം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച ശാസ്താ അഷ്ടോത്തരം കേൾക്കാം:

Story Summary: Importance of Sri Dharma Shastha Ashtothram Recitation

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version