ശിവഭജനം നടത്തുക; പ്രാതലിന് മുൻപ്കൈക്കുമ്പിൾ നിറയെ തൈര് സേവിക്കുക
നിത്യജ്യോതിഷം
(നിത്യജ്യോതിഷം എന്നും ലഭിക്കാൻ neramonline.com
സന്ദർശിക്കുക. അല്ലെങ്കിൽ ഗൂഗിൾ പ്ലേസ്റ്റോറിൽ നിന്നും AstroG App ഡൗൺലോഡ് ചെയ്യുക.)
2023 ജൂലൈ 02, ഞായർ
കലിദിനം 1871662
കൊല്ലവർഷം 1198 മിഥുനം 17
(1198 മിഥുനം ൧൭)
തമിഴ് വർഷം ശോഭകൃത് ആനി 18
ശകവർഷം 1945 ആഷാഢം 11
ഉദയം 06:08 അസ്തമയം 06:48 മിനിറ്റ്
ദിനമാനം 12 മണിക്കൂർ 40 മിനിറ്റ്
രാത്രി മാനം 11 മണിക്കൂർ 20 മിനിറ്റ്
ഇത് അടിസ്ഥാനമാക്കിയുള്ള ഇന്നത്തെ കൃത്യമായ
രാഹുകാലം വൈകുന്നേരം 05:13 മുതൽ 06:48 വരെ (യാത്ര ആരംഭിക്കുന്നതിന് മാത്രം വർജ്ജ്യം)
ഗുളികകാലം വൈകുന്നേരം 03:38മുതൽ 05:13 വരെ (എല്ലാ ശുഭകാര്യങ്ങൾക്കും വർജ്ജ്യം)
യമഗണ്ഡകാലം ഉച്ചക്ക് 12:28 മുതൽ 02:03 വരെ (ശുഭകാര്യങ്ങൾക്കു വർജ്ജ്യം)
ഗ്രഹാവസ്ഥകൾ
ബുധൻ, ശനി സ്വക്ഷേത്രത്തിൽ ശനിക്ക്
വക്രം ബുധന് മൗഢ്യം
ഗ്രഹങ്ങളുടെ നക്ഷത്രചാരം
സൂര്യൻ തിരുവാതിരയിൽ (തിരുവാതിര ഞാറ്റുവേല ) ചൊവ്വ മകത്തിൽ ബുധൻ തിരുവാതിരയിൽ വ്യാഴം ഭരണിയിൽ ശുക്രൻ ആയില്യത്തിൽ ശനി ചതയത്തിൽ രാഹു അശ്വതിയിൽ കേതു ചിത്തിരയിൽ
ഉദയം മുതൽ അസ്തമയം വരെ രാശിപ്രമാണം
കാലത്ത് 07.17 വരെ മിഥുനം പകൽ 09.29 വരെ കർക്കടകം പകൽ 11.43 വരെ ചിങ്ങം വൈകിട്ട് 01.37 വരെ കന്നി വൈകിട്ട് 03.43 വരെ തുലാം വൈകിട്ട് 05.56 വരെ വൃശ്ചികം തുടർന്ന് ധനു
ഗോധൂളി മുഹൂർത്തം
പകലിന്റെ മുപ്പതാമത്തെ ഭാഗമായതും ശുഭ കാര്യങ്ങൾക്കു ചേർന്നതുമായ ഗോധൂളി മുഹൂർത്തം വൈകുന്നേരം 06.33 മുതൽ 06.57വരെ
ഈശ്വരപ്രീതിക കാര്യങ്ങൾക്ക്
ഈശ്വരപ്രീതികരമായ കാര്യങ്ങൾക്ക്
ഉപയോഗിക്കാവുന്ന സമയങ്ങൾ
ബ്രാഹ്മമുഹൂർത്തം 04:56 മുതൽ 05:43 വരെ
പ്രാതസന്ധ്യ പുലർച്ചെ 05:19 മുതൽ 06:31 വരെ
സായം സന്ധ്യ വൈകിട്ട് 06:35 മുതൽ 07:46 വരെ
ഇന്നത്തെ നക്ഷത്രം
പകൽ 01:18 വരെ തൃക്കേട്ട തുടർന്ന് മൂലം
തിഥി ദൈർഘ്യം
രാത്രി 08.22 ശുക്ലപക്ഷ ചതുർദ്ദശി
ശുഭ കാര്യങ്ങൾ ചെയ്യുന്നതിന് ചേർന്ന ദിനമല്ല
സത്സന്താനയോഗമുള്ള ദിനമല്ല
സാധിച്ചാൽ സിസേറിയൻ പ്രസവം ഒഴിവാക്കുക
മൃത്യു ദോഷം
പകൽ 01:18 വരെ പിണ്ഡനൂൽ ദോഷമുള്ളതിനാൽ അതുവരെ സംഭവിക്കുന്ന മരണങ്ങൾക്ക് ഉചിതമായ പരിഹാരം വേണ്ടിവരും.
ശ്രാദ്ധം
ഇന്നത്തെ ശ്രാദ്ധം ആചരിക്കേണ്ട
നക്ഷത്രം മൂലം തിഥി ശുക്ലപക്ഷ ചതുർദ്ദശി
പിറന്നാൾ
ഇന്നത്തെ പിറന്നാൾ ആചരിക്കേണ്ട നക്ഷത്രം
തൃക്കേട്ട
ഇന്ന് പിറന്നാൾ വന്നാൽ
ഇന്ന് പിറന്നാൾ വരുന്നത് തൊഴിൽ പരമായും സാമൂഹ്യപരമായും നല്ലതാണ്. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾ ഈ വർഷം
ലഭിക്കാം. വരുന്ന പിറന്നാൾ വരെ ആരോഗ്യ
കാര്യങ്ങളിൽ അധിക ശ്രദ്ധ പുലർത്തണം. ഗുണ വർദ്ധനവിനും ദോഷ ശാന്തിക്കുമായി ശിവങ്കൽ ദിവസാദ്യത്തിലെ ശംഖാഭിഷേകം, പുറകുവിളക്കിലെണ്ണ നൽകൽ ഇവ ചെയ്യുക. വരുന്ന ഒരു വർഷം
ജന്മനക്ഷത്ര ദിവസങ്ങളിൽ ശിവങ്കൽ ദർശനം നടത്തുകയും പുഷ്പാഞ്ജലി കഴിപ്പിക്കുകയും ചെയ്യുന്നത് ഉത്തമമാണ്.
പ്രതികൂല നക്ഷത്രങ്ങൾ
അശ്വതി, ഭരണി, വിശാഖം, ചിത്തിര, ഉത്രം
അനുകൂലമായ നക്ഷത്രങ്ങൾ:
അനിഴം, ചോതി, അത്തം, പൂരം, പൂരുരുട്ടാതി, ഉത്രട്ടാതി
ദിവസഗുണ വർദ്ധനയ്ക്ക്
ദിവസഗുണ വർദ്ധനയ്ക്ക് ശിവഭജനം നടത്തുക.
ഉൾഭീതി അകലുന്നതിനും മനസ്സിൽ ശാന്തി നിറയുന്നതിനും ശിവനെ നീലകണ്ഠനായും മൃത്യുംജയനായും ഭജിക്കുന്നത് ഉത്തമമാണ് . അതിനു ചേർന്ന ഒരു സ്തുതി ചേർക്കുന്നു:
മൃത്യുംജയായ രുദ്രായ
നീലകണ്ഠായ ശംഭവേ
അമൃതേശായ ശർവ്വായ
മഹാദേവായ തേ നമ:
ദിവസത്തിന് ചേർന്ന ലാൽ കിതാബ് പരിഹാരം : പ്രഭാത ഭക്ഷണത്തിനു മുൻപ് ഒരു കൈക്കുമ്പിൾ നിറയെ തൈര് സേവിക്കുക.
ദിവസത്തിന് ചേർന്ന നിറം:
ചുവപ്പ്, കാഷായ നിറം, ഓറഞ്ച് .
പ്രതികൂല നിറം: കറുപ്പ്, നീല
രവി പീഡകൾ മാറാൻ
ഇന്ന് ഞായറാഴ്ച. ജനനസമയത്ത് സൂര്യന് നീചം,
മൗഢ്യം, ദുർബ്ബല ക്ഷേത്ര സ്ഥിതി എന്നിവയുള്ളവർ, സൂര്യന്റെ ദശാപഹാര ഛിദ്രങ്ങളിൽ കഴിയുന്നവർ,
പിതൃ ദോഷമുള്ളവർ, അഹിതമായ ഭക്ഷണ രീതി അവലംബിച്ചവർ, മൃഗഹത്യാ പാപമുള്ളവർ, മദ്യപാനത്താൽ വിഷമിക്കുന്നവർ മേടം, തുലാം ഇവ ജനന ലഗ്നമോ ജന്മ രാശിയോ ആയിട്ടുള്ളവർ ഇവർക്ക് ജപിക്കുവാൻ സൂര്യന്റെ സ്തോത്രം ചേർക്കുന്നു. ഉദിച്ച് ഒരു മണിക്കൂറിനുള്ളിൽ (സൂര്യ ഹോരയിൽ) ഭക്തിയോടെ ജപിക്കുക:
ഗ്രഹാണാമാദിരാദിത്യോ
ലോകരക്ഷണ കാരക:
വിഷമസ്ഥാന സംഭൂതാം
പീഢാം ഹരതു മേ രവി:
(ഗണിത സ്ഥലം: ചങ്ങനാശ്ശേരി)
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Nithya Jothisham: Accurate Malayalam Panchangam With Events and Fasts by Sajeev Sastharam
Copyright 2023 Neramonline.com. All rights reserved