ശ്രീകൃഷ്ണ ഭഗവാന് ഏറ്റവും
പ്രിയപ്പെട്ട 28 നാമങ്ങള്‍
ഒരിക്കല്‍ അര്‍ജ്ജുനന്‍ ശ്രീകൃഷ്ണ ഭഗവാനോട് ചോദിച്ചു: ‘അല്ലയോ കൃഷ്ണ! എണ്ണമറ്റ അങ്ങയുടെ തിരുനാമങ്ങള്‍ ഉള്ളതില്‍ ഏതു നാമമാണ് അങ്ങേയ്ക്ക് ഏറ്റവും പ്രിയങ്കരമായിട്ടുള്ളത്?”
സ്വതസിദ്ധമായ പുഞ്ചിരിയോടെ ഭഗവാന്‍ പറഞ്ഞു:
”ഹേ! അര്‍ജ്ജുനാ പരമപ്രേമത്തോടെ ഭക്തര്‍ എന്നെ എന്തു വിളിച്ചാലും എനിക്കു പ്രിയം തന്നെ. എന്നാല്‍ ഏതെന്ന് കൃത്യമായി ചോദിച്ചതുകൊണ്ട് ഞാന്‍ പറയാം, എന്റെ 28നാമങ്ങള്‍ ഏറ്റവും ശ്രേഷ്ഠവും എനിക്കു പ്രിയപ്പെട്ടതുമാണ് ‘.
ഈ നാമങ്ങള്‍ മൂന്ന് സന്ധ്യകളിലും അമാവാസി, ഏകാദശി ദിവസങ്ങളിലും ഭക്തിയോടെ ജപിക്കുന്നവര്‍ക്ക് എന്നില്‍ നിഷ്‌കാമമായ പ്രേമം ഉണ്ടാകും. എന്നില്‍ ഐക്യമുണ്ടാകും. കലികാലത്ത് ഈ നാമങ്ങള്‍ക്ക് വളരെ പ്രാധാന്യമുണ്ട്. കാരണം കലികാലത്ത് നാമജപം കൊണ്ട് വളരെ പെട്ടെന്ന് മുക്തി സംഭവിക്കുന്നു.
മത്സ്യം കൂര്‍മ്മം വരാഹം ച
വാമനം ച ജനാര്‍ദ്ദനം
ഗോവിന്ദം പുണ്ഡരീകാക്ഷം
മാധവം മധുസൂദനം
പത്മനാഭം സഹസ്രാക്ഷം
വനമാലി ഹലായുധം
ഗോവര്‍ദ്ധനം ഹൃഷികേശം
വൈകുണ്ഡം പുരുഷോത്തമം
വിശ്വരൂപം വാസുദേവം
രാമം നാരായണം ഹരി
ദാമോദരം ശ്രീധരം ച
വേദാംഗം ഗരുഡ ധ്വജം
അനന്തം കൃഷ്ണഗോപലം
ജപതോ നാസ്തി പാതകം
Story Summary: 28 Name’s of Lord Krishna for Daily Japa