സമ്പൽ സമൃദ്ധിക്കും ഇഷ്ടസിദ്ധിക്കും നിത്യവും ഭാഗ്യസൂക്തം ജപിച്ചോളൂ
പുതുമന മഹേശ്വരന്‍ നമ്പൂതിരി
തടസങ്ങള്‍ അകറ്റി ഭാഗ്യാനുഭവസിദ്ധിയും ഐശ്വര്യവും ധനസമൃദ്ധിയും ദേവപ്രീതിയും ആർജ്ജിക്കുന്നതിന് ജപിക്കേണ്ട മന്ത്രമാണ് ഭാഗ്യസൂക്തം. ക്ഷേത്രങ്ങളിൽ നിത്യേന അർച്ചനയ്ക്കും ഭക്തർ വിശേഷാൽ ജപത്തിനും ഭാഗ്യസൂക്തം ഉപയോഗിക്കുന്നു. ശിവനെയും വിഷ്ണുവിനെയും ദുർഗ്ഗാ ദേവിയെയുമെല്ലാം സേവിക്കുന്നതിന് സൂക്തങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ ഭാഗ്യസൂക്ത ജപം ഉചിതമാണ്. അഭീഷ്ടസിദ്ധിക്കും രോഗശാന്തിക്കും പൊതുവായ ദോഷശാന്തിക്കും ഐശ്വര്യപ്രാപ്തിക്കും ഭാഗ്യാനുഭവങ്ങൾക്കും ഉത്തമ സന്താനങ്ങളെ ലഭിക്കുന്നതിനും സാമ്പത്തിക ഭദ്രതയ്ക്കും ഇതിലെല്ലാം ഉപരി നല്ല വ്യക്തിയായി മാറുന്നതിനും ഭാഗ്യസൂക്തം ജപിക്കുന്നത് നല്ലതാണ്. ക്ഷേത്രത്തിൽ പേരും നാളും പറഞ്ഞ് ഭാഗ്യസൂക്തം പുഷ്പാഞ്ജലി നടത്തുന്നത് ഏത് പ്രശ്നത്തിനും പരിഹാരവും അഭീഷ്ടസിദ്ധിക്ക് ഉത്തമവുമാണ്.
അർത്ഥം അറിഞ്ഞ് സ്വയം ജപിക്കാം. ഗുരു ഉപദേശം ഉണ്ടായാല്‍ നന്ന്. അക്ഷരത്തെറ്റുകള്‍ അതിജീവിക്കുന്നതിനും ഗുരു കടാക്ഷത്തിനും ഗുരു ഉപദേശം നല്ലതാണ്. ദിവസവും രാവിലെ കുളിച്ച് ശുദ്ധിയുള്ള വസ്ത്രം ധരിച്ച് വിളക്കു കൊളുത്തി പലകയിലിരുന്ന് ഇഷ്ട ദേവതയെ ധ്യാനിച്ച് ജപിക്കണം. കിഴക്ക് ദര്‍ശനമായി വേണം ഇരിക്കേണ്ടത്. ഋഗ്വേദത്തിലെ ഏഴു ഋക്കുകൾ അഥവാ മന്ത്രങ്ങളാണ് ഭാഗ്യസൂക്തം. ആദ്യ മന്ത്രത്തിൽ അഗ്നിയെയും ദേവരാജനായ ഇന്ദ്രനെയും രാപകലുകളുടെ അധിപനായ മിത്ര വരുണന്മാരെയും ദേവവൈദ്യന്മാരായ അശ്വനിദേവകളെയും പൂഷാവിനെയും ബ്രാഹ്മണസ്പതിയെയും നമിക്കുന്നു. മറ്റുള്ള ആറു മന്ത്രങ്ങളിൽ കശ്യപ മഹർഷിയുടെയും അദിതിയുടെയും പുത്രനും സദ്ഗുണങ്ങളുടെ ദേവനുമായ ഭഗനെ പ്രകീർത്തിക്കുന്നു. ഈ സൂക്തജപത്തിനൊപ്പം മറ്റ് ഇഷ്ടമുള്ള മന്ത്രങ്ങളും ജപിക്കാം. തടസ്സമില്ല. ഈ സൂക്തത്തിന്റെ ദേവത ഏതെങ്കിലും ഒരു മൂർത്തിയല്ല. ഒരു സമൂഹം ദേവതകളെയാണ് സ്തുതിക്കുന്നത്.
ഭാഗ്യസൂക്തം
ഓം പ്രാതരഗ്നിം പ്രാതരിന്ദ്രം ഹവാമഹേ
പ്രാതര്‍മ്മിത്രാ വരുണാ പ്രാതരശ്വിനാ.
പ്രാതര്‍ഭഗം പൂഷണം ബ്രഹ്മണസ്പതിം
പ്രാതസ്സോമമുത രുദ്രം ഹുവേമ.
( പ്രഭാതത്തിൽ അഗ്നി, ഇന്ദ്രൻ, മിത്രവരുണന്മാർ, അശ്വനിദേവന്മാർ, പുഷൻ, ബ്രാഹ്മണസ്പതി,
സോമൻ, രുദ്രൻ എന്നീ ദേവന്മാരെ സ്തുതിക്കുന്നു)
പ്രാതര്‍ജ്ജിതം ഭഗമുഗ്രം ഹുവേമ വയം പുത്രമദിതേര്യോ വിധര്‍ത്താ. ആദ്ധ്രശ്ചിദ്യം മന്യമാനസ്തുരശ്ചിദ്രാജാ
ചിദ്യം ഭക്ഷീത്യാഹ.
( ധനികനും പാവപ്പെട്ടവനും രാജാവും പോലും പ്രാർത്ഥിക്കുന്ന അദിതിയുടെ പുത്രനായ ഭഗനെ നമിക്കുന്നു. ഞങ്ങൾക്ക് എല്ലാവിധ ഐശ്വര്യങ്ങളും നൽകിയാലും)
ഭഗ പ്രണേതര്‍ഭഗ സത്യരാധോ ഭഗേ മാംധിയ
മുദവാദദന്നഃ ഭഗ
പ്രണോ ജനയ ഗോഭിരശ്വൈര്‍ ഭഗ പ്രനൃഭിന്നൃവന്ത: സ്യാമ.
(എല്ലാ ഐശ്വര്യങ്ങളുടെയും മൂർത്തിയായ ദേവാ, ഞങ്ങൾക്കു സത്യധർമ്മത്തിലൂടെ മാത്രം ജീവിക്കാൻ തെളിഞ്ഞ ബുദ്ധി നൽകി അനുഗ്രഹിക്കൂ, അങ്ങയുടെ അനുഗ്രഹത്താൽ ഉത്തമ മനുഷ്യനായിത്തീരണമേ )
ഉതേദാനീം ഭഗവന്ത: സ്യാമോത പ്രപിത്വ ഉത മദ്ധ്യേ അഹ്നാം. ഉതോദിതാ മഘവന്ഥ് സൂര്യസ്യ വയം
ദേവാനാം സുമതൌ സ്യാമ.
( ഈശ്വരാനുഗ്രഹത്താൽ സകല ഐശ്വര്യവും ഉയർച്ചയും ഉണ്ടാകണമേ. ദിനം മുഴുവൻ ഉത്തമ പ്രവൃത്തിയിൽ ഏർപ്പെടാനും നല്ലവരുമായി ഇടപഴകാനും കഴിയേണമേ )
ഭഗ ഏവ ഭഗവാ അസ്തു ദേവാ സ്‌തേന വയം
ഭഗവന്ത: സ്യാമ.
തം ത്വാ ഭഗ സര്‍വ്വ ഇജ്ജോഹവീതി സനോ ഭഗ പുര ഏതാ ഭവേഹ.
(ഭഗവാനേ കുടുംബത്തിൽ ഐശ്വര്യം നിലനിർത്തണമേ. എപ്പോഴും ഞങ്ങളെ അനുഗ്രഹിച്ചാലും )
സമധ്വരായോഷ സോനമന്ത ദധിക്രാ വേവ
ശുചയേ പദായ. അര്‍വ്വാചീനം വ സുവിദം ഭഗം
നോ രഥമി വാശ്വാ വാജിന ആവഹന്തു.
( പവിത്രമായ ദധിക്രാ വനത്തിൽ കുതിരകൾ എത്ര ശക്തിയോടെയാണോ രഥം വലിക്കുന്നത് അതേ ശക്തിയോടെ അങ്ങനെ നമിക്കുന്നു. )
അശ്വാവതീര്‍ഗ്ഗോമതീര്‍ന്ന ഉഷാസോ വീരവതീ:
സ ദമുച്ഛന്തു ഭദ്രാഃ ഘൃതന്ദുഹാനാ വിശ്വത: പ്രപീതാ യൂയം
പാത സ്വസ്തിഭി: സദാ ന:
( എന്നും പ്രഭാതത്തിൽ എല്ലാവർക്കും ഐശ്വര്യവും സമ്പത്തും ജീവിത വിജയവും ലഭിക്കുവാൻ അനുഗ്രഹിച്ചാലും )
സംശയ നിവാരണത്തിനും മന്ത്രോപദേശത്തിനും ബന്ധപ്പെടുക:
തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 94-470-20655