സ്വകർമ്മ താപങ്ങൾ അകറ്റാൻ നാലാം നാൾ ദേവീ കൂഷ്മാണ്ഡാ സ്തുതി
വി സജീവ് ശാസ്‌താരം
നവരാത്രിയുടെ നാലാമത്തെ ദിവസത്തിൽ ആരാധിക്കേണ്ട ദേവീ സ്വരൂപം കൂഷ്മാണ്ഡയാണ് . സ്വകർമ്മ ഫലത്താൽ അനുഭവിച്ചു കൊണ്ടിരിക്കുന്ന താപങ്ങളെ അകറ്റുവാൻ ദേവീ കൂശ്മാണ്ഡയെ ഭജിക്കുക. പ്രപഞ്ച ചൈതന്യ സ്വരൂപിണിയായ ദേവി എന്നാണ് കൂഷ്മാണ്ഡ കൊണ്ട് അര്‍ത്ഥമാക്കുന്നത്. എട്ടു കൈകളില്‍ വില്ല്, അസ്ത്രം, താമര, സുരാപാത്രം, കമണ്ഡലു, അക്ഷമാല, ഗദ, ചക്രം എന്നിവ ധരിച്ച ഭാവത്തിലാണ് ദേവിയെ ധ്യാനിക്കേണ്ടത്. പ്രയാസങ്ങൾ തരണം ചെയ്യുന്നതിനും ദുരിതങ്ങള്‍ അകലുന്നതിനും ഈ ഭാവത്തില്‍ ദേവിയെ ആരാധിക്കുന്നത് നല്ലതാണ്.
ധ്യാനം
വന്ദേ വാഞ്ചിതതകാമാർത്ഥം
ചന്ദ്രാർദ്ധകൃതശേഖരാം
സിംഹാരൂഢാമഷ്ടഭുജാം
കുഷ്മാണ്ഡാം ച യശസ്വിനീം
ഭാസ്വരാം ഭാനുനിഭാമനാഹതസ്ഥിതാം
ചതുർഥ ദുർഗ്ഗാം ത്രിനേത്രാം
കമണ്ഡലു ചാപബാണ പദ്മ
സുധാകലശ ചക്ര ഗദാ ജപ വടീധരാം
പടാംബരപരിധാനാം കമനീയാം
മൃദുഹാസ്യാ നാനാലങ്കാരഭൂഷിതാം
മഞ്ജീരഹാരകേയൂരകിങ്കിണീ
രത്നകുണ്ഡലമണ്ഡിതാം
പ്രഫുല്ലവദനാം ചാരുചിബുകാം
കാന്തകപോലാം തുംഗകുചാ൦
കോലാംഗീ സ്മേരമുഖീം
ക്ഷീണകടിം നിംനനാഭിം നിതംബനീം
സ്ത്രോത്രം
ദുർഗ്ഗതി നാശിനീ ത്വം ഹി ദാരിദ്ര്യാദിവിനാശിനീ
ജയദാ ധനദാ കൂഷ്മാണ്ഡേ പ്രണമാമ്യഹം
ജഗന്മാതാ ജഗത്കർത്രീ ജഗദാധാരരൂപിണീ
ചരാചരേശ്വരീ കൂഷ്മാണ്ഡേ പ്രണമാമ്യഹം
ത്രൈലോക്യസുന്ദരീ ത്വം ഹി ദുഃഖശോകനിവാരിണീ
പരമാനന്ദമയീ കൂഷ്മാണ്ഡേ പ്രണമാമ്യഹം
വി സജീവ് ശാസ്‌താരം, + 91 9656377700
ശാസ്‌താരം അസ്‌ട്രോളജി, പെരുന്ന, ചങ്ങനാശ്ശേരി
sastharamastro@gmail.com
www.sastharamastro.in
Story Summary: Navaratri Forth Day Worshipp:
Goddess Kushmanda the forth form of Goddess Parvati (Durga) Dhayanam and Stotram