Friday, 22 Nov 2024

ഭദ്രകാളി ദേവിക്ക് കടുംപായസം വഴിപാട് നടത്തിയാൽ കാര്യവിജയം

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
ഭദ്രകാളി പ്രീതി നേടാൻ ധാരാളം വഴിപാടുകളുണ്ട്. കടുംപായസം വഴിപാട് അതിൽ പ്രധാനപ്പെട്ട ഒന്നാണ്. ഫലം കാര്യവിജയമാണ്. ചുവന്നപട്ട് സമർപ്പണം തടസ്സ നിവാരണത്തിന് ഉത്തമം. കരിക്ക് അഭിഷേകം
ചെയ്താൽ രോഗശാന്തി ലഭിക്കും. മഞ്ഞൾ അഭിഷേകം കുടുംബഭദ്രതയ്ക്ക് നല്ലതാണ്. ദേവിക്ക് ചാന്താട്ടം നടത്തിയാൽ ശത്രുദോഷശാന്തി ഫലം. കുങ്കുമാഭിഷേകം ദാമ്പത്യഭദ്രത, പ്രേമസാഫല്യം എന്നിവയ്ക്ക് നല്ലതാണ്. കുങ്കുമാർച്ചന കാര്യസിദ്ധിക്കായി നടത്താം. പട്ടുംതാലിയും വിവാഹതടസ മുക്തി, ദാമ്പത്യഭദ്രത.
ചെമ്പരത്തിമാല ദൃഷ്ടിദോഷനിവാരണത്തിന് ഉത്തമം. എണ്ണ അഭിഷേകം രോഗശാന്തിക്ക് രക്തപുഷ്പാഞ്ജലി ആഭിചാരദോഷശാന്തിക്ക് . ഗുരുതിപുഷ്പാഞ്ജലി ശത്രുദോഷനിവാരണം നൽകും. പൂമൂടൽ ദുരിതശാന്തിക്കും, അലച്ചിൽ മാറാനും നല്ലത്. പുഷ്പാഭിഷേകം ഐശ്വര്യമേകും. സഹസ്രനാമാർച്ചന: കാര്യവിജയം, കർമ്മലാഭം ഭാഗ്യസൂക്താർച്ചന ഭാഗ്യം തെളിയാൻ നല്ലതാണ്. അഷ്‌ടോത്തരം തടസ്സ നിവാരണം സർവാഭീഷ്ട സിദ്ധി പുഷ്പാഞ്ജലി ഐശ്വര്യാഭിവൃദ്ധിയും പനിനീരാഭിഷേകം കർമ്മവിജയവും.നൽകും. കളഭം ചാർത്ത് സാമ്പത്തിക അഭിവൃദ്ധിക്കും ഭാഗ്യം തെളിയുന്നതിനും ദുരിതങ്ങൾ മാറുന്നതിനും ഫലപ്രദമാണ്. കാളീസൂക്ത പുഷ്പാഞ്ജലി ശത്രുദോഷം മാറാനുള്ളതാണ്.

ഭദ്രകാളി ധ്യാനം
കാളീം മേഘസമപ്രഭാം ത്രിനയനാം
വേതാളകണ്ഠസ്ഥിതാം
ഖഡ്‌ഗം ഖേടകപാല ദാരിക ശിര: കൃത്വാ
കരാഗ്രേഷു ച
ഭൂത പ്രേത പിശാചമാതൃ സഹിതാം
മുണ്ഡസ്ര ജാലംകൃതാം
വന്ദേ ദുഷ്ട മസൂരികാദിവിപദാം
സംഹാരിണീം ഈശ്വരീം

മൂലമന്ത്രം
ഓം ഐ ക്ലീം സൗ: ഹ്രീം ഭദ്രകാള്യൈ നമഃ

ഭദ്രകാളി ഗായത്രി
ഓം രുദ്രസുതായൈ വിദ്മഹേ
ശൂല ഹസ്തായൈ ധീമഹി
തന്ന: കാളീ പ്രചോദയാത്

ഭദ്രകാളി പ്രാർത്ഥന
കാളി കാളി മഹാകാളി ഭദ്രകാളി നമോസ്തുതേ
കുലം ച കുല ധർമ്മം ച മാം ച പാലയ പാലയ

ഭദ്രകാളി അഷ്ടോത്തരം


തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി
+91 94470 20655

Story Summary: Different types of offerings to Goddess Bhadrakali and Benefits

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version