Monday, 2 Jun 2025

ഷഷ്ഠി, ആയില്യം, നിർജല ഏകാദശി; ഈ ആഴ്ചത്തെ നക്ഷത്രഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

(2025 ജൂൺ 1 – 7)
ജ്യോതിഷരത്നം വേണു മഹാദേവ്
2025 ജൂൺ 1 ന് കർക്കടകക്കൂറിൽ ആയില്യം നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഇടവമാസത്തിലെ ഷഷ്ഠിയും ആയില്യവും വൃഷഭ വ്രതവും നിർജല ഏകാദശിയും ബക്രീദുമാണ്. വാരം തുടങ്ങുന്ന ഞായറാഴ്ച തന്നെയാണ് ഷഷ്ഠിയും
ആയില്യവും. എല്ലാ മാസത്തെയും ആയില്യം നക്ഷത്രം പ്രധാനമാണെങ്കിലും ഇടവം, തുലാം മാസങ്ങളിലെ ആയില്യം നക്ഷത്ര ദിവസം നാഗാരാധനയ്ക്ക് പൂർണ്ണമായ ഫലപ്രാപ്തി ലഭിക്കുന്ന ദിനങ്ങളാണ്. മാതൃസൗഖ്യം,
സന്തതികളുടെ ശ്രേയസ്‌, രോഗനാശം, ദാമ്പത്യസൗഖ്യം, ശത്രുനാശം എന്നിവയ്ക്ക് ഏറെ ഉത്തമമാണ് ഇടവ മാസത്തിലെ ഷഷ്ഠി വ്രതാചരണം. ജൂൺ 3 ചൊവ്വാഴ്ച
ശിവ പ്രധാനമായ വൃഷഭ വ്രതമാണ്. 8 മഹാവ്രതങ്ങളിൽ ഒന്നായാണ് ഇതിനെ പറയുന്നത്. ജൂൺ 5 ന് ശബരിമല
പ്രതിഷ്ഠാദിനമാണ്. ജൂൺ 6 വെള്ളിയാഴ്ചയാണ് നിർജല ഏകാദശി. തലേന്ന് ദശമിയിൽ ഒരിക്കലെടുത്ത് പിറ്റേന്ന് ജലപാനം പോലും ഉപേക്ഷിച്ച് ഏകാദശി നോറ്റാൽ ഒരു വർഷത്തെ മുഴുവൻ ഏകാദശിയും ( 24 ) അനുഷ്ഠിച്ച ഫലം ലഭിക്കും. അന്ന് രാത്രി 10:11 മുതൽ പിറ്റേന്ന് പകൽ 11:26 വരെയാണ് ഹരിവാസരം. ഐശ്വര്യവും ദീർഘായുസ്സുമാണ് നിർജല ഏകാദശിയുടെ ഫലം. ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവർ ജലപാനം മുടക്കി വ്രതം എടുക്കരുത്. ജൂൺ 7 നാണ് ആത്മാർപ്പണത്തിന്റെ ആഘോഷമായി മുസ്ലിങ്ങൾ കൊണ്ടാടുന്ന ബക്രീദ്. ഈദ് നമസ്കാരമാണ് ബലി പെരുന്നാൾ ആഘോഷത്തിലെ പ്രധാന ചടങ്ങ്. ജൂൺ 7 ന് ചോതി നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:


മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
പൊതുരംഗത്ത് കൂടുതൽ സജീവമാകും. കലാ
സാഹിത്യ മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് സമയം നല്ലതാണ്. സന്താനങ്ങളുടെ കാര്യങ്ങൾക്ക് സമയവും ധാരാളം പണവും ചെലവഴിക്കും. ചിരകാല ആഗ്രഹങ്ങൾ സഫലമാകും. ഗൃഹനിർമ്മാണം പൂർത്തിയാക്കാൻ കഴിയും. തൊഴിൽ രംഗത്ത് അവസരങ്ങൾ വർദ്ധിക്കും. തടസ്സങ്ങൾ കുറയും. ഏറ്റെടുത്ത ചുമതലകൾ വിജയകരമായി പൂർത്തിയാക്കും. ജീവിതത്തിൽ നല്ല ചില മാറ്റങ്ങൾ ഉണ്ടാകും. ദിവസവും ഓം ഹം ഹനുമതേ നമഃ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ഭൂമി ക്രയവിക്രയങ്ങൾ ലാഭകരമായി നടത്താനാകും. ജോലിയിൽ കഠിനാദ്ധ്വാനവും ബുദ്ധിപരമായ നീക്കങ്ങളും വിജയത്തിലേക്ക് നയിക്കും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. പണം ബുദ്ധിപരമായി നിക്ഷേപിക്കും. ജീവിതത്തിൽ ഉയർച്ചയുണ്ടാകും. സന്ദർഭോചിതമായി തീരുമാനങ്ങളെടുത്ത് പുരോഗതി നേടും. മനസ്സിനിങ്ങിയ കാര്യങ്ങൾ ചെയ്യാൻ കഴിയും. മേലുദ്യോഗസ്ഥരിൽ നിന്നും സഹായങ്ങൾ ഉണ്ടാകും. പ്രിയപ്പെട്ടവരുമൊത്ത് ഒരു വിരുന്നിൽ പങ്കെടുക്കും. സ്ഥാനമാനങ്ങൾ തേടിവരും. ദിവസവും 108 തവണ വീതം ഓം നമഃ ശിവായ ജപിക്കുക.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
കഴിവുകൾക്ക് അർഹമായ അംഗീകാരം ലഭിക്കും. പുതിയ കർമപദ്ധതികൾ ആവിഷ്കരിക്കും. മക്കൾക്ക് അഭിമാനകരമായ നേട്ടങ്ങളുമുണ്ടാകും. തൊഴിൽ രംഗത്ത് ഒരു വഴിത്തിരിവ് പ്രതീക്ഷിക്കാം. ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ആരോഗ്യം മെച്ചപ്പെടും. സാമ്പത്തിക ബുദ്ധിമുട്ടുകൾ നീങ്ങും. ഗൃഹത്തിൽ സുഖ സൗകര്യങ്ങൾ വർദ്ധിപ്പിക്കും.
ദീർഘകാലമായി ആഗ്രഹിക്കുന്ന ചില കാര്യങ്ങൾ അനായാസം നേടിയെടുക്കും. വായ്പകൾ അടച്ചു തീർക്കാൻ കഴിയും. നാരായണീയം ദിവസവും ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ഭാഗ്യവും ഈശ്വരാധീനവും ഗുണം ചെയ്യും. പരീക്ഷയിൽ മികച്ച വിജയം ലഭിക്കും. സ്വജനങ്ങൾക്കുവേണ്ടി ചില കാര്യങ്ങൾ ചെയ്യാൻ കഴിയും. അപ്രതീക്ഷിതമായി മികച്ച അംഗീകാരങ്ങൾ ലഭിക്കും. ജീവിതത്തിനൊരു അടുക്കും ചിട്ടയും ഉണ്ടാക്കും. പുതിയ സംരംഭങ്ങൾ അല്ലെങ്കിൽ കർമ്മ പദ്ധതികൾ ആരംഭിക്കും. കച്ചവടത്തിൽ വൻ ലാഭമുണ്ടാകും. കിട്ടാനുള്ള പണം തിരിച്ചു കിട്ടും. പുതിയ ചില ബന്ധങ്ങൾ സുദൃഢമാകും. പ്രിയപ്പെട്ടവരെ നന്നായി സഹായിക്കും. കർമ്മരംഗത്ത് ചിരകാല ആഗ്രഹങ്ങൾ നടക്കും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 ഉരു വീതം ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
ഗൃഹത്തിൽ മംഗളകർമങ്ങൾ നടക്കും. ജീവിതത്തിൽ ചില നല്ല കാര്യങ്ങൾ നടക്കും. കൈവിട്ടുപോയി എന്ന് കരുതിയ വസ്തുക്കൾ തിരിച്ചു കിട്ടും. സാമ്പത്തികമായി പുരോഗതി ഉണ്ടാകും. മാതാപിതാക്കളുടെ ആരോഗ്യ
പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയും. ജോലിയിൽ
ഉയർച്ച ഉണ്ടാകും. മക്കളുമായി ബന്ധപ്പെട്ട ഉത്കണ്ഠകൾ നീങ്ങും. ദാമ്പത്യജീവിതത്തിലെ ആശങ്കകൾ മാറും. നിത്യവും ഓം നമോ നാരായണായ 108 ഉരു ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ഉന്നതരുമായുള്ള സൗഹൃദങ്ങളിലൂടെ നേട്ടങ്ങൾ ലഭിക്കും. പുതിയ ചില വരുമാനമാർഗങ്ങൾ കണ്ടെത്തും. കാരുണ്യ പ്രവർത്തനങ്ങളിൽ ഏർപ്പെടും. മികച്ച സർക്കാർ ജോലി ലഭിക്കാൻ സാദ്ധ്യതയുണ്ട്. ഏർപ്പെടുന്ന കാര്യങ്ങൾ തികവാർന്നതാക്കി തീർക്കാൻ സാധിക്കും. തൊഴിൽ രംഗത്ത് ആശാവഹമായ മാറ്റം ഉണ്ടാകും. ശത്രുക്കളുടെ ശ്രമങ്ങൾ വിജയം കാണില്ല. ഗൃഹ നിർമ്മാണത്തിന് വീണ്ടും ശ്രമം തുടങ്ങും. വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
സാമ്പത്തികമായ എല്ലാ കാര്യങ്ങളിൽ വളരെയധികം ശ്രദ്ധ പുലർത്തണം. കർമ്മരംഗത്ത് ഉയർച്ച ലഭിക്കും. കലാസാഹിത്യ പ്രവർത്തനങ്ങളിൽ മികച്ച അവസരങ്ങൾ തുറന്നു കിട്ടും. വിമർശനങ്ങൾ കാര്യമാക്കാതെ മുന്നോട്ടു പോകാൻ കഴിയും. സ്വജനങ്ങളുമായി ഉണ്ടായിരുന്ന അഭിപ്രായ വ്യത്യാസം ഇല്ലാതാകും. ദീർഘകാല ശ്രമങ്ങൾ വിജയം വരിക്കും. തൊഴിലിനൊപ്പം ഉപരിപഠനം സാധ്യമാകും. വിദേശത്തു നിന്നു നല്ല വാർത്ത കേൾക്കും. ഓം ഗം ഗണപതയേ നമഃ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
ആരോഗ്യ പ്രശ്നം കാരണമുള്ള ഉത്കണ്ഠ അകറ്റാൻ കഴിയും. തൊഴിൽ രംഗത്ത് ശുഷ്കാന്തിയോടു കൂടി പ്രവർത്തിക്കും. ഗൃഹനിർമ്മാണം വേഗം പുരോഗമിക്കും. സാമ്പത്തികമായ ബുദ്ധിമുട്ടുകൾ മാറും. അശുഭ ചിന്തകളും മാനസിക സമ്മർദ്ദവും ഒഴിയും. സങ്കീർണ്ണമായ കാര്യങ്ങളെ വിവേകപൂർവ്വം സമീപിക്കും. കായികരഗത്ത് നല്ല അവസരങ്ങൾ ലഭിക്കും. പുതിയ സംരംഭങ്ങൾ പ്രാവർത്തികമാക്കും. ഔദ്യോഗികമായ തിരിച്ചടികൾ മറികടക്കും ഓം ശരവണ ഭവഃ 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ഔദ്യോഗിക ചുമതലകൾ വർദ്ധിക്കും. അനുയോജ്യമായ വിവാഹാലോചന വരും. വിവാഹാദി മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. ഭൂമിസംബന്ധമായ രേഖകൾ ശരിയാക്കാൻ കഴിയും. ഈശ്വരാരാധനയിൽ കൂടുതൽ താല്പര്യം കാട്ടും. വിദേശയാത്രാ തടസ്സങ്ങൾ നീങ്ങും. കർമ്മരംഗത്ത് അംഗീകാരങ്ങൾക്ക് സാധ്യതയുണ്ട്. ആത്മനിയന്ത്രണം ഗുണം ചെയ്യും. അച്ചടക്കം കാരണം അസുലഭ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കും. സഹപ്രവർത്തകരുടെ സഹകരണം വഴി സാമ്പത്തിക ഉന്നമനം കൈവരും. ഓം നമോ നാരായണായ നിത്യവും 108 തവണ ജപിക്കുക.

മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
പ്രതീക്ഷിച്ച വായ്പ അതിവേഗം ലഭിക്കും. ഗൃഹത്തിൽ സന്തോഷകരമായ അനുഭവങ്ങൾ ഉണ്ടാകും. ഒരിക്കലും നടക്കില്ലെന്ന് കരുതിയ കാര്യങ്ങൾ നടത്തിയെടുക്കും.
കച്ചവടവും ചെറുകിട സംരംഭവും വിജയിപ്പിക്കാൻ കഴിയും. കുടുംബാംഗങ്ങളുമായി ഒന്നിച്ചു ജീവിക്കാൻ സാധിക്കും. നിലപാടുകളിൽ ഒട്ടും തന്നെ വിട്ടു വീഴ്ചകൾ ചെയ്യില്ല. ഉന്നതരുമായുള്ള സൗഹൃദങ്ങൾ വളരെ ഗുണം ചെയ്യും.വിദേശ രാജ്യങ്ങളിൽ കഴിയുന്നവർക്ക് ആഗ്രഹം
പോലെ, സങ്കല്പത്തിനനുസരിച്ച് ജീവിക്കാൻ കഴിയും. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ 108 തവണ ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
ഗൃഹത്തിൽ വിവാഹം പോലുള്ള മംഗളകർമ്മങ്ങൾ തീരുമാനിക്കും. ഏറെക്കാലമായി ആഗ്രഹിക്കുന്ന ചില വസ്‌തുക്കൾ കൈവശം വന്നുചേരും. പ്രതിസന്ധികളും സങ്കീർണ്ണമായ സാഹചര്യങ്ങളും അതിജീവിക്കും. പുതിയ തൊഴിൽ അവസരങ്ങൾ തുറന്നു കിട്ടും. ദീർഘവീക്ഷണമുള്ള പ്രവർത്തനങ്ങളിലൂടെ മുതിർന്നവരുടെ പ്രശംസ പിടിച്ചുപറ്റാൻ കഴിയും. സന്താനങ്ങളെ സംബന്ധിച്ച പ്രതീക്ഷകൾ സഫലമാകും. വിരുന്നു സൽക്കാരത്തിൽ പങ്കെടുക്കും. നിത്യവും ഓം
ഹം ഹനുമതേ നമഃ 108 തവണ വീതം ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
ഗൃഹനിർമ്മാണത്തിന് നേരിട്ട തടസ്സം ഒന്നൊന്നായി നീങ്ങും. ആഗ്രഹിച്ച കോഴ്സിന് പ്രവേശനം ലഭിക്കും. സുപ്രധാനമായ ചില കരാറുകാർ ഒപ്പിടും. സുരക്ഷാ പദ്ധതികൾ ആസൂത്രണം ചെയ്യും. സ്വന്തമായി സംരംഭം തുടങ്ങാൻ അനുമതി തേടാനിടയുണ്ട്. കഠിനാധ്വാനം വഴി നേട്ടങ്ങൾ ഉണ്ടാക്കും. പ്രണയ പ്രതീക്ഷകൾ പൂവണിയും. ചിലർക്ക് മികച്ച ജോലി ലഭിക്കും. കലാസാഹിത്യ രംഗത്ത് പ്രവർത്തിക്കുന്നവർക്കു നല്ല സമയമാണ്. വിദൂരയാത്ര വേണ്ടി വരും. ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
( മൊബൈൽ + 91 9847575559 )
Summary: Weekly Star predictions based on moon sign by Venu Mahadev

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version