Sunday, 1 Jun 2025

2025 ജൂൺ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

ജ്യോതിഷി പ്രഭാസീന സി പി
2025 ജൂൺ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
അപ്രതീക്ഷിതമായ ധനയോഗത്തിന് സാധ്യതയുണ്ട്. എങ്കിലും അധിക ചെലവുകൾ ഉണ്ടാകും. യാത്രകൾ കൂടുതൽ കരുതലോടെയാവണം. സുതാര്യതയുള്ള പ്രവർത്തനങ്ങൾ വിജയം വരിക്കും. വാചാലതയിലൂടെ എതിർ ഭാഗത്ത് നിൽക്കുന്നവരെപ്പോലും സ്വാധീന വലയത്തിലാക്കാൻ കഴിയും. സത്കർമ്മങ്ങൾക്കായി പണം ചെലവഴിക്കും ആവശ്യമില്ലാത്ത ചില എടുത്തു ചാട്ടങ്ങൾ ദോഷങ്ങൾക്ക് കാരണമാകും.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിരം 1/2)
കാര്യക്ഷമമായി പ്രശ്നങ്ങളെ നേരിടുകയും അനാവശ്യ കൂട്ടുകെട്ടുകൾ ഒഴിവാക്കുകയും വേണം. ഈശ്വര ചിന്ത കൈവിടരുത്. സന്താനങ്ങളുടെ ഭാവി കാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തുക. മാതാപിതാക്കളുടെ ആവശ്യം പരിഗണിക്കണം. ആലോചന കൂടാതെയുള്ള പ്രവർത്തികൾ അപവാദത്തിനിട വരുത്തും. സ്വന്തം ഉത്തരവാദിത്വങ്ങൾ മറ്റുള്ളവരെ ഏൽപ്പിച്ച് മാറരുത് . കടുംപിടുത്തം വേണ്ട. ചതിയിൽപ്പെടുത്താൻ ചിലർ ബോധപൂർവ്വം ശ്രമിക്കും.

മിഥുനക്കൂറ്
(മകയിരം 1/2, തിരുവാതിര, പുണർതം 3/4)  പ്രവർത്തനങ്ങൾ തടസ്സപ്പെടുത്താൻ ശത്രുക്കൾ ശ്രമിക്കും. അകന്നു നിന്നിരുന്നവർ അടുത്തു വരുമ്പോൾ ശ്രദ്ധിക്കണം. മേലുദ്യോഗസ്ഥരുമായി കൂടുതൽ സഹകരിച്ച് പ്രവർത്തിക്കുക. ജീവിത സൗകര്യങ്ങൾ മെച്ചപ്പെടുത്തുവാൻ വേണ്ടി പണം ചെലവഴിക്കും. അന്യസ്ത്രീകളുമായുള്ള ബന്ധം വ്യക്തിത്വത്തിന് കോട്ടം ഉണ്ടാക്കും.

കർക്കടകക്കൂറ്
(പുണർതം 1/4 , പൂയ്യം, ആയില്യം )
മുടങ്ങി കിടന്നിരുന്ന തൊഴിൽ സംരംഭങ്ങൾ കാര്യക്ഷമതയോടെ പ്രവർത്തിച്ചു തുടങ്ങും. അനാവശ്യ ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. തടസ്സങ്ങൾ തന്ത്രപരമായി തട്ടിനീക്കും. പുതിയ ബന്ധങ്ങളിൽ കരുതലോടു കൂടി ഏർപ്പെടണം. വ്യാപാരികൾക്ക് കാലം അനുകൂലമല്ലെങ്കിലും നഷ്ടത്തിന് സാധ്യത കാണുന്നില്ല. പുണ്യ സ്ഥലങ്ങൾ സന്ദർശിക്കും. കടബാധ്യതകൾ തീർക്കുന്നതിനുവേണ്ടി പരിശ്രമിക്കും.

ചിങ്ങക്കൂറ്
(മകം, പൂരം ഉത്രം 1/4)
കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാകും. അഭയം തേടി വരുന്നവർക്ക് ആശ്രയം നൽകും. തൊഴിൽ മേഖല പൊതുവെ സമാധാനപരമായി കാണുപ്പെടും. ധധലാഭം, അഭീഷ്ട സിദ്ധി, സമാധാനം എന്നിവ ലഭിക്കും എതിർപ്പുകൾ നിഷ്പ്രയാസം അതിജീവിക്കും. രാഷ്ട്രീയ പ്രവർത്തകർക്ക് പല ഗുണാനുഭവങ്ങളും ഉണ്ടാകും. കേസുകളിൽ അനുകൂല വിധി പ്രതീക്ഷിക്കാവുന്നതാണ് .

കന്നിക്കൂറ്
( ഉത്രം 3/4 , അത്തം ചിത്തിര 1/2)
കർമ്മരംഗത്ത് മികച്ച ചില മാറ്റങ്ങൾക്ക് സാധ്യതയുണ്ട്. പൊതു പ്രവർത്തന രംഗത്തും ശ്രദ്ധേയമായ നേട്ടങ്ങൾ കരസ്ഥമാക്കും. ജീവിത വിജയത്തിനു വേണ്ടിയുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കും. വസ്തു സംബന്ധമായ ചില കൊടുക്കൽ വാങ്ങലുകൾ നടക്കുവാനിടയുണ്ട്. വരുമാനത്തിൽ നല്ലൊരുഭാഗം കടം വീട്ടാൻ വേണ്ടി വരും. ഉദരസംബന്ധമായ ചില അസുഖങ്ങൾ ശല്യം ചെയ്യാം.

തുലാക്കൂറ്
(ചിത്തിര 1/2 , ചോതി, വിശാഖം 3/4 ) വ്യവസായരംഗത്തുള്ളവർക്ക് പ്രതീക്ഷിച്ച ലാഭം കിട്ടില്ല. ആവശ്യമില്ലാത്ത എടുത്തു ചാട്ടങ്ങൾ ദോഷഫലം ചെയ്യും. ധനത്തിൻ്റെ പേരിൽ സ്വജനങ്ങളുമായി പിണങ്ങേണ്ടുന്ന സാഹചര്യം കാണുന്നു. സ്ത്രീകൾ മൂലം ധനനഷ്ടത്തിനും അപവാദത്തിനും സാധ്യത. ദൂരയാത്ര ചെയ്യേണ്ടതായ സന്ദർഭം വരും. അനാവശ്യ ചിന്തകൾ മനസ്സിനെ സദാ അലട്ടും. സഹായ വാഗ്ദാനങ്ങൾ പാലിക്കപ്പെടില്ല. വെട്ടിത്തുറന്നുള്ള അഭിപ്രായ പ്രകടനങ്ങൾ ഒഴിവാക്കണം.

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട)
മുൻകോപം നിയന്ത്രിച്ചില്ലെങ്കിൽ പല ആപത്തുകളും ഉണ്ടാകുന്നതാണ്. ആരോഗ്യ കാര്യങ്ങളിൽ വളരെ ശ്രദ്ധ വേണം. അഭിമാനക്ഷതം സംഭവിക്കുന്ന ഇടപാടുകളിൽ ഉൾപ്പെടാതിരിക്കാൻ നോക്കണം. വാക് തർക്കങ്ങളിൽ നിന്നും തന്ത്രപൂർവ്വം പിൻമാറുക. ഈശ്വരാനുഗ്രഹത്താൽ മനസ്സിനെ അലട്ടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണും. ദമ്പതികൾ പിണക്കങ്ങൾ ഒഴിവാക്കി കഴിയുന്നതും
രമ്യതയിൽ വർത്തിക്കാൻ ശ്രമിക്കണം.

ധനുക്കൂറ്
(മൂലം , പൂരാടം , ഉത്രാടം 1/4 )
ഔദ്യോഗിക വിഷമതകളിൽ നിന്നും മോചനം ലഭിക്കും. യൂണിയൻ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. മികച്ച തൊഴിലവസരങ്ങൾ തിരഞ്ഞെടുക്കുന്നതിൽ ആശയ കുഴപ്പം വരാതെ ശ്രദ്ധിക്കണം. ദൂരദേശത്തെ കുഴഞ്ഞ് മറിഞ്ഞ പ്രശ്നങ്ങളിൽ നിന്നും രക്ഷനേടുന്നതിന് ചില സുഹൃത്തുക്കൾ സഹായിക്കും നഷ്ടപ്പെട്ടു എന്നു കരുതിയ പണമോ ആഭരണമോ തിരികെ ലഭിക്കും. ദമ്പതികൾ കലഹം ഒഴിവാക്കണം

മകരക്കൂറ്
( ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
പ്രയത്നങ്ങൾക്ക് ഫലം ലഭിക്കും. തൊഴിൽ തർക്കം പരിഹരിക്കും. ധനമിടപാടിൽ മികച്ച ജാഗ്രത വേണം. ഇഷ്ടജനങ്ങൾ ശത്രുകളുടെ ചേരിയിലാകാനിടയുണ്ട്. പ്രതിസന്ധികളിൽ തളരാതെ പ്രവർത്തിക്കുവാനുള്ള ആർജ്ജവം കാണിക്കും. ക്രയവിക്രയങ്ങളിൽ നേട്ടം കാണുന്നു. ജീവിത പങ്കാളിയുടെ നിർദ്ദേശങ്ങൾ അംഗീകരിക്കും. വാഗ്ദാനങ്ങൾ ശ്രദ്ധാപൂർവ്വം നൽകണം.

കുംഭക്കൂറ്
(അവിട്ടം 1/2 , ചതയം , പൂരൂരുട്ടാതി 3/4 )
ചെയ്തു കൊണ്ടിരിക്കുന്ന കർമ്മം മാറുന്നത് വളരെ ശ്രദ്ധാപൂർവ്വം വേണം. കാര്യങ്ങളിൽ ചെറിയ മന്ദഗതി അനുഭവപ്പെടും. വിശ്വാസവഞ്ചന കരുതിയിരിക്കണം. പാഴ്ചെലവുകൾ നിയന്ത്രണ വിധേയമാക്കണം. നാഡി ഉദരരോഗങ്ങൾ അവഗണിക്കരുത്. വിദഗ്ദ ചികിത്സ
വഴി രോഗശമനമുണ്ടാകും. ദുഷ്ടജനങ്ങളുമായുള്ള സമ്പർക്കം ഒഴിവാക്കണം.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി)
അപ്രതീക്ഷിതമായി ലഭിക്കുന്ന സ്ഥാനമാനങ്ങൾ മൂലം അഹങ്കരിക്കരുത്. ആരോഗ്യ കാര്യങ്ങളിൽ ശ്രദ്ധിക്കണം. തൊഴിൽ പരമായി ഉണ്ടായിരുന്ന അനിശ്ചിതാവസ്ഥ മാറിക്കിട്ടും. ധനലാഭം പ്രതീക്ഷിക്കാം. വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിന് അവസരം ലഭിക്കും. ഏറ്റവും അടുത്ത ബന്ധുക്കൾ സാമ്പത്തികമായി സഹായിക്കുന്നതാണ്. ജീവിതത്തിന് അടുക്കും ചിട്ടയും ഉണ്ടാക്കണം.


ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Summary: Monthly (2025 June) Star predictions based on moon sign by Prabha Seena

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version