Wednesday, 2 Apr 2025

2025 ഏപ്രിൽ മാസത്തിലെ ഗുണദോഷ ഫലങ്ങൾ

ജ്യോതിഷി പ്രഭാസീന സി പി
2025 ഏപ്രിൽ 1 മുതൽ 30 വരെയുള്ള ഒരു മാസത്തെ സാമാന്യ ഫലമാണിവിടെ പറയുന്നത്. ഇതിന്റെ കൂടെ ജാതകാൽ കൂടി പരിശോധിച്ച് ഗുണദോഷഫലങ്ങൾ വിലയിരുത്തണം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1/4)
ഔദ്യോഗിക രംഗത്ത് ജോലഭാരം വർദ്ധിക്കും. വാഗ്വാദങ്ങൾ കഴിവതും ഒഴിവാക്കണം. മനസ്സിന് വിഷമമുണ്ടാക്കുന്ന പല വിധത്തിലുള്ള സമീപനങ്ങളും സന്താനങ്ങളിൽ നിന്നും വന്നു ഉണ്ടാകുമെങ്കിലും ഈശ്വരപ്രാർത്ഥനയാൽ അതെല്ലാം അതിജീവിക്കും. വാഹനങ്ങൾ ഓടിക്കുമ്പോൾ അശ്രദ്ധ പാടില്ല. സത്യാവസ്ഥ പൂർണ്ണമായി ബോധ്യപ്പെടാതെ എന്തെങ്കിലും കാര്യത്തിൽ പ്രതികരിച്ചാൽ ദോഷാനുഭവങ്ങൾക്ക് സാധ്യതയുണ്ട്. അതിനാൽ അവ ഒഴിവാക്കണം. ഗർഭിണികൾ ദൂരയാത്രകൾ ഒഴിവാക്കണം.

ഇടവക്കൂറ്
(കാർത്തിക 3/4 , രോഹിണി, മകയിര്യം 1/2)
ആശ്രയിച്ചു വരുന്നവർക്ക് അഭയം നൽകും കുടുംബാംഗങ്ങളുടെ ആവശ്യങ്ങൾക്ക് പ്രഥമ പരിഗണന നൽകുന്ന സന്താനങ്ങളുടെ സമീപനത്തിൽ ആശ്വാസം തോന്നും. സമൂഹത്തിൽ ഉന്നതരുമായി സൗഹൃദ ബന്ധത്തിലേർപ്പെടുന്നത് ഭൗതികമായി നിലവാരമുയർത്താൻ ഉപകരിക്കും. കുടുംബകാര്യങ്ങളിലും ആരോഗ്യകാര്യങ്ങളിലും ശ്രദ്ധിക്കണം. വിവാഹകാര്യത്തിൽ ചെറിയ തടസ്സങ്ങൾ ഉണ്ടാകും. ബന്ധുക്കളുമായുള്ള സാമ്പത്തിക ഇടപാടുകൾ പരമാവധി ഒഴിവാക്കണം.

മിഥുനക്കൂറ്
(മകയിര്യം 1/2, തിരുവാതിര, പുണർതം 3/4)
അർഹിക്കുന്ന അംഗീകാരം എല്ലാ മേഖലകളിൽ നിന്നും വന്നുചേരും. വിദേശ യാത്രയ്ക്ക് യോഗമുണ്ട് ദമ്പതികൾക്ക് ഒരുമിച്ച് താമസിക്കുവാൻ തക്കവണ്ണം തൊഴിലവസരം വന്നു ചേരും. ആസൂത്രിത പ്രവർത്തനങ്ങളിൽ അനുകൂല വിജയം ഉണ്ടാകും. ജീവിത നിലവാരം മെച്ചപ്പെടും കരാറു ജോലികൾ കൃത്യതയോടു കൂടി ചെയ്തു തീർക്കുവാനും പുതിയത് ഏറ്റെടുക്കുവാനും യോഗമുണ്ട്. ധർമ്മ പ്രവൃത്തികൾക്കും പുണ്യ പ്രവൃത്തികൾക്കും സർവ്വാത്മനാ സഹകരിക്കും.

കർക്കടകക്കൂറ്
(പുണർതം 1/4, പൂയ്യം, ആയില്യം)
ഈശ്വരപ്രാർത്ഥനകളാലും ഔചിത്യമുള്ള സമീപന ത്താലും ആഗ്രഹിക്കുന്ന കാര്യങ്ങൾ സാധിക്കും. ഉദ്ദേശശുദ്ധിയോടുകൂടിയുള്ള പ്രവർത്തന ശൈലി മറ്റുള്ളവർക്ക് മാതൃകാപരമായി തീരും. വിമർശനങ്ങളെ നല്ല രീതിയിൽ പ്രതികരിക്കും. ന്യായമായ ആവശ്യങ്ങൾ നടപ്പിലാക്കുന്ന മേലധികാരികളോടു ആദരവുണ്ടാകും പണം കടം കൊടുക്കുക ജാമ്യം നിൽക്കുക. സാഹസ പ്രവൃത്തികൾ തുടങ്ങിയവ അരുത്. വിദ്യാർത്ഥികൾ അലസത വെടിയണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1/4)
അർഹമായ അംഗീകാരത്തിന് കാലതാമസം ഉണ്ടാകും ആരോഗ്യത്തിൽ ശ്രദ്ധ വേണം. ആശയവിനിമയത്തിൽ അപാകതകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം. അപരിചിതരായുള്ള അമിതമായ അടുപ്പത്തിൽ നിന്നും കുഴപ്പങ്ങൾ വന്നു ചേരും. അനുഭവജ്ഞാനമുള്ളവരുടെ നിർദ്ദേശങ്ങൾ സ്വീകരിച്ച് തൊഴിൽ ക്രമീകരിക്കും. സുതാര്യതയുള്ള സമീപനത്താൽ അടിസ്ഥാന രഹിതമായ ആരോപണങ്ങളെ അതിജീവിക്കും.

കന്നിക്കൂറ്
(ഉത്രം 3/4, അത്തം, ചിത്തിര 1/2)
വ്യവസ്ഥകൾ പാലിക്കാൻ സാധിക്കാത്തതിനാൽ അർഹമായ പല ആനുകൂല്യങ്ങളും നഷ്ടപ്പെടും.
വിശദാംശങ്ങൾ അന്വേഷിച്ചറിയാതെ ഒരു കാര്യത്തിലും ഏർപ്പെടരുത്. വിശ്വാസവഞ്ചനയിൽ അകപ്പെടാതെ സൂക്ഷിക്കണം. വിട്ടുവീഴ്ചാ മനോഭാവത്തിൽ കുടുംബത്തിൽ സ്വസ്ഥതയും സമാധാനവും ഉണ്ടാകും ഉദാസീന മനോഭാവം ഉപേക്ഷിച്ച് ഊർജ്ജസ്വലതയോടു കൂടി പ്രവർത്തിച്ചാൽ തൊഴിൽ മേഖലകളിലുള്ള മാന്യത്തെ അതിജീവിക്കാൻ കഴിയും.

തുലാക്കൂറ്
(ചിത്തിര 1/2, ചോതി, വിശാഖം 3/4 )
നിർദ്ദേശങ്ങളും ഉപദേശങ്ങളും മറ്റുള്ളവർക്ക് ഉപകരിക്കും പൂർവ്വികർ അനുവർത്തിച്ചു വരുന്ന പ്രവർത്തനങ്ങൾ പിൻതുടരുവാൻ തയ്യാറാകും. ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. വ്യക്തിത്വ വികസനത്തിന് തയ്യാറാകുന്നത് എതിർപ്പുകളെ അതിജീവിക്കുന്നതിന് വഴിയൊരുക്കും. ദേഹ സംരംക്ഷണത്തിൻ്റെ ഭാഗമായി പ്രാണയാമവും വ്യായാമവും ശീലിക്കും

വൃശ്ചികക്കൂറ്
(വിശാഖം 1/4 , അനിഴം , തൃക്കേട്ട)
ചിന്തിച്ചു പ്രവർത്തിക്കുന്നതിനാൽ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും മേലധികാരിക്ക് തൃപ്തിയാകും വിധത്തിൽ പദ്ധതി സമർപ്പിക്കുവാൻ സാധിക്കും. വീഴ്ചകൾ ഉണ്ടാവാതെയും ഭക്ഷ്യ വിഷബാധ ഏൽക്കാതെയും സൂക്ഷിക്കണം. ആദരവും വിനയവുമുള്ള സമീപനം മാർഗ്ഗതടസ്സങ്ങളെ അതിജീവിച്ച് സർവ്വകാര്യ വിജയം നേടാൻ ഉപകരിക്കും. സേവന മന:സ്ഥിതി യോട് കൂടിയ പ്രവർത്തനങ്ങൾ സജ്ജന പ്രീതിക്ക് വഴിയൊരുക്കും

ധനുക്കൂറ്
(മൂലം പൂരാടം , ഉത്രാടം 1/4 )
സ്ഥാപനത്തിൻ്റെ അവസ്ഥ മനസ്സിലാക്കി മറ്റ് ഉദ്യോഗങ്ങൾക്ക് ശ്രമിക്കുമെങ്കിലും അനുഭവഫലം കുറയും. പണം കൈകാര്യം ചെയ്യുന്നതിൽ വളരെ ശ്രദ്ധിക്കണം. അസുഖങ്ങളെ അവഗണിക്കരുത്. പരോപകാരം ചെയ്യാനുള്ള മന:സ്ഥിതി ഉണ്ടാകുമെങ്കിലും കുടുംബ സംരംക്ഷണച്ചുമതല മറക്കരുത്. വിഷഭീതിയുണ്ടാവാതെ സൂക്ഷിക്കണം. ആരോഗ്യ കാര്യങ്ങളിൽ നല്ല ശ്രദ്ധ ആവശ്യമാണ്.

മകരക്കൂറ്
(ഉത്രാടം 3/4 തിരുവോണം . അവിട്ടം 1/2)
ആരോഗ്യ നില പൂർണ്ണമായും തൃപ്തികരമായിരിക്കില്ല. ആരോഗ്യ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ വേണം. ഔദ്യോഗികരംഗത്ത് അധികാര പദവിയും ഒപ്പം അദ്ധ്വാന ഭാരവും വർദ്ധിക്കും അറിവുള്ളവരുടെ വിലപ്പെട്ട നിർദ്ദേശങ്ങൾ സുപ്രധാനമായ തീരുമാനങ്ങൾക്ക് വഴിയൊരുക്കും. സമയോചിതമായ ഇടപെടലുകളാൽ അർഹതയുള്ള കാര്യങ്ങൾ സാദ്ധ്യമാകും. സാമ്പത്തിക നേട്ടം കുറവാകുമെങ്കിലും ഭാവിയിലേക്ക് സുരക്ഷിതമായ കർമ്മ മേഖലകളിൽ ഏർപ്പെടും.

കുംഭക്കൂറ്
(അവിട്ടം 1/2, ചതയം, പൂരൂരുട്ടാതി 3/4)
അദ്ധ്യാത്മിക – ആത്മീയ ജ്ഞാനത്താൽ വൈരാഗ്യ ബുദ്ധി ഉപേക്ഷിക്കും.
വൈവിദ്ധ്യമുള്ള വിഷയങ്ങളിൽ ആത്മാർത്ഥമായി സഹകരിക്കും. പ്രാരംഭത്തിൽ ഔദ്യോഗിക ചുമതലകൾ വർദ്ധിക്കുമെങ്കിലും പിന്നീട് സുഗമമാകും ആരോഗ്യ സംരംക്ഷണത്തിൻ്റെ ഭാഗമായി ദുഃശ്ശീലങ്ങൾ ഉപേക്ഷിക്കും. ഭക്ഷ്യവിഷബാധ ഏൽക്കാതിരിക്കാൻ നന്നായി ശ്രമിക്കണം. അക്ഷീണമായ പരിശ്രമങ്ങൾ മൂലം നഷ്ടങ്ങൾ ഒഴിവാക്കുവാൻ കഴിയും.

മീനക്കൂറ്
(പൂരൂരുട്ടാതി 1/4 ഉത്ത്യട്ടാതി രേവതി)
ബന്ധപ്പെട്ടവരുടെ തെറ്റിദ്ധാരണകൾ ഒഴിവാക്കുവാൻ വ്യക്തമായ വിശദീകരണം നൽകുവാനിടവരും. അപ്രധാനമായ കാര്യങ്ങളിൽ അനാവശ്യമായി ഇടപ്പെട്ടാൽ അബദ്ധങ്ങൾ സംഭവിക്കും. അശുഭ ചിന്തകളും ദുഃസ്സംശയങ്ങളും ഒഴിവാക്കണം. സഹായ സ്ഥാനത്തുള്ളവരുടെ വൈമുഖ്യമനോഭാവം സ്വയം പര്യാപ്തരയ്ക്കു വഴിയൊരുക്കും. ഗൃഹത്തിൻ്റെ അറ്റകുറ്റപണികൾ പൂർത്തികരിക്കുവാൻ പ്രതീക്ഷിച്ചതിൽ കൂടുതൽ പണച്ചെലവ് ഉണ്ടാകും.

ജോതിഷി പ്രഭാസീന സി പി
+91 9961 442256
(ഹരിശ്രീ, മമ്പറം പി.ഒ, പിണറായി, കണ്ണൂർ)
Email: prabhaseenacp@gmail.com)

Summary: Monthly (2025 April) Star predictions based on moon sign by Prabha Seena

നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version