Friday, 22 Nov 2024

രാമായണം മൊത്തം വായിക്കുന്നതിന് തുല്യം നാമരാമായണ പാരായണം

വേദാഗ്നി അരുൺ സുബ്രഹ്മണ്യം

രാമായണം ആദ്യാവസാനം പ്രധാന ഭാഗങ്ങളെല്ലാം നാമരൂപത്തിൽ ഉൾപ്പെടുത്തിയുള്ള ഉദാത്തമായ രചനയാണ് നാമരാമായണം. രചയിതാവിനെപ്പറ്റിയും രചനാകാലവും ആർക്കും അറിയാത്ത നാമരാമായണം ഏഴ് കാണ്ഡങ്ങളിൽ തന്നെയാണ് ഒരുക്കിയിട്ടുള്ളത്. രാമായണം മൊത്തം പാരായണം ചെയ്യുന്നതിന് തുല്യം
എന്നാണ് നാമ രാമായണ ജപത്തെ പറയുന്നത്.

ശുദ്ധ ബ്രഹ്മപരാത്പര രാമ
കാലാത്മക പരമേശ്വര രാമ
ശേഷതല്പ സുഖനിദ്രിത രാമ

എന്നിങ്ങനെ 24 വരികളാണ് നാമ രാമായണത്തിന്റെ ബാലകാണ്ഡത്തിലുള്ളത്. അയോദ്ധ്യാകാണ്ഡത്തിൽ പതിന്നാലും ആരണ്യ കാണ്ഡത്തിൽ പതിനാറും കിഷ്ക്കിന്ധാകാണ്ഡത്തിൽ എട്ടും സുന്ദരകാണ്ഡത്തിൽ പത്തും യുദ്ധകാണ്ഡത്തിൽ ഇരുപത്തിയെട്ടും. വരികളാണ് ഇതിൽ ഉള്ളത്. ഉത്തരകാണ്ഡത്തിൽ 22 വരികളുണ്ട്. രാമരാമ ജയ രാജാ രാമ, രാമരാമ ജയ സീതാ രാമ എന്നീ രണ്ട് വരികൾ പല തവണ ആവർത്തിക്കുന്നുണ്ട്. ഇത് ഒരു തവണ മാത്രം കണക്കാക്കിയാൽ 108 വരികളാണ് ഇതിലുള്ളത്. അതിനാൽ അഷ്ടോത്തരം എന്നും പറയുന്നു.

ഇതിൽ രാമരാമ ജയ രാജാ രാമ രാമരാമ ജയ സീതാ രാമ എന്നീ രണ്ട് വരികൾ എല്ലാ കാണ്ഡങ്ങളുടെയും അവസാനം ആവർത്തിക്കുന്നു. എല്ലാവരിയും രാമനാമത്തിൽ അവസാനിക്കുന്നു. അതു കൊണ്ടു തന്നെ നാമ രാമായണ പാരായണത്തിലൂടെ ഹനുമാൻ സ്വാമി വേഗം പ്രസാദിക്കുന്നു എന്ന് കരുതപ്പെടുന്നു.

എല്ലാ നാമങ്ങളുടെയും ഒടുവിൽ രാമ/രാം/റാം ഇതിൽ ഏതെങ്കിലും ഒന്ന് ഉപയോഗിക്കാം. എന്താണോ ഉപയോഗിക്കുന്നത് അത് തന്നെ ആദ്യാവസാനം ഉപയോഗിക്കണം. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
നേരം ഓൺലൈനിന് വേണ്ടി ആലപിച്ച നാമരാമായണം ലിങ്ക് ഇവിടെ ചേർക്കുന്നു. ജയ് ശ്രീറാം ജയ് ഹനുമാൻ :

വേദാഗ്നി അരുൺ സുബ്രഹ്മണ്യം സൂര്യഗായത്രി
+91 9447384985

(മന്ത്രോപദേശത്തിനും സംശയപരിഹാരത്തിനും ബന്ധപ്പെടാം. തിരുവനന്തപുരം പാളയം ഹനുമാൻ സ്വാമി ക്ഷേത്രത്തിൽ മുൻ മേൽശാന്തിയാണ് ലേഖകൻ )

Story Summary: Significance of Nama Ramayana, ( the summary of Ramayan ) reading during Karkkadakam month

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version