മിഥുന സംക്രമം ഞായറാഴ്ച രാവിലെ; മേടം,മകരം, കന്നി, ചിങ്ങം കൂറുകാർക്ക് ഗുണകരം
(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )
ജ്യോതിഷരത്നം വേണു മഹാദേവ്
ഇടവം രാശിയിൽ നിന്ന് സൂര്യൻ മിഥുനം രാശിയിലേക്ക് പ്രവേശിക്കുന്ന ദിവ്യ മുഹൂർത്തമാണ് മിഥുന സംക്രമം. 1200 മിഥുനം 1, 2025 ജൂൺ 15 ഞായറാഴ്ച രാവിലെ 6 മണി 44 മിനിറ്റിന് ഉദയപരം 1 നാഴിക 30 വിനാഴികക്ക് തിരുവോണം നക്ഷത്രം, രണ്ടാം പാദത്തിൽ മകരക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്ത് ശത്രുക്ഷേത്രത്തിലേക്ക് സൂര്യൻ സംക്രമിക്കുന്നത് ഗോചരാൽ ചിങ്ങം, കന്നി, മകരം, മേടം കൂറുകളിൽ ജനിച്ചവർക്ക് ധാരാളം ഗുണ ഫലങ്ങൾ നൽകും. ഇവർക്ക് ധനലാഭം പ്രതീക്ഷിക്കാം. അഭിവൃദ്ധി, ഐശ്വര്യം , സുഖാനുഭവങ്ങൾ , ആഗ്രഹസാഫല്യം എന്നിവ ലഭിക്കും. പക്ഷേ മിഥുനം, വൃശ്ചികം, കർക്കടകം കൂറിൽ ജനിച്ചവർക്ക് ദോഷങ്ങൾ താരതമ്യേന വർദ്ധിക്കും. ദോഷപരിഹാരമായി ഇവർ വഴിപാടുകൾ നടത്തണം. ഈ സംക്രമം തുലാം, ധനു, കുംഭം, മീനം, ഇടവം രാശികളിൽ ജനിച്ചവർക്കും ദോഷങ്ങളാകും കൂടുതൽ നൽകുക. ദോഷങ്ങൾക്ക് പരിഹാരമായി ജന്മനക്ഷത്ര ദിവസം ശിവ ക്ഷേത്രത്തിൽ ധാര, മൃത്യുഞ്ജയാർച്ചന, പിൻവിളക്ക് ദേവിക്ക് ഭാഗ്യസൂക്തം, നെയ് വിളക്ക്, വിഷ്ണുഭഗവാന് സുദർശന മന്ത്രം കൊണ്ട് അർച്ചന എന്നീ വഴിപാടുകൾ നടത്തി പ്രാർത്ഥിക്കണം. ശിവപഞ്ചാക്ഷരി, ആദിത്യഹൃദയം, മഹാസുദർശന മാലമന്ത്രം എന്നിവ ജപിക്കണം. മിഥുനം ഒന്നിന് രാവില ക്ഷേത്രദർശനം നടത്തി വഴിപാടുകൾ കഴിപ്പിക്കുന്നത് സംക്രമ ദോഷങ്ങൾ കുറയാൻ സഹായിക്കും. പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ
ആലപിച്ച ശിവപഞ്ചാക്ഷര സ്തോത്രം കേൾക്കുക:
ജ്യോതിഷരത്നം വേണു മഹാദേവ്
( മൊബൈൽ: + 91 9847475559
Story Summary: Significance and benefits of Midhunam Ravi Sankraman
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved