വൈശാഖ ശുക്ലപക്ഷ ചതുർത്ഥിയിൽ ഗണപതിയെ ഭജിച്ചാൽ സർവ്വസൗഭാഗ്യം
ജ്യോതിഷരത്നം വേണു മഹാദേവ്
വൈശാഖമാസത്തിലെ വെളുത്തപക്ഷ ചതുർത്ഥിക്ക് ഗണപതി ഭഗവാനെ പൂജിച്ചാൽ എല്ലാ വിഘ്‌നങ്ങളുമകറ്റി സർവ്വസൗഭാഗ്യവും കൈവരിക്കാം. 2025 മേയ് 1 വ്യാഴാഴ്ചയാണ് വൈശാഖ മാസത്തിലെ വെളുത്തപക്ഷ ഗണേശ ചതുർത്ഥി ; 1200 മേടം 18, രാവിലെ 11 മണി 23 മിനിട്ട് വരെയാണ് ചതുർത്ഥി തിഥി. പുണ്യമാസമായ വൈശാഖത്തിലെ ആദ്യ ചതുർത്ഥി എന്ന പ്രത്യേകതയും ഈ ഗണേശ ചതുർത്ഥിക്കുണ്ട്. സ്നാനം, ദാനം, വ്രതം, ജപം എന്നിവയിലൂടെ വിഷ്ണു പ്രീതി നേടാൻ ഏറ്റവും നല്ല കാലമാണ് വൈശാഖ മാസം. ഇടവത്തിലെ ഈ ചതുർത്ഥി ദിവസം വ്രതം നോറ്റതിന്റെ ഫലമായി ധർമ്മകേതു എന്ന ബ്രാഹ്മണ പത്‌നി സുശീലക്ക് ഉത്തമ സന്താനങ്ങളെ സിദ്ധിച്ചുവത്രേ. ചതുർത്ഥി ദിവസം ഗണപതി പ്രതിഷ്ഠയുള്ള ക്ഷേത്രത്തില്‍ ദര്‍ശനം നടത്തുന്നതും, കറുകമാല ചാര്‍ത്തിക്കുന്നതും, നാളികേരം ഉടയ്ക്കുന്നതും വളരെ ശ്രേയസ്‌കരം. ഗണപതിഹോമം, ഗണപതി ഭജനം എന്നിവ നടത്തുന്നതും ഉത്തമമാണ് .
ഓരോ മാസത്തിലും രണ്ട് ചതുർത്ഥി തിഥികൾ വരും. ഇതിൽ വെളുത്ത പക്ഷത്തിലേത് ഗണേശ ചതുർത്ഥിയും കറുത്ത പക്ഷത്തിലേക്ക് സങ്കടഹര ചതുർത്ഥിയും; ഇത് സങ്കഷ്ടി ചതുർത്ഥി എന്ന പേരിലും അറിയപ്പെടുന്നു. ഓരോ മാസവും ഈ രണ്ടു ചതുർത്ഥികളും ഭക്തിപൂർവ്വം നോറ്റ് വിധിപ്രകാരം പൂജകൾ ചെയ്താൽ ജീവിതത്തിൽ
നേരിടേണ്ടി വരുന്ന എല്ലാ വിഘ്‌നങ്ങളെയും തട്ടി അകറ്റി വിജയം നേടുവാൻ കഴിയുമെന്ന് ആചാര്യന്മാർ പറയുന്നു.
ഗണേശചതുർത്ഥി വ്രതം അനുഷ്ഠിക്കുന്നവർ അന്ന് മത്സ്യമാംസാദികൾ ഉപേക്ഷിക്കണം. തലേദിവസം സന്ധ്യകഴിഞ്ഞ് അരിയാഹാരം ഒഴിവാക്കണം. ചതുര്‍ത്ഥി ദിവസം ഒരിക്കലൂണ് ആകാം. ചതുര്‍ത്ഥി നാൾ ചുവന്ന വസ്ത്രം ധരിച്ച് ഗണപതിയെ യഥാശക്തി പ്രാര്‍ത്ഥിക്കുക. പിറ്റേന്ന് വ്രതം മുറിക്കാം. വ്രതം അനുഷ്ഠിക്കുന്ന ദിവസം താഴെ കൊടുത്തിരിക്കുന്ന ഗണേശ്വരഭഗവാന്റെ തിരു നാമങ്ങൾ 108 പ്രാവശ്യം ജപിക്കുക:
ഒം സുമുഖായ നമഃ
ഓം ഉമാപുത്രായ നമഃ
ഓം ലംബോദരായ നമഃ
ഓം ശൂർപ്പകർണ്ണായ നമഃ
ഓം ഗുഹാഗ്രജായ നമഃ
ഓം ഹേരംബായ നമഃ
ഓം സർവ്വേശ്വരായ നമഃ
ഓം ധൂമ്രവർണ്ണായ നമഃ
ഓം കപിലായ നമഃ
ഓം സുരാഗ്രജായ നമഃ
ഓം ഗണാധീശായ നമഃ
ഓം ഗജമുഖായ നമഃ
ഓം ഹരസൂനവേ നമഃ
ഓം വക്രതുണ്ഡായ നമഃ
ഓം ഏകദന്തായ നമഃ
ഓം ചതുർഹോത്രേ നമഃ
ഓം വികടായ നമഃ
ഓം വിനായകനായ നമഃ
ഓം വടവേ നമഃ
ഓം സിദ്ധിവിനായകായ നമഃ
സർവ്വവിഘ്നഹരം ദേവം
സർവ്വവിഘ്നവിവർജ്ജിതം
സർവ്വസിദ്ധിപ്രദാതാരം
വന്ദേഹം ഗണനായകം
ഓം ഗം ഗണപതയേ നമഃ
പ്രസിദ്ധ ഗായകൻ മണക്കാട് ഗോപൻ ആലപിച്ച
ഗണനായകാഷ്ടകം കേൾക്കാം :
ജ്യോതിഷരത്നം വേണു മഹാദേവ്
(+91 8921709017)
Story Summary: Significance and Benifits of Vishakha Chaturthi Vritham
നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved