നരസിംഹ ജയന്തി, വൈശാഖ പൗർണ്ണമി, ഇടവ രവിസംക്രമം; ഈ ആഴ്ചയിലെ നക്ഷത്രഫലം
( നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൻ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ, ചിത്രങ്ങൾ, വീഡിയോകൾ അയയ്ക്കേണ്ട വാട്‌സ്ആപ്പ് നമ്പർ : + 91 81380 15500 )
(2025 മേയ് 11 – 17 )
ജ്യോതിഷരത്നം വേണു മഹാദേവ്
2025 മേയ് 11 ന് ചോതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ നരസിംഹ ജയന്തി, വൈശാഖ പൗർണ്ണമി, ഇടവരവി സംക്രമം എന്നിവയാണ്. വാരം ആരംഭിക്കുന്ന മേയ് 11 ന് തന്നെയാണ് വൈശാഖത്തിലെ ശുക്ലപക്ഷ ചതുർദ്ദശിയും ചോതി നക്ഷത്രവും ഒന്നിക്കുന്ന നരസിംഹ ജയന്തി . പിറ്റേന്ന് തിങ്കളാഴ്ചയാണ് വൈശാഖ പൗർണ്ണമി. ബുദ്ധപൂർണ്ണിമ, വിനായക പൗർണ്ണമി, കൂർമ്മ ജയന്തി എന്നിങ്ങനെ പല തരത്തിൽ പ്രാധാന്യമുള്ളതാണ് വൈശാഖ പൗർണ്ണമി. മേയ് 15 വ്യാഴാഴ്ചയാണ് ഇടവരവി സംക്രമം. 2025 മേയ് 17 ന് ഉത്രാടം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചയിലെ നക്ഷത്രഫലം:
മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
കുടുംബജീവിതത്തിൽ അനേകം നല്ല ഫലങ്ങൾ ലഭിക്കും. ഗാർഹികമായ സമ്മർദ്ദങ്ങളിൽ നിന്ന് അകന്ന് നിൽക്കാൻ കഴിയും. ജീവിതപങ്കാളി പ്രശ്നങ്ങളും വികാരങ്ങളും തുറന്നു പറയും. ശമ്പള വർദ്ധനവ് ലഭിക്കും എന്ന വിവരം അറിയും. ബിസിനസിൽ വരുമാനം ഗണ്യമായി കൂടും. സഹപ്രവർത്തകരുമായി ഹൃദ്യമായ ബന്ധം സൂക്ഷിക്കും. ചികിത്സയുമായി ബന്ധപ്പെട്ട് ചെലവ് വർദ്ധിക്കും. മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർ കഠിനാധ്വാനം ചെയ്യേണ്ടതാണ്. ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ദിവസവും ജപിക്കുക.
ഇടവക്കൂറ്
(കാർത്തിക 2 , 3, 4, രോഹിണി, മകയിരം 1, 2 )
ആത്മവിശ്വാസവും ബുദ്ധിശക്തിയും ഗുണം ചെയ്യും. സമയം പാഴാക്കാതെ ക്രിയാത്മകമായ എന്തെങ്കിലും ചെയ്യാൻ ശ്രമിക്കണം. അപ്രതീക്ഷിതമായി ധനം ലഭിക്കും. തീരുമാനങ്ങൾ ഒരാളിലും അടിച്ചേൽപ്പിക്കരുത്. കഠിനാധ്വാനം നല്ല ഫലങ്ങൾ നൽകും. ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കും. ഉദ്യോഗക്കയറ്റം ലഭിക്കും. കൂടപ്പിറപ്പിൻ്റെ പിന്തുണ ആത്മവിശ്വാസം വർദ്ധിപ്പിക്കും. സുഖസൗകര്യങ്ങൾ വർദ്ധിക്കും. വിദ്യാഭ്യാസത്തിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കും. എല്ലാ ദിവസവും ഓം ഹം ഹനുമനുമതേ നമഃ 108 തവണ ജപിക്കുക.
മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
ശാരീരിക ക്ഷമത വർദ്ധിക്കും. ബുദ്ധിപരമായ സാമ്പത്തിക തീരുമാനങ്ങൾ ധനക്ലേശം പരിഹരിക്കും. ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഏർപ്പെടും. പങ്കാളിത്ത ബിസിനസ്സിൽ ഏർപ്പെടും മുമ്പ് പരിചയ സമ്പരുടെ നിർദ്ദേശങ്ങൾ കണക്കിലെടുക്കണം. കച്ചവടം വിപുലീകരിക്കാൻ വായ്പ ലഭിക്കും. എപ്പോഴും കൂടപ്പിറപ്പുകളുടെ സഹായം ഉണ്ടാകും. കുടുംബത്തോടൊപ്പം വിദൂര യാത്ര പോകും. സംഘർഷാവസ്ഥയ്ക്ക് അയവ് വരും. ദിവസവും 108 തവണ ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
മത്സരങ്ങളിൽ വിജയം നേടാൻ കഴിയും. വിദേശ യാത്രയ്ക്ക് നേരിട്ട തടസ്സം മാറും. ഗൃഹത്തിൽ അനുകൂല അന്തരീക്ഷം സംജാതമാകും. തൊഴിൽപരമായി സമയം വളരെ നല്ലതാണ്. കച്ചവടക്കാർക്ക് കൂടുതൽ നല്ല ഫലങ്ങൾ ലഭിക്കും. ചിലർക്ക് ഒരു ബഹുരാഷ്ട്ര സ്ഥാപനത്തിൽ ജോലി ചെയ്യാൻ അവസരം ലഭിക്കും. ശമ്പളം വർദ്ധിക്കും. പങ്കാളിയുമായി സന്തോഷം പങ്കിടും. ചില കാര്യങ്ങളിൽ ആശയക്കുഴപ്പങ്ങൾ ബുദ്ധിമുട്ടിക്കാൻ സാധ്യതയുണ്ട്. ഓം നമഃ ശിവായ ജപം ദോഷങ്ങൾ പരിഹരിക്കും.
ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
ആരോഗ്യം നിലനിർത്തുന്നതിൽ വിജയിക്കും. സാമ്പത്തിക പ്രശ്‌നങ്ങൾ തരണം ചെയ്യുക മാത്രമല്ല വരുമാനം വർദ്ധിപ്പിക്കാനും കഴിയും. വിലപിടിപ്പുള്ള ഗൃഹോപകരണങ്ങൾ വാങ്ങും. സഹോദരങ്ങളുടെ പിൻതുണ വലിയ കുടുംബ പ്രശ്‌നങ്ങളിൽ നിന്ന് കരകയറുന്നതിന് സഹായിക്കും. പുതിയ സംരംഭങ്ങൾ ആരംഭിക്കാൻ കഴിയും. സർക്കാറിൽ നിന്ന് ധാരാളം ആനുകൂല്യങ്ങൾ ലഭിക്കും. അപകടങ്ങൾ ഒഴിഞ്ഞു മാറും. സ്കോളർഷിപ്പ് ലഭിക്കും. ദിവസവും 108 തവണ ഓം നമോ നാരായണായ ജപിക്കുക.
കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
വരുമാനം വർദ്ധിക്കും. ചില ഇടപാടുകൾ വഴി നല്ല ലാഭമുണ്ടാക്കാൻ സാധ്യതയുണ്ട്, ലാഭത്തിന്റെ ഒരു ഭാഗം സമ്പാദിക്കാൻ കഴിയും. അധിക പണം ഒരു റിയൽ എസ്റ്റേറ്റ് പദ്ധതിയിലോ ഭൂമിയിലോ നിക്ഷേപിച്ച് ഭാവി സുരക്ഷിതമാക്കാൻ ശ്രമിക്കാം. വീട്ടിലെ ചില മാറ്റങ്ങൾ കാരണം കുടുംബാംഗങ്ങളുമായി അഭിപ്രായ ഭിന്നത ഉണ്ടാകാം. ജോലിസ്ഥലത്തെ ഒരു വിരുന്ന് സൽക്കാര വേളയിൽ ചെറിയ പ്രശ്നം ഉണ്ടാകാൻ സാധ്യതയുണ്ട്. മേലുദ്യോഗസ്ഥരെ പ്രകോപിപ്പിക്കരുത്. വിഷ്ണു സഹസ്രനാമം ദിവസവും ജപിക്കുക.
തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
ആരോഗ്യം മെച്ചപ്പെടും. അനാവശ്യമായ ആശങ്കകൾ നൽകുന്ന ആളുകളിൽ നിന്ന് അകന്ന് നിൽക്കുന്നത് മന:സമാധാനം നൽകും. മാതാപിതാക്കളുടെ ആരോഗ്യം മെച്ചപ്പെടുന്നതു വഴി ചികിത്സാച്ചെലവ് കുറയും. അടുത്ത ബന്ധുവിനെ സന്ദർശിക്കും. ജോലിസ്ഥലത്ത് ചില പ്രശ്നങ്ങളുണ്ടാകും. മേലുദ്യോഗസ്ഥർ അസ്വസ്ഥത പ്രകടിപ്പിക്കും. മനോവീര്യം കുറയും. ഭൂമിക്രയവിക്രയം സംബന്ധിച്ച ആശയക്കുഴപ്പം പരിഹരിക്കും. മത്സരത്തിൽ വിജയം ലഭിക്കും. വിദേശ യാത്രാതടസ്സം മാറും. ലളിതാ സഹസ്രനാമം ദിവസവും ചൊല്ലുക.
വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
വിലയേറിയ വസ്തുക്കൾ വാങ്ങുന്നതിന് ധാരാളം പണം ചിലവഴിക്കും. പലതരം സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. അറിവ്, ബുദ്ധിശക്തി, നർമ്മ ബോധം എന്നിവ ചുറ്റുമുള്ളവരെ ആകർഷിക്കും. ജോലി വേഗത്തിൽ പൂർത്തിയാക്കാൻ കഴിയും. ബിസിനസുകാർക്ക്, പുതിയ ഉപഭോക്താക്കളെയും നിക്ഷേപകരെയും
ലഭിക്കും. സഹപ്രവർത്തകരുടെ പൂർണ്ണ പിന്തുണ ഉണ്ടാകും. ആഗ്രഹിച്ച ജോലി കിട്ടും . വിവാഹ തടസം മാറും. വിദ്യാർത്ഥികൾക്ക് സമയം അത്ര നല്ലതല്ല. ദിവസവും 108 തവണ ഓം ശരവണ ഭവ: ജപിക്കുക.
ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
വിവിധ മേഖലകളിൽ നിന്ന് പണം സമ്പാദിക്കാൻ സാധ്യത കാണുന്നു. ബിസിനസ്സ് രംഗത്തുള്ള ആളുകൾക്ക് ധാരാളം അനുകൂല ഫലങ്ങൾ ലഭിക്കും. കുടുംബപരമായ ചുമതലകൾ ഏറ്റെടുക്കും. യഥാസമയം ജോലികൾ പൂർത്തിയാക്കാൻ ക്ലേശിക്കും. കോടതി വ്യവഹാരത്തിൽ അനുകൂലമായ വിധി വരും. തെറ്റുകൾ തിരുത്താൻ ശ്രമിക്കും. ഭൂമി സംബന്ധിച്ച രേഖകൾ ശരിയാക്കി കിട്ടും. ഈശ്വരാധീനവും ഭാഗ്യവും വർദ്ധിക്കും. നിക്ഷേപങ്ങൾ വിവേകത്തോടെ മാത്രം നടത്തുക. ദിവസവും 108 തവണ ഓം ദും ദുർഗ്ഗായൈ നമഃ ജപിക്കുക.
മകരക്കൂറ്
( ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ഭൂമി, വീട് എന്നിവയുമായി ബന്ധപ്പെട്ട് നിക്ഷേപം നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഈ സമയം പതിവിലും മികച്ചതായിരിക്കും. കുടുംബാംഗങ്ങൾ നിങ്ങൾ പ്രതീക്ഷിക്കുന്നത് പോലെ പ്രതികരിക്കാത്തത് വിഷമിപ്പിക്കും. സുഹൃത്തുക്കളെ തിരഞ്ഞെടുക്കുമ്പോൾ വളരെ ജാഗ്രത പാലിക്കണം. ആരെയും അന്ധമായി വിശ്വസിക്കാതിരിക്കാൻ ശ്രദ്ധിക്കുക. കൂടുതൽ
സംസാരിച്ച് സമയം കളയാതെ ലക്ഷ്യത്തിലേക്ക് ശാന്തമായി നീങ്ങേണ്ടതുണ്ട്. വിദ്യാർത്ഥികൾക്ക്
മികച്ച വിജയം ലഭിക്കും. ഓം ഗം ഗണപതയേ
നമഃ ദിവസവും 108 തവണ ജപിക്കണം.
കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
കർമ്മമേഖലയിൽ ഇഷ്ടാനുസരണം ചില നല്ല മാറ്റങ്ങൾ വരുത്താൻ കഴിയും. ജോലിയിൽ മികച്ച വിജയ കരസ്ഥമാക്കും. മുതിർന്നവരുമായി തർക്കിക്കുന്നത് ഒഴിവാക്കണം. സംസാരിക്കുമ്പോൾ വാക്കുകളും ശരീരഭാഷയും നിയന്ത്രിക്കണം. മാതാപിതാക്കളെ ദേഷ്യം പിടിപ്പിക്കരുത്. ഒരു കാര്യം മനസ്സിൽ വച്ചുകൊണ്ട്
ആരോടും പരുഷമായി പെരുമാറരുത്. എല്ലാ സാമ്പത്തിക ആസൂത്രണവും ശരിയാകണം എന്നില്ല. ചിലപ്പോൾ പണം കടം വാങ്ങേണ്ടിവരും. കുടുംബത്തിലും ജോലിസ്ഥലത്തും തെറ്റിദ്ധാരണ പരിഹരിക്കാൻ ശ്രമിക്കും. ദിവസവും ഓം ശ്രീം നമഃ 108 തവണ ജപിക്കണം.
മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി )
പ്രധാന തീരുമാനങ്ങളെടുക്കുന്ന കാര്യത്തിൽ ആശയക്കുഴപ്പം നേരിടും. ഇത് മാനസിക സമ്മർദ്ദം വർദ്ധിപ്പിക്കും. ചില നല്ല കാര്യങ്ങൾ ജീവിതത്തിൽ സംഭവിക്കും. വിരുന്നു സൽക്കാരം നടത്തും.
കർമ്മശേഷി വർദ്ധിക്കും. ബിസിനസ്സ് മെച്ചപ്പെടുത്തുന്നതിനായി ശ്രമിക്കും. തീർത്ഥാടനം
നടത്തും.കുടുംബാംഗങ്ങൾ പിന്തുണയ്‌ക്കും. ഇത് നിങ്ങളുടെ ആത്മവിശ്വാസം ഉയർത്തും.
കഠിനാധ്വാനത്തിന്റെ ഫലം ലഭിക്കും. കൂടാതെ പരീക്ഷയിലും അഭിമാനകരമായ വിജയം നേടും.
ഓം ക്ലീം കൃഷ്ണായ നമഃ ജപിക്കുക.
ജ്യോതിഷരത്നം വേണു മഹാദേവ്
+91 9847575559
Summary: Weekly Star predictions based on moon sign by Venu Mahadev
ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
Copyright 2025 Neramonline.com. All rights reserved