Saturday, 7 Jun 2025

പ്രദോഷം, കൊട്ടിയൂർ വൈശാഖോത്സവ ആരംഭം, പൗർണ്ണമി പൂജ ; ഈ ആഴ്ചത്തെ നക്ഷത്രഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

( 2025 ജൂൺ 8 – 14 )

ജ്യോതിഷരത്നം വേണുമഹാദേവ്

2025 ജൂൺ 8 ന് ചോതി നക്ഷത്രത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചത്തെ പ്രധാന വിശേഷങ്ങൾ ഇടവത്തിലെ ശുക്ലപക്ഷ പ്രദോഷ വ്രതം, കൊട്ടിയൂർ വൈശാഖോത്സവ ആരംഭം, പൗർണ്ണമിപൂജ എന്നിവയാണ്. ജൂൺ 8 നാണ്
ശിവപാർവതി പ്രീതികരമായ പ്രദോഷപൂജ. അന്ന് തന്നെ കൊട്ടിയൂർ വൈശാഖോത്സവവും ആരംഭിക്കുന്നു. ജൂൺ 11 നാണ് ഇടവമാസത്തിലെ പൗർണ്ണമിപൂജയും ഐശ്വര്യപൂജയും. പിറ്റേന്ന് 12 ന് രാവിലെയാണ് ക്ഷേത്രങ്ങളിൽ പൗർണ്ണമി അർച്ചന നടക്കുന്നത്. ശ്രീപദ്‌മനാഭ സ്വാമി ക്ഷേത്രത്തിലെ പുഷ്‌പാഞ്ജലി സ്വാമിയാർ ആചാര്യനാകുന്ന ഒരു കോടി ലളിതാസഹസ്ര നാമജപയജ്ഞത്തിന് ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിൽ തുടക്കം കുറിക്കുന്നത് ജൂൺ 13 നാണ്. ജൂൺ 23 വരെ ക്ഷേത്രസന്നിധിയിൽ ജപയജ്ഞം നടക്കും. ജൂൺ 14 ന് തിരുവോണം നക്ഷത്രത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:

മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1 )
ശാരീരിക ക്ലേശങ്ങൾ അനുഭവപ്പെടാം. രോഗങ്ങൾ അവഗണിക്കരുത്. ഭൂമി, പൂർവ്വിക സ്വത്ത് എന്നിവ വഴി വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. പ്രിയപ്പെട്ടവരെ പ്രകോപിപ്പിക്കരുത്. അവരോട് നന്നായി പെരുമാറാൻ ശ്രദ്ധിക്കേണ്ടതാണ്. കുടുംബ പ്രശ്നങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇതിന്റെ പ്രതികൂല ഫലം ജോലിയെ ബാധിക്കാം. വിദ്യാർത്ഥികൾക്ക് സമയം പതിവിലും മികച്ചതായിരിക്കും. വിദേശ ജോലി സംബന്ധിച്ച് നല്ല വാർത്ത ലഭിക്കും. ദിവസവും ഓം ഗം ഗണപതയേ നമഃ 108 തവണ വീതം ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
മാനസിക വിഷമതകൾ മാറും. നഷ്ടസാധ്യതയുള്ള
എല്ലാ പദ്ധതികളും ഒഴിവാക്കും. കുടുംബാംഗങ്ങളുടെ ആരോഗ്യപ്രശ്നങ്ങൾ ഉത്കണ്ഠയിലേക്ക് നയിക്കും. ജീവിത പങ്കാളിയുമായി സംഭാഷണത്തിനിടയിൽ തർക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ വഷളാകാൻ അനുവദിക്കാതെ നോക്കണം. ജോലിയിൽ പുരോഗതി നേടും. മേലുദ്യോഗസ്ഥരിൽ നിന്നും പൂർണ്ണമായ പിന്തുണയും ലഭിക്കും. യാത്രകൾ ഈ കാലയളവിൽ ധാരാളം നേട്ടങ്ങൾ നൽകും. ഓം ശ്രീം നമഃ ദിവസവും 108 തവണ ജപിക്കുക.

മിഥുനക്കുറ്
(മകയിരം 3, 4, തിരുവാതിര, പുണർതം 1, 2, 3 )
സുപ്രധാന ജോലികളിൽ വിജയിക്കും. സാമ്പത്തിക നഷ്ടം നേരിടേണ്ടിവരും. കൂടുതൽ അപകടകരമായ തീരുമാനങ്ങൾ എടുക്കുന്നത് ഒഴിവാക്കുക. എപ്പോഴും മുതിർന്നവരുടെ അഭിപ്രായം കൂടി കണക്കിലെടുക്കണം. ഒരു മംഗളകർമ്മത്തിൽ പങ്കെടുക്കാൻ ക്ഷണം ലഭിക്കും. സന്താനങ്ങളുടെ നേട്ടത്തിൽ സന്തോഷിക്കും. അവർ പ്രതീക്ഷകൾക്ക് അനുസൃതമായി ജീവിക്കും. ജോലിയിൽ മുൻകാല തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കണം. ഭാഗ്യത്തിന്റെ അനുഗ്രഹമുണ്ടാകും. മത്സരപരീക്ഷയിൽ നേട്ടം. ഓം ദും ദുർഗ്ഗായൈ നമഃ ദിവസവും 108 തവണ ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ആരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കും. എങ്കിലും
ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കണം. ഏത് തരത്തിലുള്ള സാമ്പത്തിക ഇടപാടുകൾക്കും സമയം വളരെ നല്ലതാണ്. എന്നാലും, ഇപ്പോൾ വലിയ നിക്ഷേപങ്ങൾ ഒന്നും തന്നെ നടത്തരുത്. പ്രിയപ്പെട്ട ഒരു വ്യക്തിയെപ്പറ്റി നിങ്ങൾക്ക് ഇഷ്ടമാകാത്ത ചില കാര്യങ്ങൾ കേൾക്കും. സഹപ്രവർത്തകരിൽ നിന്നും ചില എതിർപ്പുകൾ ഉണ്ടാകും. വിദ്യാഭ്യാസത്തിൽ മാറ്റങ്ങളുണ്ടാകും ഉന്നത പഠനത്തിന് വിദേശത്തേക്ക് പോകാനുള്ള ആഗ്രഹം പൂർത്തീകരിക്കാൻ കഴിയും.
നിത്യവും ഓം ഘ്രൂം നമഃ പരായ ഗോപ്ത്രേ ജപിക്കുക.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. ഒരേ സമയം പല കാര്യങ്ങളിൽ ഏർപ്പെടുന്നത് ഗുണം ചെയ്യില്ല. പകരം ഒരു കാര്യത്തിൽ മാത്രം ശ്രദ്ധിച്ച് നീങ്ങുക. സങ്കീർണമായ പ്രശ്‌നങ്ങളിൽ നിന്നും രക്ഷപ്പെടാൻ ജീവിതപങ്കാളി സഹായിക്കും. കുടുംബപരമായ ഉത്തരവാദിത്തങ്ങൾ വർദ്ധിക്കുന്നത് മാനസിക പിരിമുറുക്കം നൽകും. ബിസിനസ്സുകാർക്ക് മുതിർന്നവരുടെ പിന്തുണ ഗുണം ചെയ്യും. അർപ്പണ ബോധം കഠിനാധ്വാനം എന്നിവയിലൂടെ ശ്രദ്ധിക്കപ്പെടും. ശരിയായ തീരുമാനം എടുക്കുന്നതിൽ പ്രശ്‌നങ്ങൾ ഉണ്ടാകാം. ഓം നമഃ ശിവായ ദിവസവും 108 തവണ ജപിക്കുക.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ആരോഗ്യം മെച്ചപ്പെടും. ദീർഘകാലമായി
ശല്യപ്പെടുത്തുന്ന പ്രശ്നങ്ങളിൽ നിന്ന് മോചനം
ലഭിക്കും. ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന
വ്യക്തികളിൽ നിന്ന് അകന്നുനിൽക്കുന്നതിൽ വിജയിക്കും. അനാവശ്യ ചെലവുകൾ ഉണ്ടാകാൻ സാധ്യതയുണ്ട്. എന്നാൽ വരുമാനം കൂടുന്നത്
കാരണം, ഈ ചെലവുകളുടെ ഭാരം ഉണ്ടാകില്ല.
ചില തീരുമാനങ്ങൾ കുടുംബാംഗങ്ങളെ ബോധ്യപ്പെടുത്താൻ കഴിയാത്തത് കാരണം അവർ എതിരാകും. ജോലിസ്ഥലത്ത് സാഹചര്യം മനസ്സിലാക്കി തന്ത്രപൂർവം നിൽക്കണം. നിത്യവും ഓം ഗം ഗണപതയേ നമഃ ജപിക്കുക .

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
വിട്ടുമാറാത്ത രോഗങ്ങളിൽ നിന്ന് മുക്തി നേടും. സാമ്പത്തിക ബുദ്ധിമുട്ടുകൾ തരണം ചെയ്യുവാൻ
പദ്ധതികൾ ആസൂത്രണം ചെയ്യും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കും. വീട്ടിൽ കൂടുതൽ സമയം ചെലവഴിക്കാൻ ശ്രമിക്കും. മക്കളുടെ കാര്യത്തിൽ ശ്രദ്ധ പുലർത്തും. തെറ്റ് ആവർത്തിക്കാതിരിക്കാൻ ശ്രമിക്കും. വിദേശത്തുള്ള ബന്ധുക്കളിൽ നിന്നും ധനസഹായം ലഭിക്കും. യാത്രകൾ ഗുണം ചെയ്യും. വിദ്യാർത്ഥികൾ പഠനങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും. ഓം നമോ ഭഗവതേ വാസുദേവായ ദിവസവും 108 തവണ ജപിക്കുക.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
മാനസികസമ്മർദ്ദങ്ങളും ശാരീരികമായ ക്ഷീണവും ബുദ്ധിമുട്ടിക്കും. സാമ്പത്തികമായ പ്രശ്നങ്ങൾ കാരണം ആശങ്കപ്പെടാം. എന്നാൽ വിശ്വസ്തതയോടെ സഹായത്താൽ വിഷമഘട്ടം തരണം ചെയ്യാൻ കഴിയും. ജോലിസ്ഥലത്ത് കൂടുതൽ ശ്രദ്ധിക്കേണ്ടതാണ്. അല്ലെങ്കിൽ, വലിയ പ്രശ്നങ്ങളിൽ ചെന്ന് പെടാൻ സാധ്യത കാണുന്നു. ചില സഹപ്രവർത്തകർ എതിരായി മാറും. സന്താനത്തിൻ്റെ വിവാഹം നിശ്ചയിക്കും.
മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് സമയം മികച്ചതായിരിക്കും. ഓം ദുർഗ്ഗായ നമഃ ദിവസവും 108 തവണ ജപിക്കുക.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ജോലിഭാരം ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. മുൻകാല നിക്ഷേപത്തിൽ നിന്ന് നല്ല ആദായം ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ വാഹനം വാങ്ങുന്നതിന് സാധിക്കും. വീട്ടിൽ മാറ്റങ്ങൾ വരുത്തും മുമ്പ് കുടുംബാംഗങ്ങളുടെ അഭിപ്രായം ചോദിക്കേണ്ടതാണ്. ജോലിയിൽ മികച്ച നേട്ടങ്ങൾ ലഭിക്കും. നിഷേധാത്മകമായ സമീപനം ഒരു കാര്യത്തിലും സ്വീകരിക്കരുത്. വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പരിശ്രമിക്കുന്നവർക്ക് സമയം അനുകൂലമാണ്.
ഓം ശരവണ ഭവ: നിത്യവും 108 ഉരു ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം1,2)
അനാവശ്യ ചെലവുകൾ ഒഴിവാക്കണം.
കച്ചവടക്കാർക്ക് വരുമാനത്തിലെവർദ്ധനവ് ഉണ്ടാകും. മുൻകോപവും പരുഷമായ പെരുമാറ്റവും നിയന്ത്രിക്കണം. സംസാരത്തിൽ മാന്യത പുലർത്തണം. ജീവിത പങ്കാളിയോട് മനസ്സ് തുറന്ന് സംസാരിച്ച് തെറ്റിദ്ധാരണകൾ തീർക്കണം. സുപ്രധാനമായ ചുമതലകൾ ഏറ്റെടുക്കും മുൻപ് ആനുഭവപരിചയമുള്ള ആളുകളുടെ അഭിപ്രായം തേടേണ്ടതാണ്. ഭാഗ്യവും ഈശ്വാധീനവും വർദ്ധിക്കും. വിദേശ യാത്രയ്ക്ക് അനുമതി ലഭിക്കും. ദിവസവും 108 തവണ വീതം ഓം ഹം ഹനുമതേ നമഃ ജപിക്കുക.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1,2,3)
സാമ്പത്തിക സ്ഥിതി ഭദ്രമാക്കാൻ വിശ്വസ്തരായ ആളുകളുടെ ഉപദേശം തേടും. ശരിയായ തീരുമാനങ്ങൾ എടുക്കാൻ, കഴിയും. അനുഭവത്തിൽ നിന്ന് കാര്യങ്ങൾ പഠിക്കാൻ ശ്രമിക്കും. സമയം പതിവിലും മികച്ചതായിരിക്കും. എന്നാലും, പണവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ഏറെ ശ്രദ്ധാലുവായിരിക്കേണ്ടതാണ്. കച്ചവടക്കാർ ഇപ്പോൾ റിസ്ക് എടുക്കുന്നത് നല്ലതല്ല. വിദേശ യാത്ര പോകും. നിലനിൽപ്പിനായി കൂടുതൽ കഠിനാധ്വാനം ചെയ്യാൻ നിർബ്ബന്ധിതമാകും. വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന തരത്തിൽ മുന്നോട്ടു പോകാൻ കഴിയും. ദിവസവും 108 തവണ വീതം ഓം ശ്രീം നമഃ ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
(+ 91 9847575559 )
Summary: Weekly Star predictions based on moon sign by Venu Mahadev

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോളജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App
 
Copyright 2025 Neramonline.com. All rights reserved






 
 
 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version