Sunday, 15 Jun 2025

മിഥുന സംക്രമം, വരാഹി പഞ്ചമി, യോഗിനി ഏകാദശി; ഈ ആഴ്ചത്തെ നക്ഷത്രഫലം

(നേരം ഓൺ ലൈൻ ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വിശേഷങ്ങൾക്കായി ക്ലിക്ക് ചെയ്യൂ : neramonline.com . നേരം ഓൺലൈനിൽ പ്രസിദ്ധീകരിക്കാൻ ലേഖനങ്ങൾ ചിത്രങ്ങൾ അയയ്ക്കേണ്ട വാട്ട്സാപ്പ് നമ്പർ : +91 8138015500 )

( 2025 ജൂൺ 15 – 21 )

ജ്യോതിഷരത്നം വേണുമഹാദേവ്

2025 ജൂൺ 15 ന് മകരക്കൂറിൽ തിരുവോണം നക്ഷത്രം ആദ്യ പാദത്തിൽ ആരംഭിക്കുന്ന ഈ ആഴ്ചയിലെ പ്രധാന വിശേഷങ്ങൾ മിഥുന രവിസംക്രമം, കൃഷ്ണപക്ഷ
ചതുർത്ഥിയായ സങ്കഷ്ട ചതുർത്ഥി, വാരാഹി പഞ്ചമി, യോഗിനി ഏകാദശി, എന്നിവയാണ്. 2025 ജൂൺ 15 ഞായറാഴ്ച രാവിലെ 6 മണി 44 മിനിറ്റിന് ഉദയപരം ഒരു നാഴിക 30 വിനാഴികക്ക് തിരുവോണം നക്ഷത്രം, രണ്ടാം പാദത്തിൽ മകരക്കൂറിൽ ചന്ദ്രൻ നിൽക്കുന്ന സമയത്താണ് സൂര്യ സംക്രമണം. ഓച്ചിറ ശ്രീ പരബ്രഹ്മ ക്ഷേത്രത്തിലെ പ്രധാന ആട്ടവിശേഷങ്ങളിൽ ഒന്നായ ഓച്ചിറക്കളി നടക്കുക മിഥുനം 1, 2 ( ജൂൺ 15, 16 ) തീയതികളിലാണ്. ഞായറാഴ്ച തന്നെയാണ് ഗണേശാരാധന പ്രധാനമായ സങ്കഷ്ട മോചന ചതുർത്ഥി. പിറ്റേന്ന് തിങ്കളാഴ്ച മിഥുന മാസത്തിലെ കൃഷ്ണപക്ഷ പഞ്ചമിയാണ്. ജൂൺ 15 ഞായറാഴ്ച പകൽ 3:53 ന് ആരംഭിക്കുന്ന പഞ്ചമി തിഥി 16 തിങ്കളാഴ്ച പകൽ 3:33 വരെയാണ്. വാരാഹി ദേവിക്ക് രാത്രികൾ പ്രധാനമായതിനാൽ പഞ്ചമി തിഥി രാത്രിയിൽ വരുന്ന ഞായറാഴ്ചയും ശ്രീ വാരാഹി ദേവി ഉപാസനയ്ക്ക് ശ്രേഷ്ഠമാണ്. ജൂൺ 21 ശനിയാഴ്ചയാണ് ഭൂരിപക്ഷ
ഏകാദശി. മിഥുനത്തിലെ കൃഷ്ണ ഏകാദശിയായ ഇത് യോഗിനി ഏകാദശി എന്നാണ് അറിയപ്പെടുന്നത്. ജൂൺ 13 ന് ദശമി നാളിൽ ഒരിക്കൽ എടുത്ത് വ്രതം ആരംഭിക്കണം. ശനിയാഴ്ച രാത്രി 11:11 മണി മുതൽ ഞായറാഴ്ച രാവിലെ 9:42 മണി വരെയാണ് ഹരിവാസരം. ഈ സമയത്ത് അന്നപാനാദികൾ ഉപേക്ഷിച്ച് വിഷ്ണുനാമ ജപത്തിൽ മുഴുകണം. യോഗിനിഏകാദശി
നോറ്റാൽ ആരോഗ്യം, ഐശ്വര്യം, സന്തോഷം എന്നിവ ഫലം. അന്ന് മേടക്കൂറിൽ ഭരണി നക്ഷത്രം രണ്ടാം പാദത്തിൽ വാരം അവസാനിക്കും. ഈ ആഴ്ചത്തെ നക്ഷത്രഫലം:


മേടക്കൂറ്
(അശ്വതി, ഭരണി, കാർത്തിക 1)
യാത്രകൾ ഒഴിവാക്കുക. വ്യാപാരികൾ പണവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുമ്പോൾ വളരെ ശ്രദ്ധിക്കണം. ലാഭം നേടുമെന്ന് പ്രതീക്ഷിച്ച കരാറുകൾ നഷ്ടത്തിൽ കലാശിക്കും. വീട്ടിൽ സന്തോഷാനുഭവങ്ങൾ വർദ്ധിക്കും. സർക്കാറിൽ നിന്ന് സഹായങ്ങൾ ലഭിക്കും. കുഴഞ്ഞുമറിഞ്ഞ ദാമ്പത്യ പ്രശ്നങ്ങൾ ലളിതമായി പരിഹരിക്കാനാകും ആരോഗ്യം ശ്രദ്ധിക്കണം. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കില്ല. എല്ലാ ജോലികളും പൂർത്തിയാക്കാൻ കഴിയില്ല. ആഗ്രഹിച്ച രീതിയിൽ ഉന്നത വിദ്യാഭ്യാസം നടത്താനാകും. ഓം വചത്ഭുവേ നമഃ ദിവസവും 108 തവണ ജപിക്കുക.

ഇടവക്കൂറ്
(കാർത്തിക 2,3,4, രോഹിണി, മകയിരം 1,2)
രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് മികച്ച പദവികൾ ലഭിക്കും ധനപരമായി നേട്ടം കൈവരിക്കും. ധൈര്യവും ആത്മവിശ്വാസവും വർദ്ധിക്കും. ഭാഗ്യം അനുകൂലമാകും. പുതിയ ജോലി ലഭിക്കാൻ സാദ്ധ്യത. അല്ലെങ്കിൽ തൊഴിൽ സംബന്ധമായി നേട്ടങ്ങൾ ലഭിക്കും. അപ്രതീക്ഷിതമായി സന്തോഷ വാർത്ത കേൾക്കും. സന്താനങ്ങൾ വഴി സന്തോഷം ഉണ്ടാകും. പ്രതികൂല അവസ്ഥകൾ ഭംഗിയായി അതിജീവിക്കും. സർക്കാറിൽ സമർപ്പിച്ച നിവേദനത്തിൽ അനുകൂല നടപടിയുണ്ടാകും. ജീവിതപങ്കാളിക്ക് അംഗീകാരങ്ങൾ ലഭിക്കും. ഓം നമോ നാരായണായ നിത്യവും ജപിക്കുക.

മിഥുനക്കൂറ്
(മകയിരം 3,4, തിരുവാതിര, പുണർതം 1,2,3)
ബിസിനസിൽ പണം മുടക്കാവുന്നതാണ്. പലരംഗത്തും വാശിയോടെ മുന്നേറി വിജയം കൈവരിക്കും. ദീർഘനാളായുള്ള ആഗ്രഹങ്ങൾ സഫലമാകും. സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും പ്രതീക്ഷിച്ച സഹായങ്ങൾ കൈവരും ആരോഗ്യം മെച്ചപ്പെടും. സ്വജനങ്ങളുമായി കൂടുതൽ സമയം ആസ്വദിക്കാൻ കഴിയും. ഭൂമി, വഴി വരുമാനം വർദ്ധിക്കാൻ സാധ്യതയുണ്ട്. പങ്കാളിയെ സംശയിക്കുന്നത് നല്ലതല്ല. തിടുക്കത്തിൽ നിഗമനങ്ങളിൽ എത്തരുത്. ജോലിസ്ഥലത്ത് സാഹചര്യം മനസ്സിലാക്കി പെരുമാറുന്നത് നന്നായിരിക്കും. ചില സാഹചര്യങ്ങളിൽ നിശബ്തത പാലിക്കുന്നത് നല്ലതാണെന്ന് മനസ്സിലാകും. ശത്രുക്കളുടെ കഴിവ് കുറച്ചുകാണരുത്. വിദ്യാർത്ഥികൾ മികച്ച പ്രകടനം കാഴ്ചവയ്ക്കും. ദിവസവും വിഷ്ണുസഹസ്രനാമം ജപിക്കുക.

കർക്കടകക്കൂറ്
(പുണർതം 4, പൂയം, ആയില്യം )
ആരോപണങ്ങളിൽനിന്നു രക്ഷ നേടും.
പരീക്ഷണാർത്ഥം ചെയ്‌ത പ്രവൃത്തികൾ വിജയിക്കും തടസ്സപ്പെട്ട കർമപദ്ധതികൾ പുനരാരംഭിക്കും. സ്വന്തം കാര്യ ങ്ങളിൽ കൂടുതൽ ശ്രദ്ധ ചെലുത്തും പ്രിയരുമായി ഒത്തുചേരും തൊഴിൽരംഗത്ത് പുതിയ പദ്ധതികൾ ആവി ഷ്കരിക്കും ജീവിതരീതിയിൽ വരുത്തിയ മാറ്റങ്ങൾ ഗുണം ചെയ്യും. ഇഷ്ടകാര്യങ്ങൾ ചെയ്യുന്നതിനുള്ള തടസ്സങ്ങൾ നീങ്ങും രക്ഷിതാക്കൾക്ക് സന്തോഷവും സമാധാനവ്യമുണ്ടാകും. ധാരാളം യാത്ര ചെയ്യും. നിലപാടുകളിൽ ഉറച്ചുനിൽക്കും പരീക്ഷ, അഭിമുഖം എന്നിവയിൽ വിജയിക്കും. ആത്മവിശ്വാസം വളർത്തുന്ന അനുഭവങ്ങളുണ്ടാകും ഓം ഗം ഗണപതയേ നമഃ ദിവസവും 108 തവണ ജപിക്കണം.

ചിങ്ങക്കൂറ്
(മകം, പൂരം, ഉത്രം 1 )
വിദേശത്ത് മികച്ച ജോലി ലഭിക്കാൻ സാധ്യതയുണ്ട്. ബിസിനസ് രംഗത്ത് കൂടുതൽ നിക്ഷേപം നടത്താൻ അനുയോജ്യമായ കാലം. ഗൃഹത്തിൽ സന്തോഷവും ശാന്തിയുമുണ്ടാകും. സന്താനത്തിൻ്റെ വിവാഹവുമായി ബന്ധപ്പെട്ട കടുംപിടുത്തം ഉപേക്ഷിക്കും. കർമ്മരംഗത്ത് അസുലഭമായ നേട്ടങ്ങൾക്ക് സാദ്ധ്യത. പുതിയകരാർ ഗുണംചെയ്യും. സ്വജനങ്ങളുടെ എതിർപ്പുകളും തർക്കങ്ങളും പരിഹരിക്കും. ബുദ്ധിപരമായ നീക്കങ്ങളിലൂടെ തടസ്സങ്ങളും പ്രതിസന്ധികളും അതിജീവിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ ഉത്സാഹം വർദ്ധിക്കും. ദിവസവും ഓം നമഃ ശിവായ 108 തവണ ജപിക്കണം.

കന്നിക്കൂറ്
(ഉത്രം 2, 3, 4, അത്തം, ചിത്തിര 1, 2)
ദീർഘകാലമായി മനസ്സിൽ കൊണ്ടുനടക്കുന്ന ചില ആഗ്രഹങ്ങൾ സാധിക്കും. സാമ്പത്തിക നേട്ടങ്ങളുണ്ടാകും. സന്താനങ്ങളെക്കുറിച്ചുള്ള പ്രതീക്ഷകൾ സഫലമാകും. മേലധികാരികളിൽ
നിന്നും അനുകൂല നിലപാട് പ്രതീക്ഷിക്കാം.
വിദേശത്ത് ഉപരിപഠനത്തിന് ശ്രമിക്കുന്നവർക്ക് നേരിട്ട തടസ്സങ്ങൾ മാറും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ കൃത്യമായി ആസൂത്രണം ചെയ്തു നടപ്പാക്കും. മുതിർന്നവർക്ക് രോഗ ദുരിത ശമിക്കും. ആരോഗ്യം നന്നായി മെച്ചപ്പെടും.
കുടുംബപരമായ ചുമതലകൾ ഭംഗിയായി നിർവ്വഹിച്ചു വേണ്ടപെട്ടവരുടെ ഇഷ്ടം നേടും. ക്ലേശങ്ങൾ സഹിച്ചും വാഗ്ദാനങ്ങൾ നിറവേറ്റും വിഷ്ണു സഹസ്രനാമം ജപിക്കുക.

തുലാക്കൂറ്
(ചിത്തിര 3, 4, ചോതി, വിശാഖം 1, 2, 3)
കർമ്മ രംഗത്ത് ആദരവും അംഗീകാരവും ലഭിക്കും. ബാഹ്യസമ്മർദ്ദങ്ങൾക്ക് വശംവദരാതെ സ്വന്തം നിലപാടുകൾ ഉയർത്തിപ്പിടിച്ച് മുന്നോട്ടു പോകാൻ കഴിയും. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ മാറും.
വീട്ടുകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. ഗൃഹത്തിൽ അറ്റകുറ്റപ്പണികൾക്ക് ധാരാളം പണം ചെലവഴിക്കും. ഭാഗ്യവും ഈശ്വരചിന്തയും വർദ്ധിക്കും. കാരുണ്യ പ്രവർത്തനങ്ങൾ നടത്തി സമൂഹത്തിൽ ശ്രദ്ധേയരാകും. ജീവിത നിലവാരം വർദ്ധിപ്പിക്കാൻ വേണ്ടി കഠിനമായി
യത്നിക്കും. ഉന്നത സ്ഥാനമാനങ്ങൾ ലഭിക്കും. പേരും പ്രശസ്തിയും വർദ്ധിക്കും. എതിരാളികളുടെ കുത്സിത ശ്രമങ്ങൾ ഫലപ്രദമായി തടയാൻ കഴിയും. സർപ്പ പ്രീതിക്ക് വഴിപാട് നടത്തുന്നത് നല്ലത്.

വൃശ്ചികക്കൂറ്
(വിശാഖം 4, അനിഴം, തൃക്കേട്ട )
സാമ്പത്തിക ഇടപാടുകൾ ഗുണം ചെയ്യും. വേണ്ടപ്പെട്ടവർക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ ശ്രദ്ധിക്കും. ഗൃഹ നവീകരണ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ശത്രുക്കളുടെ മേൽ നിഷ്പ്രയാസം വിജയം നേടും. മംഗളകർമ്മങ്ങളിലും പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന സദസ്സുകളിലും സംബന്ധിക്കാൻ കഴിയും. ഏറ്റെടുക്കുന്ന എല്ലാ കാര്യങ്ങളിലും മികച്ച നേട്ടങ്ങൾ ഉണ്ടാക്കും. ജോലി സംബന്ധമായി വിദൂരയാത്രകൾ ആവശ്യമായി വരും. പഴയ നിക്ഷേപങ്ങളിൽ നിന്നും നല്ല ആദായം കിട്ടും. വിലയേറിയ വസ്തുക്കൾ വാങ്ങും. ചെലവുകൾ കാര്യക്ഷമമായി നിയന്ത്രിക്കും. സാഹസിക പ്രവർത്തനങ്ങൾ ഒഴിവാക്കണം.. ദിവസവും 108 തവണ ഓം നാരസിംഹായ നമഃ ജപിക്കുന്നത് ഉത്തമമാണ്.

ധനുക്കൂറ്
(മൂലം, പൂരാടം, ഉത്രാടം 1)
ആരോഗ്യ സംബന്ധമായ ഉത്കണ്ഠകൾ പരിഹരിക്കാൻ കഴിയും. സാമ്പത്തിക നേട്ടങ്ങൾ കൈവരിക്കും. ജീവിതത്തിൽ നല്ല വഴിത്തിരിവുകൾ സംഭവിക്കും. ഭൂമി
ക്രയവിക്രയത്തിന് പറ്റിയ സമയം. വ്യവഹാരങ്ങളിൽ വിജയിക്കാൻ സാധിക്കും. ദീർഘവീക്ഷണത്തോടെ പ്രവർത്തിക്കും. ബുദ്ധിപൂർവം കാര്യങ്ങൾ നീക്കാനും ശരിയായ തീരുമാനങ്ങൾ എടുക്കാനും കഴിയും. കഠിനാദ്ധ്വാനം ഗുണം ചെയ്യും. മാനസിക സമ്മർദങ്ങളിൽ നിന്നും മോചനം കിട്ടും. വിദ്യാർത്ഥികൾക്ക് മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും.. ഓം നമോ നാരായണായ എന്നും 108 തവണ വീതം ജപിക്കണം.

മകരക്കൂറ്
(ഉത്രാടം 2, 3, 4, തിരുവോണം, അവിട്ടം 1, 2 )
ആരോഗ്യ പ്രശ്ന‌ങ്ങൾ പരിഹരിക്കും.
രക്ഷിതാക്കളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധയും താല്പര്യവും കാണിക്കും. കാലപ്രവർത്തനങ്ങളിലും സാഹിത്യ രംഗത്തും ധാരാളം നല്ല അവസരങ്ങൾ
ലഭിക്കും. വിദൂരയാത്രകൾ ഗുണം ചെയ്യും. അപ്രതീക്ഷിതമായ ചെലവുകൾ കാരണം കൂടുതൽ പണം ആവശ്യമായി വരും. ദീർഘ കാലമായി ആഗ്രഹിക്കുന്ന ജോലി ലഭിക്കും. കച്ചവടത്തിലെ ധനനഷ്‌ടങ്ങൾ നികത്തിയെടുക്കാൻ കഴിയും. പുതിയ ഗൃഹോപകരണങ്ങൾ വാങ്ങും. ഓം ശരവണ ഭവഃ നിത്യവും ജപിക്കണം.

കുംഭക്കൂറ്
(അവിട്ടം 3, 4, ചതയം, പൂരുരുട്ടാതി 1, 2, 3 )
സങ്കീർണ്ണവും കഠിനവുമായ പ്രത്യേക സാഹചര്യങ്ങൾ ബുദ്ധിപരമായ നീക്കങ്ങളിലൂടെ അതിജീവിക്കും. വാഹനം മാറ്റി വാങ്ങാൻ തീരുമാനിക്കും. ദാമ്പത്യത്തിലെ അസ്വാരസ്യങ്ങൾ പരിഹരിക്കാൻ കഴിയും. സാഹസിക പ്രവർത്തനങ്ങളിൽ നിന്ന് ഒഴിഞ്ഞു മാറാൻ നോക്കണം. ഭൂമി വാങ്ങാൻ ശ്രമിക്കും. രക്ഷിതാക്കളുടെ ആരോഗ്യ
കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കും. അശുഭ ചിന്തകൾ വർദ്ധിക്കും. സർക്കാറിൽ നിന്നും സഹായം ലഭിക്കും. പ്രതീക്ഷിച്ച വായ്പ തരപ്പെടും. ബിസിനസ്സ് ഇടപാടുകളിൽ കൂടുതൽ ജാഗ്രത വേണം. കുടുംബാംഗങ്ങളെ നല്ല രീതിയിൽ പരിഗണിക്കണം. ഓം ഹം ഹനുമതേ നമഃ ദിവസവും 108 തവണ ജപിക്കുക.

മീനക്കൂറ്
(പൂരുരുട്ടാതി 4, ഉത്തൃട്ടാതി, രേവതി)
ആഗ്രഹിച്ച സ്ഥലംമാറ്റം, ജോലിയിൽ സ്ഥ‌ാനക്കയറ്റം എന്നിവയുണ്ടാകും. മേലധികാരികളുടെ പിൻതുണയും അഭിനന്ദനങ്ങളും ലഭിക്കും. സാഹസികമായ എല്ലാ പ്രവർത്തനങ്ങളും നിയന്ത്രിക്കണം. ആലോചനയില്ലാതെ ഒന്നും തന്നെ ചെയ്യരുത്. തീർത്ഥാടനം നടത്തും. കച്ചവടത്തിൽ മികച്ച ലാഭം പ്രതീക്ഷിക്കാം. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് ചില ആനുകൂല്യങ്ങൾ ലഭിക്കും. ചില ബന്ധുമിത്രാദികളുമായി നിലനിന്ന അഭിപ്രായ ഭിന്നത മാറും. അപ്രതീക്ഷിത സാമ്പത്തിക നേട്ടങ്ങൾ പ്രതീക്ഷിക്കാം. ലാഭത്തിൽ ഭൂമി ഇടപാട് നടക്കാൻ സാധ്യതയുണ്ട്. വിദ്യാർത്ഥികൾ പഠനത്തിൽ കൂടുതൽ ശ്രദ്ധിച്ച് വിജയം കരസ്ഥമാക്കും. വിവാഹ കാര്യത്തിൽ തീരുമാനമെടുക്കാൻ കഴിയും. ദിവസവും ഓം ശ്രീം നമഃ എന്നും 108 ഉരു ജപിക്കുക.

ജ്യോതിഷരത്നം വേണു മഹാദേവ്
മൊബൈൽ: + 91 9847575559


Summary: Weekly Star predictions based on moon sign by Venu Mahadev

ആത്മീയ വിശേഷങ്ങളും ജ്യോതിഷ പ്രവചനങ്ങളും സംബന്ധിച്ച വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍, അസ്ട്രോ ജി, നേരം ഓൺലൈൻ ആപ് ഡൗണ്‍ലോഡ് ചെയ്യുക : AstroG App

Copyright 2025 Neramonline.com. All rights reserved

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!
Exit mobile version