Sunday, 6 Oct 2024

ഭാഗ്യസിദ്ധിക്കും ഐശ്വര്യവര്‍ദ്ധനവിനും എന്നും ജപിക്കാൻ 7 വിഷ്ണു മന്ത്രങ്ങൾ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി

എല്ലായിടത്തും നിറഞ്ഞുനിൽക്കുന്ന മൂർത്തിയാണ് മഹാവിഷ്ണു. സൃഷ്ടിസ്ഥിതിസംഹാരങ്ങളിൽ സ്ഥിതിയുടെ കർത്താവ്. പ്രപഞ്ച പരിപാലനം, സംരക്ഷണം എന്നിയാണ് സത്ത്വഗുണമൂർത്തിയായ മഹാവിഷ്ണുവിൻ്റെ ധർമ്മം. ദശാവതാരങ്ങളായും അംശാവതാരങ്ങളായും ആരാധിക്കുന്ന വിഷ്ണു ഭഗവാൻ്റെ പ്രീതി നേടാനുള്ള ഏറ്റവും പ്രധാനപ്പെട്ട അനുഷ്ഠാനമാണ് മാസന്തോറും ശുക്ലപക്ഷത്തിലും കൃഷ്ണപക്ഷത്തിലും വരുന്ന ഏകാദശിവ്രതം. ആയുസ്സിനും ആരോഗ്യത്തിനും ധനഐശ്വര്യത്തിനും ഭൂമിലാഭത്തിനുമെല്ലാം വിഷ്ണുവിനെ ഉപാസിക്കാം. ഓം നമോ നാരായണായ എന്ന അഷ്‌ടാക്ഷരമന്ത്രം, ഓം നമോ ഭഗവതേ വാസുദേവായ എന്ന ദ്വാദശാക്ഷര മന്ത്രം എന്നിവയാലാണ് വിഷ്ണു ഭഗവാനെ നിത്യവും ആരാധിക്കുന്നത്. എല്ലാ ദിവസവും 108 പ്രാവശ്യം ഈ മന്ത്രങ്ങൾ ഉരുവിടുന്നത് തൊഴില്‍ലാഭം, ആരോഗ്യം, സൗഖ്യം, ഐശ്വര്യവര്‍ദ്ധനവ്‌, ശത്രുനാശം, ബുദ്ധി ഇവ സമ്മാനിക്കും.

ഇതിന് പുറമെ ഏകാദശി അനുഷ്ഠിക്കുന്നവർക്ക് ജപിക്കാന്‍ ഭഗവാൻ്റെ ശ്രേഷ്ഠമായ സപ്തമന്ത്രങ്ങൾ
ഉണ്ട്. ഈ ഏഴ് മന്ത്രങ്ങളും എല്ലാ ദിവസവും 108 വീതം രാവിലെയും വൈകിട്ടും രണ്ടുനേരം ചൊല്ലുന്നത് ഭാഗ്യസിദ്ധിക്കും ഗുണകരമാണ്. ഏകാദശി ദിവസം മുഴുവന്‍ സമയവും കഴിയുന്നത്ര തവണ ഈ മന്ത്രങ്ങൾ ചൊല്ലണം. ഒരു കാര്യം പ്രത്യേകം അറിയണം – ഏകാദശി വ്രതം നോറ്റാൽ ഫലം ഉറപ്പാണ്. എല്ലാ പാപങ്ങളും നശിക്കും; കുടുംബൈശ്വര്യത്തിനും കാരണമാകും. ഈ ദിവസം സാധുക്കൾക്ക് അന്നദാനം നടത്തുന്നത് വളരെ വിശേഷമാണ്.

സപ്ത മന്ത്രങ്ങള്‍

1 ഓം നമോ ഭഗവതേ വാസുദേവായ
2 ഓം നമോ വിഷ്ണവേ മധുസൂദനായ നമഃ
3 ഓം നമോ നാരായണായ
4 ഓം ക്ലീം കൃഷ്ണായ നമഃ ക്ലീം
5 ഓം ക്ലീം ഹൃഷീകേശായ നമഃ
6 ഓം ക്ലീം കൃഷ്ണായ
ഗോഗോപീസുന്ദരായ ക്ലീം ശ്രീം
സര്‍വ്വാലങ്കാര ഭൂഷിണേ നമഃ
7 ഓം ത്രിവിക്രമായ മധുസൂദനായ ശ്രീം നമഃ

തന്ത്രരത്നം പുതുമന മഹേശ്വരൻ നമ്പൂതിരി,
+91 9447020655

Story Summary: Significance of Powerful Vishnu Saptha Mantras, benifits of its recitation

Copyright 2024 Neramonline.com. All rights reserved

error: Content is protected !!
Exit mobile version