Sunday, 29 Sep 2024

ശിവക്ഷേത്രത്തിൽ ഭക്തർ നന്തിയുടെചെവിയിൽ മന്ത്രിക്കുന്നതെന്തിന് ?

തരവത്ത് ശങ്കരനുണ്ണി
ശ്രദ്ധിച്ചിട്ടുണ്ടോ, ശിവക്ഷേത്തിൽ ഭക്തർ നന്തിയുടെ കാതിൽ മന്ത്രിക്കുന്നതും പ്രാർത്ഥിക്കുന്നതും ? ഇതിനു പിന്നിലുള്ള രസകരമായ കഥ കേട്ടോളു:

ഒരിക്കൽ പാർവ്വതി ദേവിക്ക് ഓർമ്മക്കുറവ് നേരിട്ടു. ഇതിൽ ശിവന് വളരെ ദു:ഖമുണ്ടായി. ഉടൻ തന്നെ ശിവൻ ദേവിയേയും കൂട്ടി മന:ശാന്തിക്കായി ധ്യാനത്തിൽ മുഴുകി. ഇത് കണ്ട് നന്തികേശ്വരനും സ്വയം പ്രാർത്ഥനയിൽ പങ്കുകൊണ്ടു.

ശിവക്ഷേത്രത്തിൽ കാണുന്ന രുപത്തിലാണ് നന്തി ധ്യാനത്തിനിരുന്നത്. ഈ സമയത്ത് ജലന്ധരൻ എന്ന അസുരൻ ധ്യാനത്തിലിരുന്ന പാർവ്വതീദേവിയെ തട്ടിക്കൊണ്ടു പോയി. ധ്യാനത്തിലായതിനാൽ ഇതൊന്നും ശിവൻ അറിഞ്ഞതേയില്ല. ദേവിയെ തട്ടിക്കൊണ്ട് പോയത് ഭഗവാനെ എങ്ങനെ അറിയിക്കുമെന്നോർത്ത് ദേവന്മാർക്ക് ആധിയായി. ഒടുവിൽ അവർ വിവരം ഗണപതിയെ ധരിപ്പിച്ചു. ശിവഭഗവാനെ ധ്യാനത്തിൽ നിന്നും ഉണർത്താൻ ഗണപതിക്കും കഴിഞ്ഞില്ല. പക്ഷേ ബുദ്ധിശാലിയായ ഗണപതിയുടെ മനസ്സിൽ ഒരാശയം ജനിച്ചു. ഗണേശൻ ഉടൻ നന്തികേശ്വരനെ നോക്കി. എന്നിട്ട് ശിവഭഗവാനെ അറിയിക്കാനുള്ള കാര്യം നന്തികേശ്വരന്റെ ചെവിയിൽ പറഞ്ഞു. നന്തികേശ്വരൻ ഇത് കേട്ടതും ശിവഭഗവാൻ കാര്യം ഗ്രഹിച്ചു. തപസ്സിൽ നിന്നുണർന്ന ശിവഭഗവാൻ അങ്ങനെ പാർവ്വതീദേവിയെ വീണ്ടെടുത്തു.

അന്നു മുതൽ തുടങ്ങിയതാണ് ഭക്തർ തങ്ങളുടെ ആവശ്യങ്ങളും പരാതികളും നന്തിയുടെ ചെവിയിൽ പറയുന്ന സമ്പ്രദായം. നന്തികേശ്വരനോട് പറയുന്ന കാര്യങ്ങൾ അപ്പോൾ തന്നെ ശിവഭഗവാൻ അറിയുകയും ഉടനെ പരിഹാരം ലഭിക്കുകയും ചെയ്യുന്നു എന്നാണ് ഭക്തരുടെ വിശ്വാസം.

ഭക്തി, വിശ്വാസം, സമർപ്പണം എന്നിവയുടെ പ്രതീകമായ നന്തി ശിവന്റെ ഒരു അവതാരമായി കരുതുന്നു. ശിവൻ എവിടെയുണ്ടോ അവിടെ നന്തിയും കാണും. കാരണം ശിവൻ തന്നെയാണ് വിശുദ്ധിയുടെയും ധർമ്മത്തിന്റെയും പ്രതീകമായ നന്തി എന്നത് തന്നെ.

തരവത്ത് ശങ്കരനുണ്ണി, പാലക്കാട്
+91 9847118340


Story Summary: Nandi has a boon that , whoever visits Shiv temple , first have to pray to Nandi, please Him, and see Shivling through Nandi’s horns ( the space between his two horns) and tell the purpose of their visit or wishes in Nandi’s ears, since it will for sure reach Shiva.

error: Content is protected !!
Exit mobile version